പൂത്തുമ്പിയും കുർളമമിയും വീണ്ടും രംഗത്ത്; ടിക് ടോക് തിരിച്ചുവരുവാൻ സാധ്യതകൾ ഏറെ, ഇന്ത്യയ്ക്ക് പിന്നാലെ അമേരിക്കയുടെ കനത്ത തിരിച്ചടി താങ്ങാനാകാതെ ചൈന, എല്ലാം വഴിത്തിരിവിലേക്ക്

ലോകമെമ്പാടും ജനപ്രീതി നേടിയ മൊബൈൽ ആപ്ലിക്കേഷൻ ആണ് ടിക് ടോക്. ഇന്ത്യയിൽ ടിക് ടോക് നിരോധിച്ചുവെന്നുള്ള വാർത്തകൾ ഉപഭോക്താക്കൾക്ക് കനത്ത ആഘാതമായിരുന്നു. അമേരിക്കയും ടിക് ടോക് നിരോധിക്കാൻ ഒരുങ്ങുന്നതായുള്ള വാർത്തകൾക്ക് പിന്നാലെ ഇത് തിരിച്ചുവരുമോ എന്ന സൂചനകളും പുറത്തേക്ക് വരുകയാണ്. അതായത് മൈക്രോസോഫ്റ്റ് മേധാവി സത്യ നദെല, ഇന്ത്യ നിരോധിച്ച ചൈനീസ് ആപ്പുകളിലൊന്നായ ടിക്‌ടോകിന്റെയും മേധാവിയാകുമോ? ടിക് ടോക് തിരിച്ചെത്തുമോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാൽ അതിനുള്ള സാധ്യത തള്ളിക്കളയാനാവില്ല എന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന അഭ്യൂഹം.
അങ്ങനെ അമേരിക്കയിലും കാനഡയിലുമടക്കം വന്‍ ജനപ്രീതി നേടിയ ടിക് ടോക് മൈക്രോസോഫ്റ്റ് അടക്കമുള്ള ഏതെങ്കിലും അമേരിക്കന്‍ കമ്പനിക്ക് വില്‍ക്കാനാണ് ഉടമയായ ചൈനീസ് കമ്പനി ബൈറ്റ്ഡാന്‍സ് ശ്രമിക്കുന്നതെന്നു ദി ന്യൂ യോര്‍ക് ടൈംസ് റിപ്പോര്‍ട്ടു ചെയ്യുന്നത്. അങ്ങനെ സംഭവിച്ചാൽ ഇന്ത്യ ഉൾപ്പടെയുള്ള രാജ്യങ്ങളിലെ വിലക്ക് നീക്കിയേക്കുമെന്നും നേരത്തെ ഉപയോഗിച്ചിരുന്ന അക്കൗണ്ടുകൾ ഉപയോഗിക്കാൻ സാധിച്ചേക്കുമെന്നുമുല്ല ചർച്ചകൾ പുരോഗമിക്കുകയാണ്. ഇത് ടിക് ടോക് ഉപഭോക്താക്കൾക്ക് പുതിയ പ്രതീക്ഷയാണ് പകരുന്നത്.
എന്നാൽ, അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആകട്ടെ താന്‍ ടിക്‌ടോക് നിരോധിക്കുകയാണെന്നു പ്രഖ്യാപിച്ചു കഴിഞ്ഞിരിക്കുകയാണ്. ഇതിനാൽ ചെറിയ രാജ്യങ്ങളില്‍ മാത്രം പ്രവര്‍ത്തിക്കുന്ന ഒരു ആപ്പും കെട്ടിപ്പിടിച്ചിരിക്കുന്നതിനേക്കാള്‍ അതു വിറ്റ് കാശുവാങ്ങാനായിരിക്കും ബൈറ്റ്ഡാന്‍സിനും ഇനി താത്പര്യം. ആയതിനാൽ തന്നെ അമേരിക്കയും കൂടെ നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നെ ആപ് പ്രവര്‍ത്തിക്കുന്നതില്‍ വലിയ അർഥമൊന്നും ഉണ്ടാവില്ല. ഒന്നൊന്നായി അമേരിക്കയ്ക്ക് ഒപ്പം നില്‍ക്കുന്ന രാജ്യങ്ങളും ടിക്‌ടോകിനെ പുറത്താക്കുകയും ചെയ്യും.
അതോടൊപ്പം തന്നെ തങ്ങള്‍ ടിക്‌ടോക് വാങ്ങാനൊരുങ്ങുകയാണ് എന്ന് മൈക്രോസോഫ്റ്റ് ഇതുവരെ ഒരു സൂചനയും നല്‍കിയിട്ടില്ല. എന്നാൽ ഇരു കമ്പനികളും തമ്മില്‍ ചര്‍ച്ച നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. തീര്‍ച്ചയായും ഗൂഗിളും, ഫെയ്‌സ്ബുക്കും ടിക്‌ടോക് വാങ്ങിക്കാന്‍ താത്പര്യം കാണിച്ചേനെയെങ്കിലും അവര്‍ക്കെതിരെ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങള്‍ കാരണം ചിലപ്പോള്‍ അതിനു മുതിര്‍ന്നേക്കില്ല. എന്നാൽ തന്നെയും ടിക് ടോക് തിരിച്ചുവരുമെന്ന സൂചനകളും പുറത്തേക്ക് വരുമ്പോൾ അത് ഇത്തരത്തിലാകാൻ തന്നെയാകും എന്ന സൂചനകളാണ് വ്യക്തമാകുന്നത്.
https://www.facebook.com/Malayalivartha



























