ടിക് ടോക്കിനെ പൂട്ടികെട്ടാൻ നോക്കിയ ട്രംപിനെ പ്രതിരോധത്തിൽ ; അമേരിക്കയിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിരോധനമെർപ്പെടുത്തിക്കൊണ്ട് ട്രംപ് ഭരണ കൂടം പാസാക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെ ടിക് ടോക്ക്

അമേരിക്കയിൽ ടിക് ടോക്കിനെ പൂട്ടികെട്ടാൻ നോക്കിയ ട്രംപിനെ പ്രതിരോധത്തിലാക്കി കേസ്.... നിരോധനം ഏർപ്പെടുത്താൻ ശ്രമിച്ചതോടെ ട്രംപിനെതിരെ ടിക് ടോക്ക് കേസ് രജിസ്റ്റര്‍ ചെയ്തു... അമേരിക്കയിൽ വാണിജ്യ പ്രവർത്തനങ്ങൾ നടത്തുന്നതിൽ നിരോധനമെർപ്പെടുത്തിക്കൊണ്ട് ഡൊണാൾഡ് ട്രംപ് ഭരണ കൂടം പാസാക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെതിരെയാണ് ടിക് ടോക്ക് ഇപ്പോൾ കേസ് കൊടുത്തത്. തങ്ങളുടെയും തങ്ങളുടെ ജീവനക്കാരുടേയും അവകാശം സംരക്ഷിക്കാൻ വേറെ വഴിയില്ലെന്നും കേസ് നിസാരമായി കാണുന്നില്ലെന്നും ബൈറ്റ്ഡാൻസിന്റെ ഉടമസ്ഥതയിലുള്ള ടിക് ടോക്ക് വ്യക്തമാക്കി.
'എക്സിക്യൂട്ടീവ് ഉത്തരവ് ഞങ്ങളുടെ അമേരിക്കയിലെ പ്രവർത്തനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിക്കൊണ്ടുള്ളതാണ്. 10,000 അമേരിക്കൻ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നത് ഒഴിവാക്കുകയും വിനോദം, ബന്ധങ്ങൾ, നിയമാനുസൃതമായ ഉപജീവനം എന്നിവയ്ക്ക് വേണ്ടി ഈ ആപ്ലിക്കേഷനിലേക്ക് തിരിയുന്ന ദശലക്ഷക്കണക്കിന് അമേരിക്കക്കാരെ ദ്രോഹിക്കുകയും ചെയ്യുന്നുവെന്നും അവർ വ്യക്തമാക്കി. പ്രത്യേകിച്ചും പകർച്ചാ വ്യാധിയുടെ ഈ സമയത്ത്.ഇത്തരത്തിൽ ഒരു ഘട്ടത്തിൽ ഇതല്ലാതെ -വേറെ വഴിയില്ല എന്ന് വ്യക്തമാക്കിയിരിക്കുകയാണ് ടിക്‌റ്റോക് . അമേരിക്കയിൽ ഏതെങ്കിലും രീതിയിലുള്ള വാണിജ്യ ഇടപാടുകൾ നടത്തുന്നത് 45 ദിവസത്തേക്ക് വിലക്കിക്കൊണ്ടാണ് ഓഗസ്റ്റ് ആറിന് ഡൊണാൾഡ് ട്രംപ് എക്സിക്യൂട്ടീവ് ഓർഡർ പാസാക്കിയത്. ഓഗസ്റ്റ് 14 ന് ടിക് ടോക്കിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങൾ കൈമാറാൻ 90 ദിവസം സമയം നൽകിക്കൊണ്ടുള്ള ഉത്തരവും ട്രംപ് പുറപ്പെടുവിച്ചു.അതേസമയം ടിക് ടോക്ക് നൽകിയ കേസുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസ് ഇതുവരെ പ്രതികരിച്ചിട്ടില്ല.
https://www.facebook.com/Malayalivartha



























