കോവിഡ് സ്ഥിതി രൂക്ഷം: അമേരിക്കയിൽ മരണസംഖ്യ ഒന്നര ലക്ഷത്തിനു മുകളിൽ

അമേരിക്കയിൽ കോവിഡ് മരണങ്ങൾ ഉയരുന്നതായി റിപ്പോർട്ടുകൾ. ഔദ്യോഗിക കണക്കുകൾ പ്രകാരം 1,50,444 പേരാണ് വൈറസ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത്. 44,33,389 പേർക്കാണ് രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചതെന്ന് ജോണ്സ് ഹോപ്കിൻസ് സർവകലാശാലയുടെ കണക്കുകൾ വ്യക്തമാക്കുന്നു.
അതേസമയം 21,36,591 പേർക്കാണ് ഇതുവരെ രോഗമുക്തി നേടാനായത്. കലിഫോർണിയ, ന്യൂയോർക്ക്, ഫ്ളോറിഡ, ടെക്സസ്, ന്യൂജഴ്സി എന്നിവിടങ്ങളാണ് രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ.
കോവിഡ് ബാധിതരുടെ എണ്ണം
കലിഫോർണിയ-4,66,822, ന്യൂയോർക്ക്്-4,40,462, ഫ്ളോറിഡ-4,32,747, ടെക്സസ്-4,04,179, ന്യൂജഴ്സി-1,85,756, ഇല്ലിനോയിസ്- 1,73,897 ജോർജിയ-1,70,843, അരിസോണ-1,63,827, മസാച്യുസെറ്റ്സ്-1,15,926.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം
കലിഫോർണിയ-8,545, ന്യൂയോർക്ക്്-32,708, ഫ്ളോറിഡ-5,933, ടെക്സസ്-5,252, ന്യൂജഴ്സി-15,889, ഇല്ലിനോയിസ്- 7,608, ജാർജിയ-3,509, അരിസോണ-3,304, മസാച്യുസെറ്റ്സ്-8,536.
https://www.facebook.com/Malayalivartha



























