ചങ്കിലെ ചൈനയിൽ കമ്യൂണിസ്റ്റ് പാർട്ടി രാഷ്ട്രീയ ജീവച്ഛവം ! കുറ്റപ്പെടുത്തിയ പാർട്ടി സെൻട്രൽ സ്കൂൾ മുൻ പ്രഫസറെ സംഘടന പുറത്താക്കി

കൊറോണ വ്യാപനത്തെ കുറിച്ച് ആരു മിണ്ടിയാലും ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് അത് വെച്ച് പൊറുപ്പിക്കില്ല. അതിന്റെ ഒടുവിലത്തെ ഇരയാണ് റെന്‍ ഷി ക്യാങ് എന്ന ചൈനീസ് കമ്മ്യൂണിസ്റ്റ് നേതാവ്. കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട റെന്‍ ഷി ക്യാങിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിട്ട് ആഴ്ചകൾ മാത്രമേ ആയിട്ടുള്ളു. പ്രതികരിക്കുന്നവരെല്ലാം കടുത്ത നടപടി നേരിടേണ്ടി വരുന്ന സ്ഥിതിയാണ് ചൈനയിൽ.
അതുകൊണ്ടുതന്നെ ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് മാഫിയ തലവനാണെന്നും കമ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം രാഷ്ട്രീയ ജീവച്ഛവം ആക്കിയെന്നും വിമർശനം ഉയരുകയാണ്. ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യൻ അതിർത്തിയിൽ ഷി സംഘർഷം സൃഷ്ടിച്ചതെന്നു കുറ്റപ്പെടുത്തിയ പാർട്ടി സെൻട്രൽ സ്കൂൾ മുൻ പ്രഫസറെ സംഘടന കയ്യോടെ പുറത്താക്കി.
ഇപ്പോൾ അമേരിക്കയിലുള്ള കായ് ഷിയയുടെ (68) പരാമർശം രാജ്യത്തിന്റെ സൽപ്പേരു കളയുന്നതും രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമാണെന്ന് പാർട്ടി വ്യക്തമാക്കി. ഷി നേരത്തെ പാർട്ടി സ്കൂളിന്റെ മേധാവിയായിരുന്നു. രാജ്യത്തെ സാമ്പത്തിക, സാമൂഹിക തകർച്ചകളിൽ നിന്ന് ശ്രദ്ധതിരിച്ച് ഷി മറ്റു രാജ്യങ്ങളുമായി പ്രകോപനം സൃഷ്ടിക്കുകയാണ്. ഗൽവാനിൽ സംഘർഷം സൃഷ്ടിച്ചത് ഇതിന്റെ ഭാഗമാണ്. രാജ്യത്ത് അമേരിക്കൻ വിരുദ്ധവികാരം വളർത്താനും ശ്രമിക്കുന്നു. ജനങ്ങൾക്കു സത്യം പറയാൻ കഴിയില്ല എന്നും കായ് ഷിയ ആരോപിച്ചു.
ജനുവരി ഏഴിന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഒളിപ്പിച്ചുവയ്ക്കാൻ കഴിയാതെ വന്നപ്പോഴാണ് ജനുവരി 27ന് പുറത്തുവിട്ടത്. ലോകത്തെ മുഴുവൻ പ്രശ്നത്തിലാക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഷിക്ക് ഒഴിയാനാവില്ല. പാർട്ടി മേധാവി സ്ഥാനത്തുനിന്ന് ഇയാളെ പുറത്താക്കുകയാണ് പാർട്ടിയെ രക്ഷിക്കാൻ വേണ്ട ആദ്യപടിയെന്ന് ശബ്ദസന്ദേശത്തിൽ ഷിയ പറഞ്ഞു. സമീപകാലത്തെ പാർട്ടിക്കെതിരെ തുറന്നുപറച്ചിൽ നടത്തിയ മൂന്നാമത്തെ പ്രമുഖ വ്യക്തിയാണ് കായ് ഷിയ.
പ്രസിഡന്റിന് സെക്കൻഡ് ടേം എന്ന പാർട്ടി ഭരണഘടന 2018ൽ ഭേദഗതി ചെയ്തതിനാൽ ഷി ചിൻപിങ്ങിന് ആജീവനാന്തം അധികാരത്തിൽ തുടരാം. പ്രസിഡന്റ്, കമ്യൂണിസ്റ്റ് പാർട്ടി തലവൻ, സൈന്യത്തിന്റെ കമാൻഡർ ഇൻ ചീഫ് എന്നീ മൂന്ന് പദവികളും ഷി തന്നെയാണ് ഇപ്പോൾ കൈയാളുന്നത്.
നേരെത്തെ കൊറോണ വൈറസ് വ്യാപനം നിയന്ത്രിക്കണം എന്ന് ആവശ്യപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് റെന്‍ ഷി ക്യാങിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ മുന്‍ ചെയര്‍മാനാണ് റെന്‍. കൊറോണ നിയന്ത്രണത്തെക്കുറിച്ചുള്ള പ്രസംഗത്തിനിടെ ഫെബ്രുവരിയില്‍ റെന്‍ ഷി ജിന്‍ പിങിനെ കോമാളിയെന്ന് വിളിച്ചു. ഇതിന് പുറമെ കൊറോണ നിയന്ത്രണത്തിലെ സര്‍ക്കാര്‍ പരാജയങ്ങളെക്കുറിച്ചും കൊറോണ വാര്‍ത്തകള്‍ സെന്‍സര്‍ ചെയ്യുന്നതിനെക്കുറിച്ചുമെല്ലാം റെന്‍ നിരന്തരം ശബ്ദമുയര്‍ത്തിയിരുന്നു. ഇതിന് പിന്നാലെ റെന്നിനെ കാണാനില്ലെന്ന സുഹൃത്തുക്കളുടെ പരാതിയും ഉയര്‍ന്നിരുന്നു.
കടുത്ത അച്ചടക്ക ലംഘനത്തിന് റെന്നിനെതിരെ അന്വേഷണം നടക്കുകയാണെന്ന് ബെയിജിംഗ് മുനിസിപ്പല്‍ അഴിമതി വിരുദ്ധ വിഭാഗം പിന്നീട് അറിയിച്ചിരുന്നു. നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനെ തുടര്‍ന്നാണ് റെന്നിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. റെന്‍ ഔദ്യോഗിക ഫണ്ട് ഉപയോഗപ്പെടുത്തി അനധികൃത സ്വത്ത് സമ്പാദിച്ചിട്ടുണ്ടെന്നും അത്തരത്തില്‍ നേടിയ സ്വത്തുക്കള്‍ കണ്ടുകെട്ടുമെന്നും ചൈനീസ് സര്‍ക്കാര്‍ അറിയിച്ചു.
അതേസമയം കൊറോണ വ്യാപന പശ്ചാത്തലത്തില്‍ ചൈനയില്‍ എതിര്‍ ശബ്ദമുയര്‍ത്തിയ പലരെയും കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.രാജ്യത്ത് വൈറസ് വ്യാപനം ആദ്യഘട്ടത്തില്‍ തന്നെ തടയുന്നതില്‍ ചൈനീസ് സര്‍ക്കാര്‍ പരാജയമാണെന്ന് ചൂണ്ടിക്കാട്ടിയവരെയെല്ലാം ഷി ജിന്‍ പിങ്ങ് തടവറയ്ക്കുള്ളിലാക്കിയ കാഴ്ചയാണ് കാണാന്‍ സാധിച്ചത്.
https://www.facebook.com/Malayalivartha



























