കൊവിഡ് വാക്‌സിൻ്റെ ആദ്യ ഉപയോഗം ആരംഭിക്കാൻ 2021വരെ കാത്തിരിക്കേണ്ടി വരും ..ലോകാരോഗ്യ സംഘടന

ലോകം മുഴുവൻ കാത്തിരിക്കുന്നത് കോവിഡ് വാക്സിൻ എന്ന് വരുമെന്നാണ്.. ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാല വികസിപ്പിച്ച കൊവിഡ് വാക്‌സിൻ്റെ ആദ്യഘട്ട പരീക്ഷണം വിജയകരമാനെന്ന വാർത്ത വന്നപ്പോൾ ലോകം മുഴുവൻ ആശ്വാസം കൊണ്ടു.
ഇന്ത്യയിൽ വികസിപ്പിച്ച കൊവാക്‌സിൻ മുപ്പതുകാരനിൽ പരീക്ഷിച്ചത് രാജ്യം മുഴവൻ ചർച്ചയായി. മറ്റ് രാജ്യങ്ങളും കൊവിഡ് മരുന്നിനായുള്ള പരീക്ഷണം തുടരുകയാണ്. ഇങ്ങനെയൊക്കെ ആണെങ്കിലും കൊവിഡ് വാക്‌സിൻ്റ് ഉപയോഗം ഈ വർഷം ഉണ്ടാകില്ലെന്ന സൂചനകളാണ് ലോകാരോഗ്യ സംഘടന നൽകുന്നത്.
വാക്‌സിൻ്റെ ആദ്യ ഉപയോഗം ആരംഭിക്കാൻ 2021വരെ കാത്തിരിക്കേണ്ടി വരുമെന്ന് ഡബ്ല്യു.എച്ച്.ഒ എമര്‍ജന്‍സി പ്രോഗ്രാം തലവന്‍ മൈക്ക് റയാന്‍ വ്യക്തമാക്കി.
ലോകത്താകെ ഗവേഷകർ നടത്തുന്ന വാക്‌സിൻ പരീക്ഷണങ്ങൾ മൂന്നാം ഘട്ടത്തിലെത്തിയിരിക്കുന്നു.. ഇത് അവസാന പരീക്ഷണങ്ങൾ കഴിഞ്ഞു പുറത്തിറങ്ങാൻ ഏതാനും മാസങ്ങൾ കൂടി വേണ്ടിവരും.. .
അതിനാൽ തന്നെ 2021 ആദ്യം തന്നെ എല്ലാ രാജ്യങ്ങൾക്കും വാക്‌സിൻ നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷ. സുരക്ഷയുടെ കാര്യത്തിലോ രോഗപ്രതിരോധ ശേഷി സൃഷ്ടിക്കാനുള്ള കഴിവിലോ ഇതുവരെ ഒരു ഘട്ടത്തിലും പരീക്ഷണം പരാജയപ്പെട്ടിട്ടില്ലെന്നും മൈക്ക് റയാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























