ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ഹോളിവുഡ് നടന്‍ ബെന്‍ ക്രോസ് അന്തരിച്ചു

ഓസ്‌കാര്‍ പുരസ്‌കാര ജേതാവ് ഹോളിവുഡ് നടന്‍ ബെന്‍ ക്രോസ് അന്തരിച്ചു. 72 വയസായിരുന്നു അദ്ദേഹത്തിന്. ഏറെനാളായി രോഗബാധിതനായിരുന്ന അദ്ദേഹത്തിന്റെ അന്ത്യം ഓസ്ട്രിയയിലെ വിയന്നയില്‍ വച്ചായിരുന്നു. 1981ല്‍ പുറത്തിറങ്ങിയ ചാരിയറ്റ്‌സ് ഒഫ് ഫയറില്‍ ഹരോള്‍ഡ് എബ്രഹാം എന്ന ജൂത ഒളിമ്ബിക് ഓട്ടക്കാരന്റെ വേഷമാണ് ക്രോസിന്റെ കരിയറിലെ വഴിത്തിരിവായത്. ടി.വി പരമ്ബരകളിലും സജീവമായിരുന്ന ക്രോസ് വില്ലന്‍ വേഷങ്ങളും അവതരിപ്പിച്ചിട്ടുണ്ട്.
1995ല്‍ പുറത്തിറങ്ങിയ ' ഫസ്റ്റ് നൈറ്റ് ( എശൃേെ ഗിശലേ ) ' എന്ന ചിത്രത്തില്‍ ഷോണ്‍ കോണറി, റിച്ചാര്‍ഡ് ഗിയര്‍ എന്നിവര്‍ക്കെതിരെ വില്ലന്‍ വേഷത്തിലാണ് ക്രോസ് എത്തിയത്. 1947ല്‍ ലണ്ടനില്‍ ജനിച്ച ക്രോസ് നാടകങ്ങളിലൂടെയാണ് സിനിമാലോകത്തേക്കെത്തിയത്. രണ്ടാം ലോകമഹായുദ്ധത്തെ ആസ്പദമാക്കിയുള്ള ' എ ബ്രിഡ്ജ് ടൂ ഫാര്‍ ' എന്ന ചിത്രത്തിലൂടെ 1977ല്‍ ആയിരുന്നു അരങ്ങേറ്റം. ഐ ഒഫ് ദ വിന്‍ഡോ, ഹെല്‍ഫയര്‍, എക്‌സോര്‍സിസ്റ്റ്; ദ ബിഗിന്നിംഗ്, സ്റ്റാര്‍ ട്രെക് തുടങ്ങിയവയാണ് ക്രോസിന്റെ മറ്റ് പ്രധാന ചിത്രങ്ങള്‍. ക്രോസ് അവസാനം അഭിനയിച്ച ദ ഡെവിള്‍സ് ലൈറ്റ്, ലാസ്റ്റ് ലെറ്റര്‍ ഫ്രം യുവര്‍ ലവര്‍ എന്നീ ചിത്രങ്ങള്‍ അടുത്ത വര്‍ഷം റിലീസ് ചെയ്യും.
https://www.facebook.com/Malayalivartha



























