ചൈന നിർമ്മിക്കുന്ന ഡ്രോണുകൾ തകർന്ന് വീഴുന്നു; ഓരോ രാജ്യത്തിനും നിര്‍മിച്ചു നല്‍കിയ പതിപ്പുകള്‍ തമ്മില്‍ ചില വ്യത്യാസങ്ങൾ ; ഒറ്റ നോട്ടത്തില്‍ അവയെ വേര്‍തിരിച്ചറിയാൻ സാധിക്കില്ല; പാക്ക് ഉൾപ്പടെയുള്ള രാജ്യങ്ങളെ ചൈന ചതിച്ചു ?

കൂടെ നിൽക്കുന്ന പാക്ക് ഉൾപ്പടെയുള്ള രാജ്യങ്ങളെ ചൈന ചതിച്ചുവോ? ആരെയും സംശയിപ്പിക്കുന്ന ഈ ചോദ്യത്തിന് പിന്നിൽ കഴമ്പുണ്ട് ..... കാരണം ഡ്രോണുകള്‍ തകർന്നു വീഴുന്നുഎന്തുകൊണ്ട് എന്ന ചോദ്യത്തിനുള്ള ഉത്തരം ചെന്ന് നിൽക്കുന്നത് ഈ കാര്യത്തിലാണ് ....പാക്ക് ഉൾപ്പടെയുള്ള രാജ്യങ്ങളെ ചൈന ചതിച്ചു എന്ന് തന്നെയാണ് ഡ്രോണുകള്‍ തകർന്നു വീഴുന്ന സത്യാവസ്ഥ വിരൽ ചൂണ്ടുന്നതും ..... ചൈനയുടെ പീപിള്‍സ് ലിബറേഷന്‍ ആര്‍മി എയര്‍ ഫോഴ്‌സ് ആളില്ലാ വിമാനങ്ങളുടെയും (യുഎവി), ആളില്ലാ വ്യോമ യുദ്ധ വിമാനങ്ങളുടെയും (യുസിഎവി) കാര്യത്തില്‍ പുരോഗതിയാണ് കൈവരിച്ചിരിക്കുന്നത് എന്നാണ് പൊതുവെയുള്ള സംസാരം . എന്നാല്‍, ചൈനയില്‍ നിന്ന് യുഎവികളോ, യുസിഎവികളോ വാങ്ങിയിട്ടുള്ള പാക്കിസ്ഥാൻ ഉൾപ്പടെയുള്ള രാജ്യങ്ങള്‍ക്കെല്ലാം ഒരു ലജ്ജിപ്പിക്കുന്ന പ്രശ്‌നമുണ്ട്- അവ പൊടുന്നനെ ആകാശത്തുനിന്നു താഴെവീഴും എന്നതാണ്.
ഈ മേഖലയില്‍ സാങ്കേതിവിദ്യപരമായി വന്‍ മുന്നേറ്റം നടന്നിട്ടുണ്ട് എന്നതിന് ഉദാഹരണമാണ് ഹൈനാനില്‍ (Hainan) 2001ല്‍ നടന്ന സംഭവം. അമേരിക്കന്‍ നാവികസേനയുടെ ഇപി-3ഇ ഏറിയസ് 2 ഇന്റലിജന്‍സ് എയര്‍ക്രാഫ്റ്റിനെ, പിഎല്‍എഎഎഫ് ജെ8 വിമാനം ഹെയ്ാനന്‍ ദ്വീപിലെ ലിങ്ഷുയി എയര്‍പോര്‍ട്ടിലേക്ക് ബലമായി ഇറക്കി.