ഇന്റര്‍നെറ്റ് എക്സ്‌പ്ലോററിനുള്ള പിന്തുണ 2021 ഓഗസ്റ്റില്‍ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ്

അടുത്ത വര്‍ഷം ഓഗസ്റ്റില്‍ ഇന്റര്‍നെറ്റ് എക്സ്പ്ലോറര്‍(ഐഇ) ബ്രൗസറിനുള്ള പിന്തുണ അവസാനിപ്പിക്കുമെന്ന് മൈക്രോസോഫ്റ്റ്. ഇനി എഡ്ജ് ആയിരിക്കും മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക ബ്രൗസര്‍.
മൈക്രോസോഫ്റ്റ് ടീംസ് വെബ് ആപ് നിലവിലുള്ള ഇന്റര്‍നെറ്റ് എക്പ്ലോറര്‍ പതിപ്പില്‍ 2020 നവംബര്‍ 30 വരെ മാത്രമേ് പ്രവര്‍ത്തിക്കൂ. ഇപ്പോള്‍ മൈക്രോസോഫ്റ്റിന്റെ 365 ആപ്പുകളാണ് ഇന്റര്‍നെറ്റ് എക്പ്ലോററില്‍ പ്രവര്‍ത്തിക്കുന്നത്. ഇവയും വൈകാതെ ഐഇയില്‍ പ്രവര്‍ത്തിക്കാതെയാകും.
ഇന്റര്‍നെറ്റ് എക്പ്ലോറര്‍ 1995 ലാണ് അവതരിപ്പിക്കപ്പെട്ടത്. 2002-ല്‍ ഇന്റര്‍നെറ്റ് ഉപയോക്താക്കളില്‍ 95 ശതമാനവും ഈ ബ്രൗസറിനെയാണ് ആശ്രയിച്ചിരുന്നത്. 2012-ലാണ് ഐഇയെ മറികടന്നു ഗൂഗിള്‍ ക്രോം ഒന്നാം നമ്പര്‍ ബ്രൗസറായി മാറിയത്.
മാറ്റങ്ങള്‍വരുത്തി വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ ശ്രമിച്ചെങ്കിലും പ്രയോജനമുണ്ടായില്ല. തുടര്‍ന്ന് അഞ്ച് വര്‍ഷം മുമ്പാണ് എഡ്ജ് അവതരിപ്പിച്ചത്.
https://www.facebook.com/Malayalivartha



























