ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സപ്ഷനല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്ന ഇന്ത്യക്കാരുടെ ഖത്തര്‍ യാത്ര ഇന്നുമുതല്‍

ഇന്നു മുതല്‍, ഖത്തര്‍ ആഭ്യന്തര മന്ത്രാലയത്തിന്റെ എക്‌സപ്ഷനല്‍ റീ എന്‍ട്രി പെര്‍മിറ്റ് ലഭിക്കുന്ന ഇന്ത്യക്കാരുടെ ഖത്തര്‍ യാത്ര ആരംഭിക്കും. ഇരു രാജ്യങ്ങളിലേക്കും വിമാനസര്‍വീസ് കരാര്‍ 31 വരെയാണ്.
ഖത്തര്‍ എയര്‍വേയ്സ് യാത്രക്കാര്‍ക്ക് അംഗീകൃത ഐസിഎംആര്‍ ലാബുകളില്‍ നിന്നു കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. മറ്റു വിമാനങ്ങളില്‍ എത്തുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണ്ട. ഇവരെ ദോഹ ഹമദ് വിമാനത്താവളത്തില്‍ കോവിഡ് പരിശോധനയ്ക്കു വിധേയമാക്കും.
അബുദാബിയിലെ 205 സ്‌കൂളുകള്‍ 30-ന് തുറക്കും. ആദ്യഘട്ടത്തില്‍ അഞ്ചാം ക്ലാസ് വരെയുള്ളവര്‍ക്കാണു പഠനം. അബുദാബിയില്‍ തിയറ്ററുകളും പ്രവര്‍ത്തിക്കും. ദുബായില്‍ നേരത്തേ തുറന്നിരുന്നു. ഖത്തറിലും യുഎഇയിലും ഇന്നലെയും കോവിഡ് മരണമില്ല.
യുഎഇ 229, ഖത്തര്‍ 288 എന്നിങ്ങനെയാണ് പോസിറ്റീവ് ആയവര്‍. ഒമാനില്‍ 16 പേരും സൗദിയില്‍ 28 പേരും കൂടി മരിച്ചു. ബഹ്‌റൈന്‍ -2, കുവൈത്ത് -1 എന്നിങ്ങനെയാണു മറ്റു ഗള്‍ഫ് രാജ്യങ്ങളിലെ ഇന്നലത്തെ മരണം. പോസിറ്റീവ് ആയവര്‍: സൗദി- 1372 , ഒമാന്‍ - 140, കുവൈത്ത് - 622.
https://www.facebook.com/Malayalivartha



























