അമേരിക്കയിൽ സ്ഥിതി ഗുരുതരം: കോവിഡ് ബാധിതരുടെ എണ്ണം 57,00,931 ആയി; 24 മണിക്കൂറിനിടെ 40,000ലേറെപ്പേർക്ക് രോഗം സ്ഥിരീകരിച്ചു

അമേരിക്കയിൽ കോവിഡ് രോഗ ബാധിതരുടെ എണ്ണം 57,00,931 ആയി. 1,76,337 പേരാണ് ഇവിടെ വൈറസ് ബാധിച്ച് മരിച്ചത്. രോഗമുക്തരുടെ എണ്ണം 30 ലക്ഷം കടന്നുവെന്നത് മാത്രമാണ് ആശ്വാസം. 3,062,331 പേരാണ് ഇതുവരെ രോഗമുക്തി നേടിയത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ 40,000ലേറെപ്പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കലിഫോർണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോർക്ക്, ജോർജിയ എന്നീ സംസ്ഥാനങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തിൽ മുന്നിലുള്ളത്.
രോഗബാധിതർ
കലിഫോർണിയ- 647,209, ടെക്സസ്- 585,454, ഫ്ളോറിഡ-584,047, ന്യൂയോർക്ക്- 457,600, ജോർജിയ- 243,982, ഇല്ലിനോയിസ്- 2,10,926, അരിസോണ - 195,557, ന്യൂജഴ്സി - 194,276, നോർത്ത് കരോലിന - 148,966, ലൂസിയാന - 139,903.
കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം
കലിഫോർണിയ- 11,686, ടെക്സസ്- 10,517,ഫ്ളോറിഡ- 9,938, ന്യൂയോർക്ക്- 32,937, ജോർജിയ- 4,849, ഇല്ലിനോയിസ്-8,017, അരിസോണ - 4,634, ന്യൂജഴ്സി - 16,030, നോർത്ത് കരോലിന - 2,463, ലൂസിയാന - 4,609.
https://www.facebook.com/Malayalivartha



























