രണ്ടു വർഷം പിന്നിടുമ്പോൾ വീണ്ടും ഇരട്ട മധുരം; ഗർഭ വിവരം പങ്കുവച്ച് ഇരട്ട സഹോദരങ്ങളെ വിവാഹം ചെയ്ത ഇരട്ട സഹോദരിമാരെ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നമുക്ക് ഒരുപാട് കൗതുകം ജനിപ്പിക്കുന്നതാണ് ഐഡന്റിക്കൽ ട്വിൻസ് എന്നത്. ഇത്തരത്തിൽ ഏറെ വാർത്തകളിൽ ഇടം നേടിയാതായിരുന്നു ബ്രിട്നിയുടെയും ബ്രിയാനയുടെയും ജീവിതം. തങ്ങളുടെ രൂപത്തിലെ സാമ്യത ആഘോഷമാക്കി ജീവിച്ച അമേരിക്കൻ വംശജരായ ഇവർ ഐഡന്റിക്കൽ ട്വിൻസ് ആയ സഹോദരങ്ങളെയാണ് വിവാഹം ചെയ്തത് പോലും. എന്നാൽ ഈ ഇരട്ടസഹോദരങ്ങളായ ഇവരുടെ വിവാഹം വളരെയധികം വാർത്താ പ്രാധാന്യം നേടിയിരുന്നു. എന്നാലിതാ തങ്ങൾ ഗര്ഭിണികളാണെന്ന വിവരം പങ്കുവച്ചുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ഇരട്ട സഹോദരങ്ങൾ.
അങ്ങനെ വിവാഹം കഴിഞ്ഞ് രണ്ടു വർഷം പിന്നിടുമ്പോഴാണ് വീണ്ടും ഇരട്ട മധുരവുമായി ഇവരെത്തുന്നത് പോലും. @salyerstwins എന്ന ഇൻസ്റ്റഗ്രാം പേജില്‍ സ്വിം സ്യൂട്ടിലുള്ള രസകരമായ ഒരു ചിത്രം പങ്കുവച്ചുകൊണ്ടാണ് ഇക്കാര്യം ലോകത്തോട് ഇവർ വെളിപ്പെടുത്തിയത്. ഇതൊരു ആകാംക്ഷയുണ്ടാക്കുന്ന അനുഭവമാണെന്നും തങ്ങളുടെ മക്കൾ കസിൻസ് അല്ല സഹോദരങ്ങൾ തന്നെയായിരിക്കുമെന്നും അക്ഷമയോടെ അവർക്കു വേണ്ടി കാത്തിരിക്കുകയാണെന്നും ചിത്രത്തിനൊപ്പം ഇവർ കുറിക്കുകയും ചെയ്തിട്ടുണ്ട്.
അതേസമയം 2018ൽ ആയിരുന്നു ബ്രിയാനയും ബ്രിട്നയും തമ്മിലുള്ള വിവാഹം. ‘Twice Upon a Time’ എന്ന േപരിൽ നടത്തിയ ഇവരുടെ വിവാഹചടങ്ങുകളും ആഘോഷങ്ങളും വലിയ വാർത്ത പ്രാധാന്യം നേടുകയും ചെയ്തിരുന്നു. ഇതുവരെയുള്ള ജീവിതത്തിൽ ഒന്നിച്ച്, ഒരുപോലെ ജീവിച്ച തങ്ങൾക്ക് ഇനിയും അത് തുടരണമെന്നാണ് ആഗ്രഹമെന്ന് അന്നു ബ്രിട്നി മാധ്യമങ്ങളോട് പ്രതികരിച്ചത്. ഒരുപോലെ മക്കളെ വളർത്തണമെന്നും രണ്ടു പേർക്കും ഇരട്ട കുട്ടികൾ ആകണമെന്ന ആഗ്രഹമുണ്ടെന്നും അവർ തുറന്നു പറയുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha



























