ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കോമ സ്റ്റേജിൽ കഴിയുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവ്; റഷ്യൻ പ്രധാനമന്ത്രി വകവരുത്താൻ ശ്രമിച്ചതാണ് എന്ന് ആരോപണം

ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ കോമ സ്റ്റേജിൽ കഴിയുകയാണ് റഷ്യന്‍ പ്രതിപക്ഷ നേതാവ് അലക്സി. എന്നാൽ ഈ അവസ്ഥയിൽ തുടരുന്ന റഷ്യന്‍ പ്രതിപക്ഷ നേതാവിന് എന്താണ് സംഭവിച്ചത് എന്നാണ് ലോകം ഉറ്റു നോക്കുന്നത് . കാരണം ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന ആ ദൃശ്യങ്ങൾ ഞെട്ടിക്കുന്നതാണ് . വിമാനത്തിലേക്ക് കയറും വരെ തികഞ്ഞ ആരോഗ്യവാനായിരുന്നു അലക്‌സി നവല്‍നി. വിമാനത്തില്‍ കയറി മിനിറ്റുകള്‍ക്കുള്ളില്‍ അദ്ദേഹം അബോധാവസ്ഥയിലാക്കുകയായിരുന്നു . അതോടെ പറയുന്നയര്‍ന്ന വിമാനം അടിയന്തിരമായി തിരിച്ചിറക്കി അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു . വെന്റിലേറ്ററിന്റെ സഹായത്തോടെ ണ് അലക്സിയുടെ ജീവന്‍ നിലനിര്‍ത്തി പോരുന്നു . വിമാനത്തില്‍ വെച്ച് അലക്സി വേദനകൊണ്ട് പുളയുകയായിരുന്നുവെന്ന് സഹയാത്രികര്‍ പറയുന്നു. വിഷം ഉള്ളില്‍ ചെന്നതാണ് അലക്‌സിയെ വീഴ്ത്തിയത് എന്ന സംശയമാണ് ഇപ്പോൾ ശക്തമാകുന്നത്. . എന്നാല്‍ എങ്ങനെ എവിടെവച്ച് വിഷം ഉള്ളിലെത്തി എന്ന കാര്യത്തിൽ സംശയം ശക്തമാകുന്നുണ്ട്.
വിമാനത്തില്‍ കയറും വരെ അലക്‌സി ആരോഗ്യവാനും ഉന്മേഷവാനും ആയിരുന്നു. അതുകൊണ്ടു തന്നെ വിമാനത്തില്‍ പ്രവേശിക്കുന്നതിന് മുമ്പ് തന്നെ അദ്ദേഹത്തിന്റെ ശരീരത്തില്‍ വിഷപദാര്‍ത്ഥം എത്തിയിരിക്കാനാണ് സാധ്യത. അദ്ദേഹത്തിന്റെ പ്രസ് സെക്രട്ടറിയും പാര്‍ട്ടിയും കുടുംബവുംസംശയിക്കുന്നതും ഈ സാധ്യതയിലേക്കാണ്. പക്ഷേ എവിടെ വച്ച് വിഷം ഉള്ളിലെത്തി എന്ന കാര്യത്തിൽ അവ്യക്ത തുടരുന്നതിനിടെ അദ്ദേഹത്തിന്റെ ഒരു ചിത്രം സംശയങ്ങളുടെ മറ്റൊരു ഭാണ്ഡകെട്ട് തുറന്നിടുന്നു.
