കുഞ്ഞുങ്ങളുടെ ശരീരത്തിൽ കൊറോണ വൈറസിന്റെ സാന്നിധ്യം കൂടുതലെന്ന് പഠനം

മുതിര്‍ന്നവരെ അപേക്ഷിച്ച് ചെറിയ കുട്ടികളുടെ ശരീരത്തില്‍ കൊറോണ വൈറസിന്റെ തോത് കൂടുതലാണെന്ന് പഠനം. മുതിര്‍ന്ന കുട്ടികളുമായും മുതിര്‍ന്നവരുമായും താരതമ്യം ചെയ്യുമ്പോള്‍ അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ ശരീരത്തില്‍ കൊറോണ വൈറസിന്റെ സാന്നിധ്യം 10 മുതല്‍ 100 മടങ്ങ് വരെ അധികമാണെന്നാണ് കണ്ടെത്തൽ.
ജാമ പീഡിയാട്രിക് എന്ന ജേണലില്‍ ആണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈറസ് സാന്നിധ്യം കൂടുതലുള്ളതുകൊണ്ടുതന്നെ കൊറോണ വൈറസിന്റെ വ്യാപനത്തിന് ചെറിയ കുട്ടികള്‍ കാരണമാകാമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. പഠനത്തിന്റെ ഭാഗമായി മാര്‍ച്ച് 23 നും ഏപ്രില്‍ 27 നും ഇടയില്‍ രോഗലക്ഷണങ്ങള്‍ പ്രകടിപ്പിച്ച ചിക്കാഗോയിലെ 145 രോഗികളില്‍ സ്രവ പരിശോധന നടത്തിയിരുന്നു. അഞ്ച് വയസ്സിന് താഴെയുള്ള 46 കുട്ടികള്‍, അഞ്ച് മുതല്‍ 17 വയസ്സ് വരെ പ്രായമുള്ള 51 പേര്‍, 18 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള 48 പേര്‍ എന്നിങ്ങനെ രോഗികളെ തരംതിരിച്ചാണ് പഠനം നടത്തിയത്.
https://www.facebook.com/Malayalivartha



























