പ്രതീക്ഷ കൈവിടേണ്ട! രണ്ടുവർഷത്തിനുളളിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകും; സ്പാനിഷ് ഫ്ളൂ മറികടക്കാൻ രണ്ടുവർഷമെടുത്തു എന്ന കാര്യം മറക്കണ്ട ;ആശ്വാസ വാക്കുമായി ലോകാരോഗ്യ സംഘടന

അങ്ങനെ ലോകത്തിനു ഒരു ആശ്വാസകരമായ വർത്തമാനം പറഞ്ഞിരിക്കുകയാണ് ലോകാരോഗ്യസംഘടന. രണ്ടുവർഷത്തിനുളളിൽ കൊറോണ വൈറസ് വ്യാപനം നിയന്ത്രണവിധേയമാകുമെന്ന് പ്രതീക്ഷിക്കുന്നതായി ലോകാരോഗ്യ സംഘടന മേധാവി ടെഡ്രോസ് അഥാനോം ഗെബ്രിയേസസ് പറഞ്ഞു .കൊറോണ വൈറസ് വ്യാപിക്കാൻ തുടങ്ങിയിട്ട് മാസങ്ങൾ പിന്നിട്ട ശേഷമാണ് ലോകാരോഗ്യ സംഘടനയുടെ ഭാഗത്ത് നിന്നും ഒരു ആശ്വാസകരമായ വാക്കുകൾ കേൾക്കുന്നത്. 1918-ൽ റിപ്പോർട്ട് ചെയ്ത സ്പാനിഷ് ഫ്ളൂ മറികടക്കാൻ രണ്ടുവർഷമെടുത്ത കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടുകയുണ്ടായി . എന്നാൽ അന്നത്തേതിൽ നിന്ന് വിഭിന്നമായി സാങ്കേതികവിദ്യയുടെ ഇപ്പോഴത്തെ മുന്നേറ്റം ചുരുങ്ങിയ സമയത്തിനുളളിൽ വൈറസ് വ്യാപനം തടയാൻ സഹായിക്കുമെന്നും ടെഡ്രോസ് വ്യക്തമാക്കി. .ഇക്കാലത്ത് ആളുകൾ പരസ്പരം ബന്ധപ്പെടാനുളള സാഹചര്യങ്ങൾ കൂടുതലായതിനാൽ വൈറസ് വ്യാപനത്തിനുളള സാധ്യതയും കൂടുതലാണ്. അതേസമയം, നമുക്കത് തടയാനുളള സാങ്കേതികതകളുണ്ട്, തടയാനുളള അറിവുണ്ട്', ടെഡ്രോസ് പറഞ്ഞു. ദേശീയ ഐക്യവും ആഗോള ഐക്യദാർഢ്യത്തിന്റെ പ്രാധാന്യവും അദ്ദേഹം ഊന്നിപ്പറഞ്ഞു.സ്പാനിഷ് ഫ്ളൂ ബാധിച്ച് 50 ദശലക്ഷം ആളുകളാണ് മരിച്ചത്.
22.7 ദശലക്ഷം ആളുകളെ കൊറോണ വൈറസ് ബാധിച്ചപ്പോൾ ഏകദേശം എട്ടുലക്ഷത്തോളം പേരാണ് വൈറസ് ബാധയെ തുടർന്ന് മരിച്ചത്.ദക്ഷിണാഫ്രിക്കയിലെ പിപിഇ കിറ്റ് അഴിമതിയുമായി ബന്ധപ്പെട്ട ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു. 'പിപിഇയുമായി ബന്ധപ്പെട്ട അഴിമതി, എന്നെ സംബന്ധിച്ചിടത്തോളം അത് കൊലപാതകത്തിന് തുല്യമാണ്. കാരണം പിപിഇ കിറ്റ് ധരിക്കാതെ ആരോഗ്യ പ്രവർത്തകർ ജോലിചെയ്യുന്നത് അവരുടെ ജീവനുതന്നെ വെല്ലുവിളിയുയർത്തിയേക്കാം. അത് അവർ പരിപാലിക്കുന്ന ആളുകളുടെ ജീവനും ഭീഷണി ഉയർത്തും, അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha



