ഈ വിമാനം ചൈന രണ്ടാഴ്ചക്കാലം വിട്ടുകൊടുത്തില്ല. സൈനികരെ വാഷിങ്ടണിലേക്ക് തിരിച്ചയച്ചു . ഈ സമയത്തിനുള്ളില്‍ ചൈനീസ് എൻജിനീയര്‍മാര്‍ അതിലെ സങ്കീര്‍ണ്ണമായ ഇലക്ട്രോണിക്‌സ് ഭാഗങ്ങളെക്കുറിച്ചെല്ലാം, അവരുടെ കുപ്രസിദ്ധമായ റിവേഴ്‌സ് എൻജിനീയറിങ് വിദ്യകള്‍ ഉപയോഗിച്ച് പഠിച്ചെടുത്തു . മാത്രമല്ല ഇറാന്‍ സേന അമേരിക്കയുടെ അതീവ രഹസ്യാത്മക സ്വഭാവമുള്ള ഡ്രോണായ യുഎസ്എഫ് ആര്‍ക്യൂ-170 സെന്റിനല്‍ തങ്ങളുടെ കാഷ്മാര്‍ നഗരിത്തിനു മുകളിലൂടെ പറന്ന് ആണവ മേഖലകള്‍ തകര്‍ക്കാന്‍ ശ്രമിച്ചപ്പോള്‍, ചൈന താഴെവീഴ്ത്തുകയുണ്ടായി. ഈ ഡ്രോണിന്റെ ഇലക്ട്രോണിക്‌സ് ഇറാന്‍ ചൈനയ്ക്കു വിറ്റതായും വാര്‍ത്തകൾ പരന്നിരുന്നു.
ഇതൊക്കെയാണെങ്കിലും, ചൈനയുടെ സിഎച്-4ബി യുസിഎവി സ്‌പെഷ്യല്‍ പതിപ്പ് പല രാജ്യങ്ങള്‍ക്കും നല്‍കുകയും ചെയ്തു. . പാക്കിസ്ഥാന്‍, ഇറാഖ്, ഈജിപ്ത്, സൗദി അറേബ്യ, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങളാണ് ഇവ വാങ്ങിയത്. സിഎച്-4, ചൈന എയ്‌റോസ്‌പെയ്‌സ് സയന്‍സ് ആന്‍ഡ് ടെക്‌നോളജി കോര്‍പറേഷനാണ് നിര്‍മിക്കുന്നത്. ഇത് രാജ്യത്തിന്റെ റെയ്ന്‍ബോ സീരിസ് എയര്‍ക്രാഫ്റ്റ് ഗണത്തിലാണ് പെടുത്തുന്നത്. ഈ യുഎവിയും അമേരിക്കയുടെ എംക്യൂ-9 ഏതാണ്ട് സമാനമാണ്. എംക്യൂ-9ന് താഴെയുള്ള വെന്‍ട്രല്‍ ഫിനുകള്‍ സിഎച്-4ന് ഇല്ല. ഇതിന്റെ വ്യത്യസ്ത പകര്‍പ്പുകള്‍ ചൈന വിവിധ രാജ്യങ്ങള്‍ക്ക് വിറ്റുവരികയായിരുന്നു. ഓരോ രാജ്യത്തിന്റെയും ആവശ്യവും അവര്‍ക്ക് നല്‍കാന്‍ കഴിയുന്ന പണവും അറിഞ്ഞാണ് ചൈന ഇതു നിര്‍മിച്ചു കൊടുത്തിരുന്നത്. ഓരോ രാജ്യത്തിനും നിര്‍മിച്ചു നല്‍കിയ പതിപ്പുകള്‍ തമ്മില്‍ ചില വ്യത്യാസങ്ങളുണ്ടെങ്കിലും, ഒറ്റ നോട്ടത്തില്‍ അവയെ വേര്‍തിരിച്ചറിയാനൊന്നും സാധ്യവുമല്ല.
