ചൈനയിൽ വീണ്ടും ആശങ്ക: കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നു; മൂന്നു പ്രവിശ്യകളിലായി 61 പേർക്ക് രോഗം സ്ഥിരീകരിച്ചു

കോവിഡ് വൈറസ് ബാധ തുടച്ചു മാറ്റിയെന്ന് അവകാശപ്പെട്ട ചൈനയിൽ വീണ്ടും കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്നതായി റിപ്പോർട്ടുകൾ. പുതുതായി 61 ഓളം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
ഏപ്രിലിനു ശേഷം ചൈനയിൽ ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ രോഗബാധ നിരക്കാണിത്. ഏപ്രിൽ 14ന് 89 കോവിഡ് കേസുകളാണ് ചൈനയിൽ സ്ഥിരീകരിച്ചത്. മൂന്ന് പ്രവിശ്യകളിലാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്.
61 രോഗബാധിതരിൽ 57 പേരും ഷിൻജിയാംഗ് പ്രവിശ്യയിൽ നിന്നുള്ളവരാണ്. എന്നാൽ ഷിൻജിയാംഗിലെ കോവിഡ് ക്ലസ്റ്ററിന്റെ ഉറവിടം വ്യക്തമല്ല. വടക്ക് കിഴക്കൻ പ്രവി ശ്യയായ ലിയാഉന്നിംഗിൽ 14 കേസുകൾ കഴിഞ്ഞ ആഴ്ച റിപ്പോർട്ട് ചെയ്തിരുന്നു. ഉത്തര കൊറിയൻ അതിർത്തി പ്രവശ്യയായ ജിലിനിൽ രണ്ട് പേർക്കും കോവിഡ് സ്ഥിരീകരിച്ചു. മേയ് മാസത്തിന് ശേഷം ഇവിടെ ആദ്യമായാണ് കോവിഡ് സ്ഥിരീകരിച്ചത്.
ലക്ഷണമില്ലാതെയും കോവിഡ് സ്ഥിരീകരിച്ചതോടെ പരിശോധന വർധിപ്പിക്കാനാണ് ചൈനയുടെ തീരുമാനം. ഡാലിയാനിലും ഉറുംഗിയിലും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചു. നിലവിൽ 331 പേരാണ് കോവിഡ് ബാധിച്ച് ചൈനയിൽ ചികിത്സയിലുള്ളതെന്നാണ് ഔദ്യോഗിക റിപ്പോർട്ട്.
https://www.facebook.com/Malayalivartha



























