രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഉള്‍പ്പെട്ട സ്‌നോഡന് മാപ്പ് പരിഗണനയിലെന്ന് ട്രംപ്

റഷ്യയില്‍ രാഷ്ട്രീയ അഭയം തേടിയ എഡ്വേഡ് സ്‌നോഡന് മാപ്പു നല്‍കുന്ന കാര്യം പരിഗണിക്കുന്നതായി പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. യുഎസ് ദേശീയ സുരക്ഷാ ഏജന്‍സിയില്‍ നിന്ന് (എന്‍എസ്എ) രഹസ്യവിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ ഉള്‍പ്പെട്ടതിനെ തുടര്‍ന്നാണ് സ്‌നോഡന്‍ റഷ്യയില്‍ രാഷ്ട്രീയ അഭയം തേടിയത്.
ട്രംപിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്ത സ്‌നോഡന്‍, താന്‍ ചെയ്തത് പൊതുസേവനം ആണെന്ന് പ്രതികരിച്ചു. 2013-ല്‍ യുഎസ് ഇന്റലിജന്‍സ് ഏജന്‍സിയെ ഞെട്ടിച്ച സ്‌നോഡനെതിരെ ചാരവൃത്തിക്ക് വിചാരണ ചെയ്യാന്‍ അന്നുമുതല്‍ യുഎസ് ശ്രമിച്ചുവരികയാണ്.
വിഷയം കൈകാര്യം ചെയ്തത് സ്‌നോഡന് നീതി ലഭിക്കുന്ന മട്ടിലല്ലെന്ന് ധാരാളം പേര്‍ ചിന്തിക്കുന്നുണ്ട്. ഞാന്‍ ഇക്കാര്യം പരിശോധിക്കും. അദ്ദേഹത്തിന് മാപ്പുനല്‍കുന്ന കാര്യം പരിഗണിക്കും - മാധ്യമങ്ങളോട് ട്രംപ് പറഞ്ഞു.
സ്‌നോഡനു മാപ്പ് നല്‍കില്ലെന്ന് 2016-ല്‍ പ്രസിഡന്റ് ബറാക് ഒബാമ വ്യക്തമാക്കിയിരുന്നു. സംഭവം ഉണ്ടായ സമയത്ത് സ്‌നോഡന്‍ വധശിക്ഷ അര്‍ഹിക്കുന്ന ചാരനാണെന്നാണ് ട്രംപ് പറഞ്ഞത്.
അതേസമയം, മാപ്പു നല്‍കിയാല്‍ പോരാ, അദ്ദേഹത്തിനെതിരെ ചുമത്തിയ എല്ലാ കേസുകളും പിന്‍വലിക്കണമെന്ന് സ്‌നോഡന്റെ റഷ്യയിലെ അഭിഭാഷകന്‍ അനാട്ടോലി കുച്ചെറിന ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha



























