ഇനി വെറും രണ്ട് വര്ഷം; കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന, കൂടുതൽ ജാഗ്രത ഉണ്ടാകണം

കൊറോണ വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ഏറെ ബുദ്ധിമുട്ടിലാണ് ലോകജനത. കൂടുതൽ ജാഗ്രതയോടെ ഭയം കൂടാതെ മുന്നോട്ട് തന്നെ പോകുകയാണ് ലോകം. എന്നാൽ തന്നെയും ഇതിന് എപ്പോൾ ശമനം ഉണ്ടാകും എന്ന ആശങ്കകളിലേക്ക് തന്നെ ഉറ്റുനോക്കുകയാണ്. എന്നാൽ രണ്ടു വര്‍ഷത്തിനുളളില്‍ കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് വെളിപ്പെടുത്തുകയുണ്ടായി.
എന്തെന്നാൽ ഇക്കാലത്ത് ആളുകള്‍ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങള്‍ കൂടുതലായതിനാല്‍ തന്നെ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ് എന്നതാണ്. അതേസമയം, നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, തടയാനുളള അറിവുണ്ട്', എന്നും ടെഡ്രോസ് പറഞ്ഞു. ഇതോടൊപ്പം തന്നെ ദേശീയ ഐക്യവും ആഗോള ഐക്യദാര്‍ഢ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു. 1918-ല്‍ റിപ്പോര്‍ട്ട് ചെയ്ത സ്പാനിഷ് ഫ്‌ളൂ മറികടക്കാന്‍ രണ്ടുവര്‍ഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാല്‍ അന്നത്തേതില്‍ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളില്‍ വൈറസ് വ്യാപനം തടയാന്‍ സഹായിക്കുമെന്നും ടെഡ്രോസ് വ്യക്തമാക്കി.
അതേസമയം അന്ന് സ്പാനിഷ് ഫ്‌ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്. 22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോള്‍ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത് എന്നാണ് പ്രാഥമിക കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ പിപിഇയുമായി ബന്ധപ്പെട്ട അഴിമതി കൊലപാതകത്തിന് തുല്യമാണ്. കാരണം പിപിഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിചെയ്യുന്നത് അവരുടെ ജീവനുതന്നെ വെല്ലുവിളിയുയര്‍ത്തിയേക്കാം എന്നും അദ്ദേഹം പറഞ്ഞു. അത് അവര്‍ പരിപാലിക്കുന്ന ആളുകളുടെ ജീവനും ഭീഷണി ഉയര്‍ത്തുമെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി.
https://www.facebook.com/Malayalivartha



























