ലോകത്ത് ആദ്യമായി വികസിപ്പിച്ച് ഫലപ്രദമെന്ന് തെളിഞ്ഞ വാക്സിനാണ് തങ്ങളുടേതെന്നാണ് റഷ്യ; വാക്‌സിൻ ഇനിയും പരീക്ഷണങ്ങൾക്ക് വിധേയമാകും; 40,000 പേരില്‍ പരീക്ഷിക്കുവാൻ നീക്കം

അതിവ്യപിക്കുന്ന കൊറോണയ്ക്കിടയിലും വാക്‌സിൻ കണ്ടു പിടിച്ചു, വാക്‌സിൻ പരീക്ഷിക്കുന്നു തുടങ്ങിയ വാർത്തകൾ ആശ്വാസകരമാണ്. റഷ്യയുടെ വാക്‌സിൻകണ്ടു പിടിച്ച വിവരം ലോകത്തിനു അത്രയും ആശ്വാസകരമായിരുന്നു... എന്നാൽ റഷ്യയുടെ വാക്‌സിൻ ഇനിയും പരീക്ഷണ ങ്ങൾക്ക് വിധേയമാകും. 40,000 പേരില്‍ പരീക്ഷിക്കും,വാക്‌സിന്‍ ലഭ്യമാക്കുന്നതിന് മുമ്പ് വമ്പന്‍ പരീക്ഷണത്തിനൊരുങ്ങുകയാണ് . റഷ്യ വികസിപ്പിച്ച കോവിഡ് വാക്സിൻ കൂടുതൽ ആളുകളിൽ പരീക്ഷിക്കാനൊരുങ്ങുന്നു. രാജ്യത്തെ ജനങ്ങളിൽ മരുന്ന് ഉപയോഗിക്കാനുള്ള അനുമതി നേടുന്നതിന് മുന്നോടിയായാണ് പരീക്ഷണം.
40,000 പേരിലാണ് വാക്സിൻ പരീക്ഷിക്കാനൊരുങ്ങുന്നത്. ലോകത്ത് ആദ്യമായി വികസിപ്പിച്ച് ഫലപ്രദമെന്ന് തെളിഞ്ഞ വാക്സിനാണ് തങ്ങളുടേതെന്നാണ് റഷ്യ അവകാശപ്പെടുന്നത്. ലോകത്തിലെ ആദ്യത്തെ വാക്സിന് ലോകത്തെ ആദ്യത്തെ കൃത്രിമോപഗ്രഹത്തിനെ ഓർമിപ്പിക്കുന്ന സ്പുട്നിക് അഞ്ച് എന്നാണ് റഷ്യ പേരിട്ടിരിക്കുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്താണ് ലോകത്ത് ആദ്യമായി ഒരു രാജ്യം വിജയകരമായി കൃത്രിമോപഗ്രഹം വിക്ഷേപിച്ചത്. വാക്സിൻ സുരക്ഷിതവും ഫലപ്രദവുമാണെന്നാണ് റഷ്യൻ ശാസ്ത്രജ്ഞർ പറയുന്നത്. രണ്ടുമാസം നീണ്ടുനിന്ന മനുഷ്യരിലെ പരീക്ഷണങ്ങൾ ഫലപ്രദമാണെന്നാണ് ഇവർ അവകാശപ്പെടുന്നതെങ്കിലും അതിന്റെ വിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
https://www.facebook.com/Malayalivartha



























