ആപ്പുകള്‍ക്ക് പിന്നാലെ ചൈനീസ് ടിവികള്‍ക്കും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്രം

ടിക്‌ടോക് ഉൾപ്പെടെയുള്ള ചൈനീസ് ആപ്പുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ചൈനയില്‍ നിന്നുള്ള ടെലിവിഷന്‍ ഇറക്കുമതിക്കും നിയന്ത്രണമേര്‍പ്പെടുത്തി കേന്ദ്ര സര്‍ക്കാര്‍. ചൈനയില്‍ നിന്നുള്ള ടിവികളുടെ ഇറക്കുമതിക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഡയറക്ടര്‍ ജനറല്‍ ഓഫ് ഫോറിന്‍ ട്രേഡ് വിജഞാപനം ഇറക്കി. ചൈനീസ് ടി.വികളുടെ ഇറക്കുമതി നിയന്ത്രിച്ച് ആഭ്യന്തര ഉല്‍പ്പാദനം ശക്തിപ്പെടുത്തുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം.
15,000 കോടിയുടെ ടെലിവിഷന്‍ വിപണിയാണ് ഇന്ത്യയിലുള്ളത്. ഇതിന്‍റെ 36 ശതമാനവും ചൈനയില്‍ നിന്നും മറ്റ് വടക്കു-കിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നും ഇറക്കുമതി ചെയ്യുന്നവയാണ്. ചൈനയെ കൂടാതെ വിയറ്റ്നാം, മലേഷ്യ, ഹോങ്കോങ്, ദക്ഷിണ കൊറിയ, ഇന്തോനേഷ്യ, തായ്ലന്‍ഡ്, ജര്‍മനി തുടങ്ങിയവയാണ് ഇന്ത്യയിലേക്ക് ടെലിവിഷന്‍ ഇറക്കുമതി ചെയ്യുന്ന പ്രധാന രാജ്യങ്ങള്‍.
ചൈനീസ് നിര്‍മിത ടി.വികള്‍ ഇന്ത്യയുമായി വ്യാപാര കരാറുള്ള മറ്റ് രാജ്യങ്ങളിലൂടെയും ഇവിടെയെത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.
https://www.facebook.com/Malayalivartha



























