പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തി; വര്‍ഷങ്ങളോളം പൂട്ടിയിട്ട് ലൈംഗികമായി ഉപദ്രവവും ക്രൂര പീഡനവും, മോസ്‌കോ കോടതി വിചാരണ ആരംഭിച്ചു

വര്‍ഷങ്ങളോളം പൂട്ടിയിട്ട് ലൈംഗികമായി പീഡിപ്പിക്കുകയും ഉപദ്രവിക്കുകയും ചെയ്ത പിതാവിനെ മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് കൊലപ്പെടുത്തിയ സംഭവത്തില്‍ മോസ്‌കോ കോടതി വിചാരണ ആരംഭിച്ചതായി റിപ്പോർട്ട്. രണ്ടു വര്‍ഷം മുമ്ബാണു റഷ്യയെ ഞെട്ടിപ്പിച്ച ഈ സംഭവമുണ്ടായത്. മൂത്ത സഹോദരിമാരായ ക്രിസ്റ്റീന (19), ആഞ്ചലീന (18) എന്നിവരെ ഒരുമിച്ചും കൊലപാതക സമയത്ത് പ്രായപൂര്‍ത്തി ആയിട്ടില്ലാതിരുന്ന ഇളയ സഹോദരി മരിയയെ (17) പിന്നീടുമാവും വിചാരണ ചെയ്യുകയെന്ന് അഭിഭാഷകര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. എന്നാൽ ഗാര്‍ഹിക, ലൈംഗിക പീഡനം സഹിക്കവയ്യാതെയാണ് പെണ്‍കുട്ടികള്‍ കടുംകൈ ചെയ്തതെന്ന വാദവുമായി അവരെ പിന്തുണച്ച് ഒട്ടേറെ ആളുകളാണ് രംഗത്തെത്തിയത്.
അതേസമയം 2018 ജൂലൈ 27-നാണ് മോസ്‌കോയിലെ ഫ്‌ലാറ്റിന്റെ സ്റ്റെയര്‍കെയ്സിലാണ് മിഖായേല്‍ ഖച്ചതുര്യാന്റെ മൃതദേഹം കണ്ടെത്തിയത് തന്നെ. നെഞ്ചിലും കഴുത്തിലും പലതവണ കുത്തേറ്റ പാടുകളും ഉണ്ടായിരുന്നു. പ്രതികരിക്കുക അല്ലെങ്കില്‍ പിതാവിന്റെ കൈകൊണ്ടു മരിക്കുക എന്നീ രണ്ടു മാര്‍ഗങ്ങള്‍ മാത്രമാണ് പെണ്‍കുട്ടികള്‍ക്കുണ്ടായിരുന്നതെന്ന് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുകയുണ്ടായി. മരിക്കുന്നതിന് ഏതാനും മണിക്കൂറുകള്‍ക്ക് മുമ്ബ്, ഒരു സൈക്യാട്രിക് ക്ലിനിക്കില്‍ നിന്ന് മടങ്ങിയെത്തിയ മിഖായേല്‍ തന്റെ മൂന്ന് പെണ്‍മക്കളെയും അപ്പാര്‍ട്ട്‌മെന്റില്‍ അണിനിരത്തി അവരുടെ മുഖത്ത് കുരുമുളക് സ്പ്രേ ചെയ്തുവെന്ന് അന്വേഷണ ഉദ്യോഗസ്ഥരുും സഹോദരിമാരുടെ അഭിഭാഷകരും പറയുന്നത്.
