ഗാല്‍വന്‍ ഉണ്ടായ സംഘര്‍ഷം തീർത്തും ദൗര്‍ഭാഗ്യകരം; പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുന്നു; ചൈനീസ് അംബാസിഡറുടെ പ്രതികരണം പുറത്ത് വിട്ട് ഇന്ത്യ

ഗാല്‍വന്‍ ഉണ്ടായ സംഘര്‍ഷം തീർത്തും ദൗര്‍ഭാഗ്യകരമെന്ന് അറിയിച്ച് ചൈനീഡ് അംബാസിഡർ. പ്രശ്‌നപരിഹാരത്തിനുള്ള ശ്രമം തുടരുന്നുവെന്നും ചൈനീസ് അംബാസിഡര്‍ പറഞ്ഞു. ഗാൽവൻ സംഘർഷത്തെ ദൗർഭാഗ്യകരമായ സംഭവം എന്ന് വിശേഷിപ്പിക്കുകയായിരുന്നു ഇന്ത്യയിലെ ചൈനീസ് അംബാസിഡർ സുൻ വെയിദോങ്. ഓഗസ്റ്റ് 18ന് നടന്ന ഇന്ത്യ-ചൈന യൂത്ത് ഫോറത്തിലായിരുന്നു സുന്നിന്റെ പരാമർശമെന്നും ചൊവ്വാഴ്ചയാണ് സുന്നിന്റെ പ്രതികരണം ചൈനീസ് എംബസി പുറത്തുവിട്ടതെന്നും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരിക്കുകയാണ്.
ജമ്മു കശ്മീരിലെ ഗൽവാൻ താഴ്വരയിൽ മേയ് മാസം ആദ്യം നടന്ന ഇന്ത്യ-ചൈന സംഘർഷത്തിൽ 20 ഇന്ത്യൻ സൈനികരായിരുന്നു വീരമൃത്യു വരിച്ചത്. വിഷയം കൃത്യമായി പരിഹരിക്കാനുള്ള ശ്രമങ്ങൾ തങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണെന്നും ഇരു രാജ്യങ്ങളും തമ്മിൽ നടന്ന നയതന്ത്ര-സൈനിക തല ചർച്ചകളെ പരാമർശിച്ച് അദ്ദേഹം പറഞ്ഞു. വികസിച്ചുകൊണ്ടിരിക്കുന്ന പ്രബലരായ രണ്ട് അയൽക്കാർ എന്ന നിലയിൽ പ്രത്യയശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ അതിർവരമ്പ് സൃഷ്ടിക്കുന്ന പഴയ മനോഭാവം ഇന്ത്യയും ചൈനയും ഉപേക്ഷിച്ചേ മതിയാകൂ. ഒരാളുടെ ലാഭം മറ്റൊരാളുടെ നഷ്ടം എന്ന പഴയ കളിയും സീറോ സം ഗെയിമിൽനിന്നും മോചിതരായേ മതിയാകൂ. അല്ലാത്ത പക്ഷം തെറ്റായ വഴിയിലേക്ക് നയിക്കപ്പെടുകയും വഴി തെറ്റിപ്പോവുകയും ചെയ്യുമെന്നും വെബിനാറിൽ സുൻ വ്യക്തമാക്കി.
https://www.facebook.com/Malayalivartha



























