രാജ്യത്തെ ഏക ഗ്രീന്‍ സോൺ!!!! ഇന്ത്യയൊട്ടാകെ രോഗം പടര്‍ന്നു പിടിക്കുമ്പോഴും കോവിഡിന് പിടിക്കൊടുക്കാതെ ലക്ഷദ്വീപ്!!!!

ഇന്ത്യയൊട്ടാകെ രോഗം പടര്‍ന്നു പിടിക്കുകയാണ്. എന്നാൽ ഇപ്പോഴും കോവിഡിന് പിടിതരാതെ ഒരു നാടുണ്ട്. ലക്ഷദ്വീപ്!!!! രാജ്യത്തെ ഏക ഗ്രീന്‍ സോണും ഈ കേന്ദ്രഭരണപ്രദേശം തന്നെയാണ് . ക്വാറന്റീന്‍ കൊച്ചിയില്‍14 ദിവസം കൊച്ചിയിലെ ക്വാറന്റീന്‍ സെന്ററില്‍ നിരീക്ഷണത്തിലിരിക്കണം. ലക്ഷദ്വീപിന്റെ മൂന്നു ക്വാറന്റീന്‍ കേന്ദ്രങ്ങളാണ് കൊച്ചിയിൽ ഉള്ളത്. കോവിഡ് പരിശോധനയില്‍ നെഗറ്റീവ് ആയവര്‍ക്കേ യാത്രാനുമതി നൽകുകയുള്ളൂ . ദ്വീപിലെത്തിയാല്‍ വീണ്ടും രണ്ടാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം .
പരിശോധന രണ്ടു ദ്വീപുകളില്‍ ആണ് ഉള്ളത് . കവറത്തി, അഗത്തി ദ്വീപുകളില്‍ സ്രവപരിശോധനാ സംവിധാനങ്ങളുണ്ട്. മറ്റു ദ്വീപുകളില്‍ കോവിഡ് ലക്ഷണമുള്ളവരുടെ സാംപിള്‍ ശേഖരിച്ച് ഈ ദ്വീപിലെ ലാബുകളിലെത്തിക്കുകയാണ് ചെയ്യുന്നത്. മറ്റു സംസ്ഥാനങ്ങളില്‍നിന്നെത്തിയ, ക്വാറന്റീന്‍ സൗകര്യമില്ലാത്തവര്‍ക്ക് അധികൃതര്‍ സംവിധാനമൊരുക്കുകയും ചെയ്യും . കോവിഡ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെങ്കിൽ ദ്വീപ് വാസികള്‍ ജാഗ്രതയിൽ തുടരും . ലോക്ഡൗണ്‍ സമയത്ത് കേന്ദ്രസര്‍ക്കാരിന്റെ നിര്‍ദേശങ്ങളെല്ലാം കര്‍ശനമായി പാലിക്കുകയും വേണം . ഇപ്പോള്‍ സാമൂഹികാകലം പാലിച്ചു കടകളില്‍ എല്ലാ സമയവും കച്ചവടം നടത്തുകയും ചെയ്യുന്നു . അഞ്ച് ആളുകളില്‍ കൂടുതല്‍ ഒരു സമയത്ത് കടയില്‍ നില്‍ക്കരുതെന്നു മാത്രമേയുള്ളൂ . ആരാധനാലയങ്ങളും തുറന്നു കഴിഞ്ഞു . മുഖാവരണം നിര്‍ബന്ധമില്ല, കോവിഡ് കേസുകള്‍ ഇല്ലെങ്കിലും ഒത്തുചേരലുകള്‍ക്ക് വിലക്കുകൾ ഏർപ്പെടുത്തിയിട്ടുണ്ട് . വിവാഹങ്ങള്‍ക്ക് 50 പേരും മരണാനന്തര ചടങ്ങുകള്‍ക്ക് 20 പേരും മാത്രമേ അനുവദിക്കൂ . പ്രത്യേക ആശുപത്രികളില്ല... കോവിഡ് സ്ഥിരീകരിക്കാത്തതിനാല്‍ പ്രത്യേക ആശുപത്രികള്‍ ഒരുക്കിയിട്ടില്ല. അങ്ങനെയൊരു ഘട്ടംവന്നാല്‍ ഏതെങ്കിലും ആശുപത്രി കോവിഡ് ചികിത്സാകേന്ദ്രമാക്കുകയും ചെയ്യും .
https://www.facebook.com/Malayalivartha



