ഇത്തരത്തിൽ നിരന്തരമായുള്ള പിതാവിന്റെ ഈ ക്രൂരതയില്‍ ആസ്ത്മയുള്ള മൂത്തമകള്‍ ക്രെസ്റ്റീനയ്ക്ക് ബോധംകെടുന്ന അവസ്ഥപോലും ഉണ്ടായിട്ടുണ്ട്. ആ രാത്രിയിലായിരുന്നു ഖച്ചതുര്യൻ സഹോദരിമാര്‍ പിതാവിനെ കൊല്ലാന്‍ തീരുമാനിച്ചത് പോലും. അതേസമയം ചുറ്റിക, കത്തി, പിതാവ് അവരെ നേരത്തെ അക്രമിക്കാന്‍ ഉപയോഗിച്ച അതേ കുരുമുളക് സ്പ്രേ എന്നിവ ഉപയോഗിച്ച് അവര്‍ ഉറങ്ങിക്കിടന്ന പിതാവിനെ അക്രമിക്കുകയായിരുന്നു. എന്നാൽ പിതാവാണ് ആദ്യം ആക്രമിച്ചതെന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ സ്വയം മുറിവേല്‍പ്പിക്കുകയും ചെയ്തു. 30 ഓളം തവണ കത്തി കൊണ്ട് അയാളെ കുത്തി, ചുറ്റിക കൊണ്ട് തലയ്ക്കടിക്കുകയും ചെയ്തു.
തുടർന്ന് ശരീരത്തില്‍ കുരുമുളക് സ്പ്രേ തളിച്ചു. അയാള്‍ പിടഞ്ഞു മരിക്കുന്നത് നോക്കിനിൽക്കുകയുണ്ടായി. എന്നാൽ മരിച്ചെന്ന് ഉറപ്പായപ്പോള്‍ പൊലീസിനെയും ആംബുലന്‍സിനെയും വിളിച്ച് ശാന്തമായി കാര്യം പറഞ്ഞു. പിറ്റേന്ന് അറസ്റ്റിലായ ശേഷം, കൊന്നത് തങ്ങളാണെന്ന് അവര്‍ ഏറ്റുപറഞ്ഞു. കരുതിക്കൂട്ടി കൊലപാതകം ചെയ്തുവെന്ന കുറ്റമാണു സഹോദരിമാര്‍ക്കെതിരെ ചുമത്തിയതെന്നും അന്വേഷണം പൂര്‍ത്തിയായെന്നും അന്വേഷണ കമ്മിറ്റി അറിയിക്കുകയും ചെയ്യുകയായിരുന്നു.
അതോടൊപ്പം തന്നെ തങ്ങളുടെ പിതാവില്‍ നിന്ന് വര്‍ഷങ്ങളോളം ലൈംഗികവും ശാരീരികവും വൈകാരികവുമായ ഉപദ്രവം സഹിച്ചതായി അവരുടെ അഭിഭാഷകരും റഷ്യന്‍ പ്രോസിക്യൂട്ടര്‍ ജനറല്‍ ഓഫീസും അറിയിക്കുകയായിരുന്നു. നീണ്ടതും സങ്കീര്‍ണ്ണവുമായ പ്രീ-ട്രയല്‍ അന്വേഷണത്തിന് ശേഷം, അവരുടെ വിചാരണ വെള്ളിയാഴ്ച മോസ്‌കോയിലെ ഒരു കോടതിമുറിയില്‍ ആരംഭിക്കുകയാണ് ചെയ്തത്. രണ്ട് മൂത്ത സഹോദരിമാരായ ക്രിസ്റ്റീനയെയും ആഞ്ചലീനയെയും ഒരുമിച്ച് വിചാരണ നടത്തും. കൊലപാതകം നടക്കുമ്ബോള്‍ പ്രായപൂര്‍ത്തിയാകാത്തവളായിരുന്നുവെങ്കിലും 18 വയസ്സ് തികഞ്ഞതിന് ശേഷം കുറ്റാരോപിതയായ മരിയയെ കൊലപാതകം ചെയ്യാന്‍ മാനസികമായി യോഗ്യനല്ലെന്നും കൊലപാതകക്കുറ്റം ചുമത്തി പ്രത്യേകം വിചാരണ ചെയ്യുമെന്നും സഹോദരിമാരുടെ അഭിഭാഷകരിലൊരാളായ അലക്സി ലിപ്റ്റ്സര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























