ടിബറ്റന്‍ ജനത ആഹ്‌ളാദത്തില്‍... ചൈനീസ് ഭരണത്തെ കണ്ണഞ്ചിപ്പിച്ച നിമിഷം കുതിച്ചുയര്‍ന്ന് സൈനിക തരംഗം ടിബറ്റന്‍ ജനത ആഹ്‌ളാദത്തില്‍

ഗാല്‍വാന്‍ പിടിച്ചെടുക്കാനുള്ള ചൈനയുടെ അധിനിവേശ സ്വഭാവത്തിന് ഇന്ത്യ കൊടുത്ത മറുപടിയും ഇന്ത്യയുടെ സൈനിക നീക്കവും ഒന്നുമല്ല ചൈനയുടെ ആശങ്ക വര്‍ധിപ്പിച്ചത് .ചൈനീസ് ലിബറേഷന്‍ ആര്‍മി മനസ്സില്‍ ഒന്നൊങ്ങും മുന്നേ തന്നെ നിര്‍മാണപ്രവര്‍ത്തങ്ങള്‍ പൂര്‍ത്തീകരിക്കുന്ന ഇന്ത്യന്‍ കരുത്താണ് അവര്‍ക്ക് ഏറ്റവുമധികം ഉള്‍ഭയം ജനിപ്പിക്കുന്നത് .
കരുതിക്കൂട്ടിയുള്ള ചൈനീസ് പട്ടാളത്തിന്റെ അസാധാരണ നടപടികളെ സമയോചിതമായി നേരിടാനുള്ള ഇന്ത്യന്‍ സൈന്യത്തിന്റെ പ്രാപ്തി അസാധാരണമാണ് .ഇന്ത്യന്‍ മണ്ണ് പിടിച്ചെടുക്കാന്‍ പാകിസ്താനെകൊണ്ട് സമ്മര്‍ദ്ദം ഉണ്ടാക്കിക്കാനും അതേസമയത്ത് തന്നെ നേപ്പാളിലും മ്യാന്‍മറിലുമെല്ലാം ഭീകരകേന്ദ്രങ്ങള്‍ പോലും സ്ഥാപിച്ച് ഇന്ത്യയുടെ കരഭൂമിയില്‍ നുഴഞ്ഞുകയറ്റമുള്‍പ്പടെ നടത്താനുള്ള ശ്രമവും ശ്രദ്ധയില്‍ പെട്ട കാര്യം തന്നെയാണ് .
ഇന്ത്യയുമായി സമാധാനം തുടരുകയല്ല മറിച്ച് ഇന്ത്യയെ പാഠം പഠിപ്പിക്കാനാണ് ചൈന ശ്രമിക്കുന്നതെന്ന് ഏറ്റവും ഒടുവിലത്തെ നയത്തിലൂടെ വ്യക്തമാക്കുകയാണ് .അതിനാല്‍ തന്നെ ഇനി ചര്‍ച്ചകള്‍ക്ക് യാതൊരു പ്രസക്തിയുമില്ല എന്നത് സ്പഷ്ടമായ കാര്യം തന്നെയാണ് .ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തോട് കാണിക്കുന്ന ചൈനീസ് ക്രൂരത ലോകം ശ്രദ്ധാപൂര്‍വം വീക്ഷിക്കുക തന്നെയാണ് .അതിനാല്‍ തന്നെ പാക് അധിനിവേശ കശ്മീരില്‍ ഇമ്രാന്‍ ജിങ് പിങിനായി ഒരുക്കുന്ന വ്യോമത്താവളവും അതോടൊപ്പം തന്നെ ഭൂപട പരിഷ്‌കാരത്തിലൂടെ ഇന്ത്യന്‍ കരഭൂമി പിടിച്ചെടുത്തു എന്ന് അവകാശപ്പെടുന്ന പാക്കിസ്ഥാന്റെയും നേപ്പാളിന്റെയും കൊലവിളിയും ചൈനീസ് പ്രചോദമുള്‍ക്കൊണ്ടാണ് എന്നത് പകലുപോലെ വ്യക്തമാണ് .
