കമ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം രാഷ്ട്രീയ ജീവച്ഛവം ആക്കി; ബെയ്ജിങ്ങിനോടുള്ള കടുത്ത സമീപനം അമേരിക്ക ഇരട്ടിപ്പിക്കണം ; കൂടുതൽ സത്യങ്ങൾ വെളിപ്പെടുത്തിയാൽ പ്രാണഹാനി; ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ വിമർശിച്ച് കായ് ഷിയ

ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ്ങിനെ വിമർശിച്ച് കായ് ഷിയ രംഗത്ത് . ചൈനയുടെ പ്രസിഡന്റ് ഷി ചിൻപിങ് മാഫിയ തലവനാണെന്നും കമ്യൂണിസ്റ്റ് പാർട്ടിയെ അദ്ദേഹം രാഷ്ട്രീയ ജീവച്ഛവം ആക്കിയെന്നും ഒരിക്കൽ വിമർശിച്ച കായ് ഷിയ വീണ്ടും രംഗത്ത് വന്നിരിക്കുന്നു. പാർട്ടി സെൻട്രൽ സ്കൂൾ മുൻ പ്രഫസർ കായ് ഷിയ ആണ് വീണ്ടും തന്റെ നിലപാട് കടുപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. ബെയ്ജിങ്ങിനോടുള്ള കടുത്ത സമീപനം ഇരട്ടിപ്പിക്കണമെന്ന് കായ് ഷിയ യുഎസ് സർക്കാരിനോട് ആവശ്യപ്പെടുകയായിരുന്നു . കഴിഞ്ഞ വർഷം മുതൽ യുഎസിൽ കഴിയുന്ന കായ് ഷിയയെ, വിമർശനത്തിനു പിന്നാലെ കഴിഞ്ഞ ദിവസം പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തിരുന്നു .
ടെലികമ്യൂണിക്കേഷൻ ഭീമൻ ഹുവായ്‍യെ നിരോധിക്കാനുള്ള ട്രംപ് ഭരണകൂടത്തിന്റെ നീക്കത്തെ അവർ പിന്തുണക്കുകയും ചെയ്തു . ചൈനീസ് സർക്കാരുമായി ബന്ധമുണ്ടെന്ന് ആരോപിച്ചാണു ഹുവായ്‍യെക്കെതിരെ യുഎസ് നടപടി സ്വീകരിച്ചിരിക്കുന്നത് . ഉന്നത ചൈനീസ് ഉദ്യോഗസ്ഥർക്ക് ഉപരോധം ഏർപ്പെടുത്തണമെന്നും ആഗോള സ്ഥാപനങ്ങളിൽ നുഴഞ്ഞുകയറുന്നതിൽനിന്നും ഷി ചിൻപിങ്ങിന്റെ ‘ഏകാധിപത്യ’ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിൽ നിന്നും കമ്യൂണിസ്റ്റ് പാർട്ടിയെ തടയാൻ കൈകോർക്കണമെന്നു രാജ്യാന്തര സമൂഹത്തോട് അവർ അഭ്യർഥിക്കുകയും ചെയ്തു.
ചൈനയും അമേരിക്കയും തമ്മിലുള്ള ബന്ധം രണ്ട് ജനതകൾ തമ്മിലുള്ള സംഘട്ടനമല്ല, രണ്ട് സംവിധാനങ്ങളും രണ്ട് പ്രത്യയശാസ്ത്രങ്ങളും തമ്മിലുള്ള മത്സരവും ഏറ്റുമുട്ടലുമാണ്– കായ് സിഎൻഎന്നിനോട് പറഞ്ഞു. കഴിഞ്ഞ വർഷം യുഎസിൽ ടൂറിസ്റ്റായി എത്തിയ ഇവർ കോവിഡ് മഹാമാരി മൂലം കുടുങ്ങിക്കിടക്കുകയായിരുന്നു. തന്റെ സുരക്ഷയെ മുൻനിർത്തി ഭാവി പദ്ധതികളെക്കുറിച്ചോ മറ്റോ കൂടുതൽ വെളിപ്പെടുത്താൻ സാധിക്കില്ലെന്നും കായ് വ്യക്തമാക്കി . ഷിയെ വിമർശിച്ച 68കാരിയായ കായ്, ജനരോഷത്തിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ഇന്ത്യൻ അതിർത്തിയിൽ ഷി സംഘർഷം സൃഷ്ടിച്ചതെന്നും കുറ്റപ്പെടുത്തുകയും ചെയ്തു .
സെൻട്രൽ പാർട്ടി സ്‌കൂളിൽനിന്ന് 2012ൽ വിരമിക്കുന്നതിനുമുമ്പ് 14 വർഷം കായ് ഷിയ ഇവിടെ പഠിപ്പിച്ചിരുന്നു. ഇവരുടെ പരാമർശം രാജ്യത്തിന്റെ സൽപ്പേരു കളയുന്നതും രാഷ്ട്രീയ പ്രശ്നങ്ങൾ സൃഷ്ടിക്കുന്നതുമാണെന്ന് പാർട്ടി വ്യക്തമാക്കുകയും ചെയ്തു . ഷി നേരത്തെ പാർട്ടി സ്കൂളിന്റെ മേധാവിയായിരുന്നു. രാജ്യത്തെ സാമ്പത്തിക, സാമൂഹിക തകർച്ചകളിൽ നിന്ന് ശ്രദ്ധതിരിച്ച് ഷി മറ്റു രാജ്യങ്ങളുമായി പ്രകോപനം സൃഷ്ടിക്കുകയാണ് ചെയ്തത് . ഗൽവാനിൽ സംഘർഷം സൃഷ്ടിച്ചത് ഇതിന്റെ ഭാഗമായിട്ടായിരുന്നു . രാജ്യത്ത് യുഎസ് വിരുദ്ധവികാരം വളർത്താനും ശ്രമിക്കുന്നു. ജനങ്ങൾക്കു സത്യം പറയാൻ കഴിയില്ല എന്നുമായിരുന്നു കായ് ഷിയയുടെ ആരോപണം.
ജനുവരി ഏഴിന് കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഒളിപ്പിച്ചുവയ്ക്കാൻ കഴിയാതെ വന്നപ്പോഴായിരുന്നു ജനുവരി 27ന് ചൈനീസ് സർക്കാർ പുറത്തുവിട്ടത്. ലോകത്തെ മുഴുവൻ പ്രശ്നത്തിലാക്കിയതിന്റെ ഉത്തരവാദിത്തത്തിൽ നിന്ന് ഷിക്ക് ഒഴിയാനാവില്ല. പാർട്ടി മേധാവി സ്ഥാനത്തുനിന്ന് ഇയാളെ പുറത്താക്കുകയാണ് പാർട്ടിയെ രക്ഷിക്കാൻ വേണ്ട ആദ്യപടിയെന്ന് ശബ്ദസന്ദേശത്തിൽ ഷിയ പറഞ്ഞു. സമീപകാലത്തു പാർട്ടിക്കെതിരെ തുറന്നുപറച്ചിൽ നടത്തിയ മൂന്നാമത്തെ പ്രമുഖ വ്യക്തിയാണ് കായ് ഷിയ.അദേഹത്തിന്റെ ഈ തുറന്നുപറച്ചിലിലൂടെ ഞെട്ടിക്കുന്ന സത്യങ്ങൾ പുറത്തേക്ക് വന്നിരിക്കുകയാണ്
https://www.facebook.com/Malayalivartha



























