പിടി വിടാതെ കോവിഡ്: ലോകത്താകമാനമുള്ള രോഗബാധിതരുടെ എണ്ണം രണ്ട് കോടി 30 ലക്ഷത്തിലേക്ക് അടുക്കുന്നു; എട്ടുലക്ഷത്തോളം പേർ മരിച്ചു

ലോകത്താകമാനമുള്ള കോവിഡ് ബാധിതരുടെ എണ്ണം രണ്ട് കോടി 30 ലക്ഷത്തിലേക്ക് അടുക്കുന്നു. ഔദ്യോഗിക കണക്കുകൾ അനുസരിച്ച് 22,848,019 പേർക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. എട്ടുലക്ഷത്തോളം പേർ കോവിഡ് ബാധിച്ച് മരിക്കുകയും ചെയ്തു.
അതേസമയം ലോകത്ത് ആകെ 796,318 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. എന്നാൽ ഒന്നരക്കോടിയോളം ആളുകൾ ഇതിനകം രോഗമുക്തി നേടുകയും ചെയ്തു. 15,500,291 പേരാണ് രോഗമുക്തി നേടിയത്. വിവിധ രാജ്യങ്ങളിലായി അറുപത്തിയഞ്ചര ലക്ഷത്തോളം ആളുകൾ നിലവിൽ കോവിഡ് ബാധിച്ച് ചികിത്സയിലുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. 6,551,410 ആക്ടീവ് കേസുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിൽ 61,878 പേർ (ഒരു ശതമാനം) ഗുരുതരാവസ്ഥയിലാണ്.
അമേരിക്കയാണ് കോവിഡ് രോഗികളുടെ എണ്ണത്തിൽ മുന്നിൽനിൽക്കുന്നത്. രാജ്യത്തെ കോവിഡ് രോഗികളുടെ എണ്ണം 57 ലക്ഷം കടന്ന് കുതിക്കുകയാണ്. 5,745,710 പേർക്കാണ് അമേരിക്കയിൽ ഇതുവരെ കോവിഡ് ബാധിച്ചത്. ഇന്നലെ 44,779 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,048 പേർ മരിക്കുകയും ചെയ്തു. ഇതോടെ ആകെ മരണം 177,382 ആയി.
ബ്രസീൽ ആണ് അമേരിക്കയ്ക്കു തൊട്ടുപിന്നിലുള്ളത്. ബ്രസീലിൽ ഇതുവരെ 3,505,097 പേർക്കാണ് കോവിഡ് ബാധിച്ചത്. 44,684 പുതിയ കേസുകളും ബ്രസീലിൽ റിപ്പോർട്ട് ചെയ്തു. ഒറ്റ ദിവസം 1,234 കോവിഡ് മരണങ്ങളും സംഭവിച്ചു.
https://www.facebook.com/Malayalivartha



























