യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ സഹോദരന്‍ അന്തരിച്ചു

ഒരു മാസം മുന്‍പ് വീഴ്ചയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഇളയ സഹോദരനും ട്രംപ് ഓര്‍ഗനൈസേഷന്റെ എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റുമായിരുന്ന റോബര്‍ട്ട് ട്രംപ് (71) അന്തരിച്ചു.
വീഴ്ചയില്‍ തലച്ചോറില്‍ രക്തസ്രാവമുണ്ടായി ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. വെള്ളിയാഴ്ച ട്രംപ് ആശുപത്രിയിലെത്തി സഹോദരനെ സന്ദര്‍ശിച്ചിരുന്നു.
നേരത്തെ മരിച്ച മറ്റൊരു സഹോദരന്റെ മകള്‍ മേരി, ട്രംപ് കുടുംബത്തെക്കുറിച്ച് 'എല്ലാം തുറന്നു പറയുന്ന' പുസ്തകം പ്രസിദ്ധീകരിക്കുന്നതിനെതിരെ റോബര്‍ട്ട് കോടതിയെ സമീപിച്ചിരുന്നു. ''റോബര്‍ട്ട് എനിക്കു സഹോദരന്‍ മാത്രമായിരുന്നില്ല, ഏറ്റവും നല്ല സുഹൃത്തു കൂടിയായിരുന്നു'' ട്രംപ് പറഞ്ഞു.
ആദ്യ ഭാര്യ ബ്ലെയിനില്‍ നിന്നു വിവാഹമോചനം നേടിയ റോബര്‍ട്ട് കഴിഞ്ഞ മാര്‍ച്ചില്‍ ആന്‍ മേരി പല്ലനെ വിവാഹം കഴിച്ചു.
https://www.facebook.com/Malayalivartha



























