ആണ്‍കുഞ്ഞില്ലാത്ത സങ്കടം തീര്‍ക്കാന്‍ ആശുപത്രിയില്‍ നിന്നും നവജാത ശിശുക്കളെ തട്ടിയെടുത്ത കേസില്‍ സൗദി വനിതയ്ക്ക് വധശിക്ഷ

മൂന്ന് നവജാത ശിശുക്കളെ തട്ടിക്കൊണ്ടുപോയ കേസിലെ മുഖ്യപ്രതി സൗദി വനിത മര്‍യമിനു ദമാം ക്രിമിനല്‍ കോടതി വധശിക്ഷ വിധിച്ചു.
സൗദിയിലെ 2 ആശുപത്രികളില്‍ നിന്നാണ് കുട്ടികളെ കടത്തിക്കൊണ്ടുപോയത്.
മൂന്നാം പ്രതി യെമനിക്കു 25 വര്‍ഷത്തെ തടവുണ്ട്. 5 പ്രതികളുള്ള കേസില്‍ 2 പേരുടെ ശിക്ഷയാണ് കഴിഞ്ഞ ദിവസം വിധിച്ചത്.
നഴ്സിന്റെ വേഷത്തിലെത്തിയ വനിത 1993 ജൂലൈ 4-ന് ഖത്തീഫ് ആശുപത്രിയില്‍നിന്നും, സെപ്റ്റംബര്‍ 8, 1999 ജൂലൈ 21 എന്നീ തീയതികളിലായി ദമാം മെറ്റേണിറ്റി ആശുപത്രിയില്‍ നിന്നുമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോയത്.
ഭര്‍ത്താവിന്റെ അറിവോടെ ആദ്യ കുഞ്ഞിന് ഫാമിലി കാര്‍ഡില്‍ പേരു ചേര്‍ത്ത് സൗദി തിരിച്ചറിയല്‍ കാര്‍ഡ് എടുത്തിരുന്നു. എന്നാല്‍ മറ്റു 2 കുട്ടികളുടെ പേരു ചേര്‍ക്കാന്‍ രണ്ടാം ഭര്‍ത്താവ് വിസമ്മതിക്കുകയായിരുന്നു. കുട്ടികള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് എടുക്കാനായി ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ വീണ്ടും സമര്‍പ്പിച്ച രേഖകളില്‍ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തിലാണ് രണ്ടര പതിറ്റാണ്ടു മുന്‍പ് നടന്ന തട്ടിക്കൊണ്ടുപോകല്‍ പുറം ലോകമറിഞ്ഞത്.
ആണ്‍മക്കളില്ലാത്ത വിഷമമാണ് കുട്ടികളെ തട്ടിക്കൊണ്ടുപോകാന്‍ പ്രേരിപ്പിച്ചതെന്ന് വനിത സമ്മതിച്ചു. തുടര്‍ന്ന് ഡിഎന്‍എ പരിശോധന നടത്തി യഥാര്‍ഥ രക്ഷിതാക്കളെ കണ്ടെത്തി 3 കുട്ടികളെയും കൈമാറുകയായിരുന്നു.
https://www.facebook.com/Malayalivartha



