പങ്കോംഗ് തടാകക്കരയിലെ തെക്കന്‍ മേഖലയായ ചുഷുലില്‍ ഇന്ത്യയുടെ വന്‍ സൈനിക നീക്കത്തില്‍ അമ്പരപ്പോടെ ചൈന നില്‍ക്കുകയാണ് . ഫിംഗര്‍ നാലുവരെ മാത്രമാണ് ഇന്ത്യയുടെ മേഖലയെന്ന് ആവര്‍ത്തിച്ചു പറയുന്ന ചൈനയുടെ നീക്കത്തിന് തിരിച്ചടിയായാണ് ഇന്ത്യയുടെ മുന്നേറ്റം. ചുഷുല്‍ മേഖലയിലേയ്ക്ക് ഇന്ത്യ ചരിത്രത്തിലാദ്യമായാണ് സേനാ വിന്യാസം നടത്തിയത്.യുദ്ധത്തിന് ഏതു നിമിഷവും ഒരുങ്ങി നില്കുന്ന ഇന്ത്യയെ നോക്കി മറ്റൊരു വെല്ലുവിളി നടത്തിയാല്‍ അത് ഭൂലോകത്തോല്‍വിയാണ് എന്ന് ചൈനയ്ക്കു മനസ്സിലായിക്കഴിഞ്ഞു .5 മുതല്‍ 8 വരയെയുള്ള ഫിംഗര്‍ പോയിന്റുകളുടെ എതിര്‍വശത്താണ് ചരിത്രപ്രസിദ്ധമായ ചുഷുല്‍ മേഖല.
മാത്രമല്ല 17000 അടി ഉയരത്തില്‍ നിലയുറപ്പിച്ചിരിക്കുന്ന ഇന്ത്യന്‍ സേനയ്ക്ക് ഫിംഗര്‍ പോയിന്റുകളിലേയും പാങ്കോംഗ് തടാക മേഖലയിലേയും ചൈനയുടെ നീക്കം നിരീക്ഷി ക്കാനാകും. ഇന്ത്യയ്ക്ക് അതിവേഗം ശത്രുക്കളെ പ്രതിരോധിക്കാനുമാകുമെന്നതാണ് ചൈനയുടെ അമ്പരപ്പിന് കാരണമെന്നും സൈനിക വക്താവ് അറിയിച്ചു.അരുണാചലില്‍ ചൈന നോട്ടമിട്ടിരിക്കുന്ന പ്രദേശങ്ങളില്‍ വന്‍ സൈനികവിന്യാസമാണ് അനുമിമിഷം കൊണ്ട് കരസേന സജ്ജീകരിച്ചത് .മാത്രമല്ല അന്താരാഷ്ട്ര തലത്തില്‍ റഷ്യയുടെ നയത്തിലും ഇന്ത്യയുടെ സൗഹൃദം നശിപ്പിക്കാന്‍ അവര്‍ തയ്യാറല്ല .നിലവില്‍ ചുഷുലിലെ രേസാംഗ് ലാ മേഖലയിലെ തന്ത്ര പ്രധാന മേഖലയിലാണ് ഇന്ത്യന്‍ സേന മേല്‍കൈ നേടിയിരിക്കുന്നത്. ചൈനയുടെ വെസ്റ്റേണ്‍ തീയറ്റര്‍ കമാന്റിനാണ് ലഡാക്കിലെ ചുഷുല്‍ പിടിക്കാനുള്ള ചുമതല.
എന്നാല്‍ ഇന്ത്യന്‍ സേന അണിനിരത്തിയ ടിബറ്റന്‍-അരുണാചല്‍ പ്രദേശ് പ്രത്യേക സേനാ വിഭാഗം അതിവേഗം വിന്യസിക്കപ്പെട്ടതോടെ ചൈനയ്ക്ക് മുന്നേറാന്‍ സാധിക്കാത്ത അവസ്ഥയാണ്. എത്ര തണുപ്പുള്ള കാലാവസ്ഥയിലും ജോലിചെയ്ത് പരിചയമുള്ള ഇന്ത്യയുടെ സൈനിക വിഭാഗമാണിത്. മാത്രമല്ല സേനയില്‍ ടിബറ്റിലെ പൗരന്മാര്‍ അധികമുള്ളതും അവര്‍ക്ക് ചൈനയോടുള്ള ശത്രുതാപരമായ വികാരവും പോരാട്ടവീര്യം കൂട്ടുമെന്നതാണ് ഇന്ത്യന്‍ സൈന്യം വിലയിരുത്തുന്നത്.ടിബറ്റിലെ ജനതയോട് ചൈന തുടരുന്ന ക്രൂര സമീപനങ്ങള്‍ തന്നെയാണ് ഇന്ത്യന്‍ സൈന്യത്തോടുള്ള അവരുടെ ദൃഢമായ സൗഹൃദത്തിനുള്ള മറ്റൊരു കാരണം .സ്വന്തം രാജ്യത്തെ ജനങ്ങള്‍ വെറുപ്പോടെ നോക്കിക്കാണുന്ന ഒരു ഭരണാധികാരിയായ ജിങ്പിങ് തകര്‍ന്നുവീഴാന്‍ തന്നെയാണ് ഏകാധിപത്യത്തെ എതിര്‍ക്കുന്ന ടിബറ്റന്‍ ജനതയും ആഗ്രഹിക്കുന്നത് .
https://www.facebook.com/Malayalivartha



























