ചൈന അമേരിക്കയിലേക്ക് വിത്ത് ഇറക്കുന്നത് എന്തിന്? ആശങ്ക വര്‍ധിക്കുന്നു; ഓര്‍ഡര്‍ ചെയ്യാതെയും വിത്തുകള്‍ എത്തുന്നു; ആമസോണ്‍ വിത്തു വില്‍പ്പന നിര്‍ത്തി; പാക്കറ്റിലെ വിത്തുകള്‍ ഉപയോഗിക്കരുതെന്ന് അമേരിക്കന്‍ കൃഷിവകുപ്പിന്റെ നിര്‍ദേശം

ചൈനീസ് വിത്തുകള്‍ അമേരിക്കയില്‍ ആശങ്ക പടര്‍ത്തുകയാണ്. കഴിഞ്ഞ ജൂലൈ മുതല്‍ ഇതാണ് അമേരിക്കയിലെ അവസ്ഥ. ഇതാ ഇപ്പോള്‍ ഓഡര്‍ ചെയ്യാത്തവര്‍ക്കുപോലും ചൈനയില്‍ നിന്നുള്ള വിത്തുകള്‍ ലഭിക്കുകയാണ്. ഇതോടെ വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന വിത്തിനങ്ങളുടെ യുഎസിലെ വില്‍പന ആമസോണ്‍ നിര്‍ത്തലാക്കി. തങ്ങള്‍ ഓര്‍ഡര്‍ നല്‍കാതെ വിത്തുകളുടെ പാക്കറ്റുകള്‍ ലഭിക്കുന്നുവെന്ന ആയിരക്കണക്കിന് അമേരിക്കക്കാരുടെ പരാതിയെ തുടര്‍ന്നാണ് ആമസോണ്‍ നടപടിയെടുത്തത്.
വിത്തുകളില്‍ അധികവും ചൈനയില്‍ നിന്നുള്ളതായതിനാല്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ന്നിരുന്നു. യുഎസില്‍ നിന്നുള്ള വിത്തുകള്‍ മാത്രം ഓണ്‍ലൈനിലൂടെ വില്‍പന നടത്താനാണ് നീക്കമെന്ന് ആമസോണ്‍ ശനിയാഴ്ച പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കി. അമേരിക്കക്കാര്‍ക്ക് ലഭിച്ച പാക്കറ്റുകളിലെ വിത്തുകള്‍ ഉപയോഗിക്കരുതെന്ന് ജൂലായ് അവസാനം യുഎസ് കൃഷിവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ വിത്തുകള്‍ നട്ടുവളര്‍ത്തുന്നത് കാര്‍ഷികമേഖലയെ ഹാനികരമായി ബാധിക്കാനിടയുണ്ടെന്നായിരുന്നു കൃഷിവകുപ്പിന്റെ മുന്നറിയിപ്പ്.
ഓര്‍ഡര്‍ നല്‍കാതെ ലഭിച്ച വിത്തു പാക്കറ്റുകളില്‍ പുതിന, കടുക്, റോസ്‌മേരി, ലാവെന്‍ഡര്‍, ചെമ്പരത്തി, റോസ് തുടങ്ങി പതിനാല് വിത്തിനങ്ങളാണ് ഉണ്ടായിരുന്നത്. വിത്തുകളുടെ വ്യാപാരത്തില്‍ അപകടകരമായതൊന്നും ഇതുവരെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും കച്ചവടം വര്‍ധിപ്പിക്കാനുള്ള ഏതെങ്കിലും വ്യാപാരതന്ത്രമായിരിക്കാമിതെന്നും ഓഗസ്റ്റ് 12 ന് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പിലൂടെ കൃഷിവകുപ്പ് അറിയിച്ചു. അതെ സമയം വിത്തുകള്‍ എന്തെങ്കിലും സുരക്ഷാ ഭീക്ഷണി ഉയത്തുന്നുണ്ടോയെന്നും ശാസ്ത്രജ്ഞര്‍ ഇതുവരെ കണ്ടെത്തിട്ടില്ല.
https://www.facebook.com/Malayalivartha



























