റഷ്യൻ വാക്‌സിൻ സംബന്ധിച്ചുള്ള തർക്കങ്ങൾ തുടരുന്നു... സ്‌പുട്‌നിക് ഉയർത്തുന്ന ആശങ്കകൾ നിലനിൽക്കുമ്പോഴും വാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ അടുത്ത 10 ദിവസത്തിനുള്ളിൽ ആരംഭിക്കുന്നു

കൊവിഡ്-19 മഹാമാരിക്കെതിരെയുള്ള പോരാട്ടത്തിനിടയിൽ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ റഷ്യ വാക്‌സിൻ പുറത്തിറക്കിയത് ആശ്വാസം തന്നെയാണ് എങ്കിലും റഷ്യൻ ഡോക്ടർമാർക്ക് ഉൾപ്പടെ വാക്സിന്റെ ഫലപ്രാപ്തിയെ കുറിച്ച് ആശങ്ക നിലനിൽക്കുന്നു എന്ന റിപ്പോർട്ടുകളാണ് ഇപ്പൊൾ പുറത്തുവരുന്നത്
വാക്‌സിൻ വിപുലവുമായ പരീക്ഷണങ്ങൾക്ക് വിധേയമായിട്ടില്ല എന്നതാന് ഉയർന്നുവരുന്ന പ്രധാന ആരോപണം ..റഷ്യൻ ഡോക്‌ടർമാരും ഒരു വിഭാഗം ഗവേഷകരും റഷ്യൻ വാക്‌സിൻ രോഗികൾക്ക് നൽകാൻ മടി കാണിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട് ..അതേസമയം തുടക്കത്തിലുള്ള ആശങ്കകൾ മറികടന്ന് സ്‌പുട്‌നിക് ഭാവിയിൽ വിശ്വാസം നേടുമെന്ന തരത്തിലുള്ള നിഗമനങ്ങളും പുറത്തു വരുന്നുണ്ട്
ഇത്തരം തർക്കങ്ങളും ആശങ്കകളും നില നിൽക്കുമ്പോഴും വാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾ അടുത്ത 10 ദിവസത്തിനുള്ളിൽ ആരംഭിക്കുന്നുണ്ട്. . . പതിനായിരക്കണക്കിനാളുകൾ വാക്‌സിൻ്റെ മൂന്നാംഘട്ട പരീക്ഷണങ്ങൾക്ക് വിധേയമാകുമെന്ന് വാർത്താ ഏജൻസിയായ ടാസ് വ്യക്തമാക്കുന്നു.
ഓഗസ്‌റ്റ് മാസം അവസാനത്തോടെ ഡോക്‌ടർമാർ, ആരോഗ്യ പ്രവർത്തകർ, ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റുള്ളവർ എന്നിവരിൽ വാക്‌സിൻ കുത്തിവെക്കുമെന്ന് റഷ്യ വ്യക്തമാക്കുന്നുണ്ട്. രണ്ട് വർഷം രോഗപ്രതിരോധ ശേഷി നൽകാൻ സ്‌പുട്‌നിക് വാക്‌സിന് കഴിയുമെന്നാണ് റഷ്യ അവകാശപ്പെടുന്നത്.
മൂന്നാംഘട്ട പരീക്ഷണത്തിൻ്റെ വിവരങ്ങൾ പുറത്തുവിടാതെ വാക്‌സിൻ ജനങ്ങളിൽ കുത്തിവെച്ചുവെന്ന ആരോപണവും ശക്തമാണ് . വാക്സിൻ ഗവേഷണത്തിൻ്റെ സുതാര്യത ഉറപ്പുവരുത്താനായി പ്രീ ക്ലിനിക്കൽ, ക്ലിനിക്കൽ പരീക്ഷണങ്ങളുടെ വിവരങ്ങള്‍ പുറത്തു വിടുമെന്ന് റഷ്യൻ സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു.
റഷ്യ വാക്സിൻ വ്യാവസായികമായി ഉത്പാദനം ആരംഭിച്ചതായി റഷ്യൻ ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ഇൻ്റര്‍ഫാക്സ് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് പുറത്തു വിട്ടു
https://www.facebook.com/Malayalivartha



























