ജോ ബൈഡനെതിരേ വിമര്‍ശനവുമായി ഡോണള്‍ഡ് ട്രംപ്; ബൈഡന്‍ വിജയിച്ചാല്‍ അമേരിക്കയുടെ നിയന്ത്രണം പൂര്‍ണമായും ചൈനയുടെ കൈകളില്‍ എത്തും; അമേരിക്കല്‍ തെരഞ്ഞെടുപ്പിലെ ചൈന വിരുദ്ധത വോട്ടകുന്നു

ലോകം ഉറ്റുനോക്കുന്ന തെരഞ്ഞെടുപ്പാണ് അമേരിക്കല്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ്. ഈ തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ വോട്ട് നേടാനുള്ള ആയുധം ചൈന വിരുദ്ധയാണ്. ഇത് എടുത്ത് പയറ്റുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തന്റെ സ്ഥാനാര്‍ഥി ചൈനീസ് അനുകൂലിയാണെന്നും വരുത്തുകയും അതിലൂടെ ചൈനീസ് വിരുദ്ധ വോട്ടുകള്‍ എല്ലാം നേടി വീണ്ടും പ്രസിഡന്റാകാനുള്ള ശ്രമാണ് ട്രംപ് നടത്തുന്നത്. ഇതിന്റെ ഭാഗമായിയാണ് ഡെമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥി ജോ ബൈഡനെതിരേ വിമര്‍ശനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് രംഗത്ത് എത്തിയത്. തെരഞ്ഞെടുപ്പില്‍ ബൈഡന്‍ വിജയിച്ചാല്‍ അമേരിക്കയുടെ നിയന്ത്രണം പൂര്‍ണമായും ചൈനയുടെ കൈകളില്‍ എത്തുമെന്നാണ് ട്രംപിന്റെ വിമര്‍ശനം
ബൈഡന്‍ ഇതുവരെ ചൈനയെ വിമര്‍ശിച്ച് ഒരു പരാമര്‍ശം പോലും നടത്തിയിട്ടില്ല. ഇനി നടത്തുമെന്നും തോന്നുന്നില്ല. ബൈഡന്‍ വിജയിക്കണമെന്ന് ചൈന വളരെയധികം ആഗ്രഹിക്കുന്നുണ്ട്. ഇത് സംബന്ധിച്ച് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുണ്ടെന്നും ട്രംപ് പറഞ്ഞു. 2020 കൌണ്‍സില്‍ ഫോര്‍ നാഷണല്‍ പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു ഡൊണാല്‍ഡ് ട്രംപ്. ഡമോക്രാറ്റിക്ക് പാര്‍ട്ടിയുടെ ദാര്‍ഷ്ട്യവും വിദ്വേഷവും ഇത്തവണ തിരസ്‌കരിക്കപ്പെടണം. നമ്മുടെ ജീവിതകാലത്തിലെ ഏറ്റവും വലിയ തെരഞ്ഞെടുപ്പാണ് വരാന്‍ പോകുന്നത്. അമേരിക്കയെ താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കുന്ന ഒരു പാര്‍ട്ടിക്ക് രാജ്യത്തെ നയിക്കാന്‍ സാധിക്കില്ല. എന്നാല്‍ ബെഡന്റെ കഴിഞ്ഞ ദിവസത്തെ പ്രസംഗത്തിലെ പ്രധാന കാര്യം അദ്ദേഹം ക്രമസമാധാനത്തെക്കുറിച്ച് പറഞ്ഞില്ല. ഡെമോക്രാറ്റുകള്‍ ഭരിക്കുന്ന നഗരങ്ങളില്‍ തീര്‍ത്തും നിയന്ത്രണം നഷ്ടപ്പെട്ടത് സംബന്ധിച്ച അദ്ദേഹം ഒന്നും പറഞ്ഞില്ല. ട്രംപ് കുറ്റപ്പെടുത്തി.
കഴിഞ്ഞ ദിവസം അവസാനിച്ച ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷനില്‍ ജോ ബൈഡന്‍ ഔദ്യോഗികമായി പ്രസിഡന്റ് ട്രംപിനെതിരായ അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിനുള്ള ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായി തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ഇത്തവണ കൊവിഡ് പ്രതിസന്ധി കാരണം വെര്‍ച്വലായാണ് ഡെമോക്രാറ്റിക് ദേശീയ കണ്‍വെന്‍ഷന്‍ നടന്നത്. നവംബര്‍ 3നാണ് അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
https://www.facebook.com/Malayalivartha



