ഈ യുഎവിക്ക് 5,000 കിലോമീറ്റര്‍ അല്ലെങ്കില്‍ 14 മുതല്‍ 30 മണിക്കൂര്‍ വരെ പറക്കാനുള്ള ശേഷിയും ഉണ്ട്. എത്ര ഭാരമാണ് (സ്‌ഫോടകവസ്തുക്കള്‍) കൊണ്ടുപോകുന്നതിനെ ആശ്രയിച്ചാണ് ഇവയുടെ പറക്കല്‍ ശേഷി ഉള്ളത് . ഇവയ്ക്ക് മുകളില്‍ സാറ്റലൈറ്റ് കമ്യൂണിക്കേഷന്‍ ഡോം ഉള്ളതിനാല്‍, അവയെ റിമോട്ടായി നിയന്ത്രിക്കാം. നാലു ഹാര്‍ഡ് പോസ്റ്റുകളുള്ള യുഎസിവിക്ക്, ലഞ്ചിയന്‍-7,ബ്ലൂ ആരോ-7 ലേസര്‍ ഗൈഡഡ് ബോംബുകള്‍ തുടങ്ങിയവ വഹിക്കാനാകും. ജിപിഎസ് നാവിഗേഷനിലൂടെ കിറുകൃത്യമായി ആളുകളെ വധിക്കാനും സാധിക്കുമെന്നാണ് വിലയിരുത്തൽ
വിവിധ രാജ്യങ്ങളില്‍ ഇത്തരത്തില്‍ സംഭവിച്ച പല അപകടങ്ങളുടെയും ശരിയായ കാരണം ഈ രാജ്യങ്ങളുമായി ചൈന ഉണ്ടാക്കിയ കരാറിലെ സംശയാസ്പദമായ വ്യവസ്ഥകകളാണെന്ന് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇരു രാജ്യങ്ങളും തമ്മില്‍ കരാര്‍ ഒപ്പിടുന്നത് ഒരു പ്രത്യേക വകഭേദത്തിനു വേണ്ടിയാണ് . പക്ഷെ അതിനേക്കാള്‍ കുറഞ്ഞ വകഭേദമായിരിക്കും ചൈന എത്തിക്കുന്നത് . വാങ്ങുന്ന രാജ്യങ്ങള്‍ക്ക് അടിയന്തരമായി ഉപയോഗിക്കേണ്ടതിനാല്‍ അവര്‍ക്ക് കിട്ടുന്നതു വാങ്ങാനല്ലാതെ നിര്‍വാഹമില്ല. അള്‍ജിരിയയ്ക്ക് ലിബിയയിലും പാക്കിസ്ഥാനിലും മറ്റും സാഹചര്യങ്ങള്‍ വഷളാകുന്നതിനാല്‍ ഇതു കൂടിയേ തീരുമായിരുന്നുള്ളു എന്നതിനാലാണ് ചൈന അത് അവരുടെ തലയില്‍ കെട്ടിവച്ചതെന്നു കരുതപ്പെടുന്നു.
വിറ്റുകഴിഞ്ഞാല്‍ സ്‌പെയര്‍ പാര്‍ട്‌സ് നല്‍കുന്ന ശീലവും ചൈനയ്ക്കില്ല. പകരം ഇടനിലക്കാര്‍ ഈ രാജ്യങ്ങളിലെത്തി, പകരം കൂടുതല്‍ നല്ല ഒരെണ്ണം വാങ്ങുന്നതാണ് ഉചിതമെന്നു പറഞ്ഞുകൊണ്ടിരക്കും. ചൈന പല ആഫ്രിക്കന്‍ രാജ്യങ്ങളെയും ചൂഷണം ചെയ്യുകയായിരുന്നുവെന്നും അവര്‍ക്ക് യാതൊരു ധാര്‍മിക നിലപാടുകളും ഇല്ലെന്നും വാദിക്കുന്നവരുണ്ട്. രണ്ടു രാജ്യങ്ങള്‍ തമ്മില്‍ പ്രശ്‌നമുണ്ടായാല്‍ രണ്ടു കൂട്ടര്‍ക്കും ആയുധം വിറ്റു കാശുവാങ്ങാന്‍ യാതൊരു മടിയുമില്ലാത്ത രാജ്യമാണ് ചൈന എന്നാണ് ഉയരുന്ന മറ്റൊരു ആരോപണം.
https://www.facebook.com/Malayalivartha



























