നാളെ ഭൂമിയുടെ ഭ്രമണപഥത്തിലൂടെ കടന്നുപോകുന്നത് ഗിസാ പിരമിഡിന്റെ ഇരട്ടി വലിപ്പമുള്ള ഛിന്നഗ്രഹം; കണ്ടെത്തിയത് പത്ത് വര്ഷം മുൻപ്, എന്നാൽ നാസ വ്യക്തമാക്കുന്നത്
ഭൂമിയുടെ ഭ്രമണപഥത്തിലൂടെ ഛിന്നഗ്രഹം കടന്നുപോകാൻ മണിക്കൂറുകൾ മാത്രം ബാക്കി. എന്നാൽ ഈ ചിന്നഗ്രഹത്തിന് പ്രമുഖ ഗിസാ പിരമിഡിന്റെ ഇരട്ടിവലിപ്പം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഭൂമിയുടെ ഭ്രമണപഥത്തിലേക്ക് 31,400 മൈൽ വേഗത്തിൽ കൂറ്റൻ ഛിന്നഗ്രഹം പ്രവേശിക്കുമെന്നാണ് നാസയുടെ നിഗമനം വ്യക്തമാക്കുന്നത്. ' 465824 ( 2010 എഫ്.ആർ ) ' എന്നാണ് ഛിന്നഗ്രഹത്തിന് നൽകിയ പേര്. എന്നാൽ പത്തുവർഷം മുമ്പാണ് ഗവേഷകർ ഇതിനെ കണ്ടെത്തിയത്. ഛിന്നഗ്രഹം ഭൂമിയ്ക്ക് ഭീഷണി ആയേക്കില്ലെന്നാണ് സെന്റർ ഫോർ എർത്ത് ഒബ്ജക്ട് സ്‌റ്റഡീസിലെ ഗവേഷകർ വ്യക്തമാക്കുന്നത്.
അതേസമയം ഛിന്നഗ്രഹങ്ങൾ സാധാരണ ഭൂമിയിൽ നിന്നും അകന്നാണ് കടന്നുപോകാറുള്ളത്. എന്നാൽ ഭൂമിയുടെ സമീപഗ്രഹങ്ങളിലെ ഗുരുത്വാകർഷണം മൂലം ഇവ ഭ്രമണപഥം മാറി ചിലപ്പോൾ അപ്രതീക്ഷിതമായി ഭൂമിയുടെ അടുത്തേക്ക് വരാനിടയുണ്ട് എന്നാണ് പറയപ്പെടുന്നത്. ആയതിനാൽ തന്നെ നാസ ഈ ഛിന്നഗ്രഹത്തെ നിരീക്ഷിച്ച് വരികയാണ്. ഭൂമിയുടെ ഉപരിതലത്തിലേക്ക് ഈ ഛിന്നഗ്രഹം എന്തായാലും കടക്കില്ലെന്നാണ് ഗവേഷകർ വ്യക്തമാക്കുന്നത്. ഭൂമിയുമായി കൂട്ടിയിടിക്കുന്നതിന് ഒരു ശതമാനം പോലും സാദ്ധ്യതയില്ലെന്ന് നാസ വ്യക്തമാക്കിയിരിക്കുന്നത്. 4.6 മില്യൺ മൈൽ ദൂരത്ത് കൂടിയാകും ഛിന്നഗ്രഹം കടന്നുപോകുന്നത്. ഭൂമിയും ചന്ദ്രനും തമ്മിലുള്ള ദൂരത്തിൽ നിന്നും 19 മടങ്ങ് കൂടുതലാണ് ഇത് എന്നാണ് കണക്ക്.
https://www.facebook.com/Malayalivartha



























