ഇസ്രയേലിന്റെ സാങ്കേതികവിദ്യ; ഇന്ത്യയുടെ നിർമാണശേഷി; ഇനി 30 സെക്കന്റ്നുള്ളിൽ ഫലം അറിയാം; പരീക്ഷണത്തിനായി സംഘം പുറപ്പെട്ടു കഴിഞ്ഞു

ഇസ്രയേൽ സാങ്കേതികവിദ്യ.......... ഇന്ത്യൻ നിർമാണശേഷി ...ഇവ രണ്ടും കൂട്ടിച്ചേർത്ത് കോവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കുക ലക്ഷ്യം............ ആ യജ്ഞ൦ ഉടൻ തുടങ്ങും ........ കോവിഡ് പരിശോധനാഫലം 30 സെക്കൻഡിനുള്ളില്‍ കിട്ടുവാനുള്ള പരീക്ഷണത്തിന് ഒരുങ്ങുകയാണ് ഇന്ത്യയും ഇസ്രായേലും. അതിനു വേണ്ടിയുള്ള പരീക്ഷണങ്ങൾ നടത്താൻ ഇസ്രായേലിന്റെ സംഘം ഇന്ത്യയിലേക്ക് പുറപ്പെട്ടു കഴിഞ്ഞു. കോവിഡ് പരിശോധനാഫലം 30 സെക്കൻഡിനുള്ളില്‍ ലഭ്യമാക്കുന്നതിനായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ പരീക്ഷണങ്ങൾക്കായി ഇസ്രയേൽ ഗവേഷക സംഘം ഇന്ത്യയിലേക്കു തിരിച്ചിരിക്കുന്നത് . ചർച്ചകൾക്കായി ഇസ്രയേല്‍ പ്രതിരോധ മന്ത്രാലയ സംഘവും ആര്‍ ആന്‍ഡ് ഡി വിഭാഗവും പ്രത്യേക വിമാനത്തില്‍ ഡൽഹിയിലേക്കു തിരിച്ചതായി അധികൃതർ അറിയിക്കുകയും ചെയ്തു . ഇസ്രയേല്‍ വിദേശകാര്യ മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, ആരോഗ്യവകുപ്പ് എന്നിവയാണ് കോവിഡ് പ്രതിരോധത്തിന് ഇന്ത്യയുമായി ഇപ്പോൾ സഹകരിക്കുന്നത്. ഇസ്രയേലില്‍ കോവിഡ് വ്യാപനമുണ്ടായപ്പോൾ ഇന്ത്യ മരുന്നുകളും മാസ്‌കുകളും സുരക്ഷാ ഉപകരണങ്ങളും അവിടെ എത്തിച്ചിരുന്നു. അതിനുള്ള പ്രത്യുപകാരമായിട്ടാണ് അടുത്ത സുഹൃത്തായ ഇന്ത്യയുമായി സഹകരിക്കുന്നതെന്ന് ഇസ്രയേല്‍ വ്യക്തമാക്കിയിരുന്നു .
സംയുക്തമായി വികസിപ്പിക്കുന്ന റാപ്പിഡ് ടെസ്റ്റിങ് കിറ്റുകളുടെ ആദ്യഘട്ട പരീക്ഷണം ഇസ്രയേലിൽ പൂർത്തിയായിരുന്നു. രക്തപരിശോധനയിലൂടെ 30 സെക്കൻഡുകൾകൊണ്ട് ശരീരത്തിലെ വൈറസിന്റെ സാന്നിധ്യം കണ്ടെത്താൻ സഹായിക്കുന്നതാണ് പരിശോധനാ കിറ്റുകൾ. ഇസ്രയേൽ സാങ്കേതികവിദ്യയും ഇന്ത്യൻ നിർമാണശേഷിയും കൂട്ടിച്ചേർത്ത് കോവിഡിനെതിരെ മികച്ച പ്രതിരോധം തീർക്കുകയാണ് ലക്ഷ്യമെന്നു ഇസ്രയേല്‍ പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഇന്ത്യയ്ക്കു സഹായം നൽകാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നതായി ഇസ്രായേല്‍ സ്ഥാനപതി റോണ്‍ മല്‍ക്ക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.അതേ സമയം കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച് (ഐസിഎംആർ) സജ്ജീകരിച്ച മൂന്ന് അത്യാധുനിക ലാബുകളുടെ ഉദ്ഘാടനം പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും.
https://www.facebook.com/Malayalivartha



























