വർഷാവസാനത്തോടെ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകും: ആന്റണി ഫൗച്ചി

വർഷാവസാനത്തോടെ കോവിഡ് വാക്സിൻ വിതരണത്തിന് തയ്യാറാകുമെന്നും 2021ൽ അത് അമേരിക്കക്കാരുടെ കൈകളിലെത്തുമെന്നും അമേരിക്കയിലെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിക്കുന്ന ആന്റണി ഫൗച്ചി അറിയിച്ചു.
വാക്സിനുകൾ വികസിപ്പിക്കാൻ സാധാരണ വർഷങ്ങൾ വേണ്ടിവരുമെങ്കിലും, പുതിയ സാങ്കേതികവിദ്യകൾ, കോവിഡിനെതിരെ മനുഷ്യശരീരത്തിന്റെ ശക്തമായ രോഗപ്രതിരോധ പ്രതികരണം എന്നിവ വാക്സിൻ കണ്ടെത്താനുള്ള പ്രക്രിയകൾ വേഗത്തിലാക്കിയതായി അദ്ദേഹം അഭിപ്രായപ്പെട്ടു. വാക്സിൻ മൃഗങ്ങളിലും മനുഷ്യരിലും പരീക്ഷിച്ചപ്പോൾ കിട്ടിയ വിവരങ്ങൾ ഈ വർഷം അവസാനത്തോടെ വാക്സിൻ സജ്ജമായേക്കുമെന്ന ശുഭാപ്തി വിശ്വാസം വർധിപ്പിക്കുന്നു. 2021ൽ അത് അമേരിക്കക്കാർക്ക് ലഭ്യമാകും- ഫൗച്ചി പറഞ്ഞു.
https://www.facebook.com/Malayalivartha



