ഈ സാധ്യതയെ ഊട്ടി ഉറപ്പിക്കുന്നതാണ് അലക്‌സി വിമാനത്തില്‍ കയറും മുമ്പ് വിമാനത്താവളത്തില്‍ വെച്ചുതന്നെ എടുത്ത ഒരു ചിത്രം. ഈ ചിത്രത്തില്‍ ചൂട് ചായ ഊതി കുടിയ്ക്കുന്ന അലക്‌സിയെ കാണാം. ഈ ചായയിലൂടെയാകും അദ്ദേഹത്തിന്റെ ഉള്ളില്‍ വിഷം എത്തിയതെന്നാണ് സംശയം. വിമാനത്തിനുള്ളില്‍ വെച്ച് അലക്‌സി ഒന്നും കഴിച്ചിരുന്നില്ലെന്ന് വിമാനക്കമ്പനിയും വ്യക്തമാക്കി കഴിഞ്ഞു. ആ ചായ നല്‍കിയത് ആര് ആര്‍ക്കുവേണ്ടി എന്ന സംശയം ഉദിക്കുന്നത്. അവിടെയാണ്.ചായയിലാണ് വിഷം എന്ന് സംശയിക്കാന്‍ കാരണങ്ങള്‍ നിരവധിയാണ്. അലക്‌സിക്ക് ചായ നല്‍കിയശേഷം ജീവനക്കാരന്‍ അപ്രത്യക്ഷനായതായി വിമാനത്താവളത്തിലെ കഫേ മാനേജര്‍ പറയുന്നത്. അലക്‌സി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതിന് പിന്നാലെ പോലീസ് എത്തി കഫേ അടപ്പിച്ചിരുന്നു. അലക്‌സിക്ക് യാതൊരുവിധ ആരോഗ്യപ്രശ്‌നങ്ങളും ഇല്ലായിരുന്നുവെന്ന് ഭാര്യയും കുടുംബവും വ്യക്തമാക്കുന്നു.
എന്നാൽ വീണ്ടും ദുരുഹത ഉയരുന്നു . അലക്‌സിയെ കാണാന്‍ ഭാര്യയെയും പേഴ്‌സണല്‍ ഡോക്ടറെയും അനുവദിക്കാതിരുന്നതും ദുരൂഹത ഉയര്‍ത്തുന്നു . അലക്‌സിയെ ചികിത്സിക്കുന്ന ആശുപത്രിക്ക് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരിക്കുകയാണ്. അലക്‌സിക്ക് എന്തുസംഭവിച്ചുവെന്ന വിവരം ആശുപത്രി ഇതുവരെ പുറത്തുവിട്ടിട്ടില്ല.
നിലവില്‍ ഗുരുതരാവസ്ഥയില്‍ തുടരുന്ന ഇദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണമെങ്കില്‍ ജര്‍മ്മനി ഉള്‍പ്പെടെയുള്ള മറ്റേതെങ്കിലും രാജ്യത്തേക്ക് മാറ്റണമെന്ന് കുടുംബം ഉള്‍പ്പെടെയുള്ളവര്‍ ആവശ്യപ്പെട്ടുകഴിഞ്ഞു. എന്ത് കൊണ്ട് കൊലപാതക ശ്രമം എന്ന മറ്റൊരു ചോദ്യം ശക്തമാകുന്നു .ഈ ചോദ്യം നീളുന്നത് റഷ്യന്‍ പ്രസിഡന്റ് പുടിന് നേരെയാണ്. നിരവധി തവണ അലക്‌സിയുടെ നാവിന്റെ ചൂട് അറിഞ്ഞിട്ടുള്ളയാളാണ് പുടിന്‍. എതിരാളികളെ നിശബ്ദരാക്കാന്‍ എന്തും ചെയ്യുമെന്ന ദുഷ്‌പേരും പുടിനുണ്ട്. അലക്‌സി പലതവണ ജയിലിലടയ്ക്കപ്പെട്ടു. പക്ഷേ കുടുംബവും പാര്‍ട്ടിയും മാധ്യമങ്ങളും ഉയര്‍ത്തുന്ന ആരോപണത്തെ പുടിന്റെ വക്താവ് തള്ളിക്കളഞ്ഞിട്ടുണ്ട്. എന്തായാലും ഇതിന് പിന്നിൽ പ്രവർത്തിച്ച് വ്യക്തിയെ തെരയുകയാണ് ലോകം
https://www.facebook.com/Malayalivartha



























