രാജ്യാന്തര യാത്രയ്ക്കുള്ള വിലക്ക് അനിശ്ചിതമായി തുടരാനാകില്ലെന്ന് ലോകാരോഗ്യ സംഘടന

കോവിഡ് വ്യാപനം അതിര്‍ത്തിക്കകം നിയന്ത്രിച്ചുനിര്‍ത്താന്‍ രാജ്യങ്ങള്‍ കൂടുതല്‍ കര്‍ശനമായ നടപടികള്‍ സ്വീകരിക്കേണ്ടിവരുമെന്നും രാജ്യാന്തര യാത്രയ്ക്കുള്ള വിലക്ക് അനിശ്ചിതമായി തുടരാനാകില്ലെന്നും ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). നിര്‍ബന്ധിത മാസ്‌ക് ധാരണം മുതല്‍ ആള്‍ക്കൂട്ടം ഒഴിവാക്കല്‍ വരെയുള്ള ആരോഗ്യ നടപടികള്‍ കര്‍ശനമായി പാലിക്കാതെ വ്യാപനം തടഞ്ഞുനിര്‍ത്താനാകില്ലെന്ന് ഡബ്ല്യുഎച്ച്ഒ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അദാനം ഓര്‍മിപ്പിച്ചു.
വൈറസിനെ ആദ്യം തിരിച്ചറിഞ്ഞ ചൈനീസ് ഡോക്ടര്‍മാരിലൊരാള്‍, വുഹാനിലെ പ്രാദേശിക ഭരണകൂടം കൊറോണ വൈറസ് ബാധ മൂടിവച്ചെന്ന് വെളിപ്പെടുത്തി. വുവാനിലെ മാര്‍ക്കറ്റില്‍ ചെന്നപ്പോഴും അധികൃതര്‍ തെളിവുകള്‍ നശിപ്പിച്ചെന്നു ഹോങ്കോങ്ങില്‍ സര്‍ജനും മൈക്രോ ബയോളജിസ്റ്റുമായ പ്രഫ. ക്വോക് യുങ് യെന്‍ ബിബിസി അഭിമുഖത്തില്‍ പറഞ്ഞു.
വിയറ്റ്‌നാമിലെ വിനോദസഞ്ചാരകേന്ദ്രമായ ദനാങ്ങില്‍ സമൂഹവ്യാപനം സ്ഥിരീകരിച്ചതോടെ സ്വദേശി സഞ്ചാരികള്‍ അടക്കം 80,000 പേരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ ആരംഭിച്ചു.
രണ്ടിലേറെ പേര്‍ സംഘം ചേരുന്നതു ഹോങ്കോങ് വിലക്കി. പൊതുസ്ഥലത്തു മാസ്‌ക് നിര്‍ബന്ധമാക്കി.
അമേരിക്കന്‍ മരുന്നുകമ്പനിയായ മൊഡേണ സര്‍ക്കാര്‍ പിന്തുണയോടെ നടത്തുന്ന കോവിഡ് വാക്‌സിന്‍ പരീക്ഷണം അടുത്ത ഘട്ടത്തിലേക്കു പ്രവേശിച്ചു. രോഗലക്ഷണങ്ങളില്ലാത്ത 30,000 പേരിലാണു ഈ ഘട്ടത്തില്‍ വാക്‌സിന്‍ പരീക്ഷിക്കുക. മൊഡേണ അടക്കം 3 രാജ്യാന്തര കമ്പനികളാണു വാക്‌സിന്‍ പരീക്ഷണത്തില്‍ മുന്നേറുന്നത്. വര്‍ഷാവസാനത്തോടെ മരുന്ന് വിപണിയിലെത്തിക്കുകയാണു ലക്ഷ്യം.
https://www.facebook.com/Malayalivartha



























