ബ്രിട്ടനിൽ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു; ആറ് വയസ്സ് പ്രായമുള്ള ഒരു പെണ്‍പൂച്ചയ്ക്കാണ് കോവിഡ് 19

ബ്രിട്ടനിൽ വളര്‍ത്തു പൂച്ചയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. ന്യൂയോര്‍ക്കിന് പിന്നാലെയാണ് ബ്രിട്ടനിൽ കോവിഡ് സ്ഥിരീക്കരിച്ചത് . ബ്രിട്ടണില്‍ മൃഗങ്ങളില്‍ രോഗം കണ്ടെത്തിയ ആദ്യ സംഭവമാണിത്. നേരത്തെ ന്യൂയോര്‍ക്കില്‍ രണ്ടിടത്തായി 2 പൂച്ചകള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്തെ മൃഗശാലയിലെ കടുവകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിന് ശേഷം ഇപ്പോഴാണ് പൂച്ചയ്ക്ക് കോവിഡ് ബാധിച്ചത് പുറത്തു വരുന്നത്. ലോകമെമ്ബാടും മൃഗങ്ങളിലെ കോവിഡ് ബാധ വളരെ കുറച്ചുമാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.ആറ് വയസ്സ് പ്രായമുള്ള ഒരു പെണ്‍പൂച്ചയ്ക്കാണ് ഇപ്പോള്‍ കോവിഡ് 19 പോസിറ്റീവായിരിക്കുന്നത്. കോവിഡ് ബാധിതര്‍ തങ്ങളുടെ വളര്‍ത്തുമൃഗങ്ങളെ ഉമ്മവെക്കാനോ, അവയ്‍ക്കൊപ്പം ഒരു പാത്രത്തില്‍ ആഹാരം കഴിക്കാനോ പാടില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ കര്‍ശന നിര്‍ദേശം നല്‍കി . പൂച്ചയുടെ ആരോഗ്യനിലയില്‍ പ്രശ്നങ്ങളൊന്നുമില്ലെന്നും വെറ്റിനറി ഡോക്ടര്‍മാര്‍ അറിയിക്കുകയും ചെയ്തു. ഗ്ലാസ്ഗോ സര്‍വകലാശാലയിലെ കമ്ബാരറ്റീവ് വൈറോളജി വിഭാഗത്തിലെ പ്രൊഫസറായ മാര്‍ഗരറ്റ് ഹോസീയുടെ നേതൃത്വത്തിലുള്ള സംഘമാണ് പൂച്ചയെ നിരീക്ഷിക്കുന്നത്. പൂച്ചയുടെ ഉടമസ്ഥനോട് കൂടൂതല്‍ വൃത്തിയായിരിക്കാന്‍ തങ്ങള്‍ നിര്‍ദേശിച്ചിട്ടുണ്ടെന്നും മാര്‍ഗരറ്റ് അറിയിച്ചു .
https://www.facebook.com/Malayalivartha



























