ചൈനയ്ക്ക് കൊടുത്ത അവസാന താക്കീത്... തീക്കളി തുടരുന്നു ........മരണക്കുഴിവെട്ടി പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി അവസാന താക്കീതുമായി കരസേന

മാന്യതയുടെ സര്‍വ്വ സീമകളും ലംഘിച്ച് കാപട്യവും ക്രൂരതയും കൈമുതലാക്കി കരഭൂമി വെട്ടിപ്പിടിക്കാന്‍ ഒരുകുന്ന ചൈനീസ് പട്ടാളത്തിന് അവസാന താക്കീതായാണ് ആ വാക്കുകള്‍ പറഞ്ഞത് .പറഞ്ഞത് തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക എന്നത് ഏതൊരു രാജ്യത്തിനും വ്യക്തിക്കും അലോസരമാണെന്ന് അറിഞ്ഞിട്ടുകൂടിയും ഏഷ്യന്‍ ഭൂകണ്ഡത്തില്‍ പ്രബലമായ രണ്ടു രാജ്യങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ ഒതുക്കിത്തീര്‍ക്കാനാണ് മറ്റുരാജ്യങ്ങളും ആഗ്രഹിക്കുന്നത് എന്ന് കരുതിയാണ് സഭ്യമായ ഭാഷയില്‍ ഒരിക്കല്‍ക്കൂടി ആ മുന്നറിയിപ്പ് നല്‍കിയത് .ഇന്ത്യന്‍ സൈന്യം കഴിഞ്ഞ ആറുമാസങ്ങളില്‍ നടത്തിയ അസാമാന്യ തയ്യാറെടുപ്പ് റഷ്യ ഉള്‍പ്പടെ ഉള്ള രാജ്യങ്ങള്‍ക്ക് വലിയ തോതില്‍ ആശങ്ക ഉയര്‍ത്തുകയാണ് .
ഇന്ത്യയും ചൈനയും യുദ്ധസമാനമായ സാഹചര്യത്തിലേക്ക് നടന്നുനീങ്ങുന്നത് ,അമേരിക്കയ്ക്ക് കൂടുതല്‍ ഗുണം ചെയ്യുമെന്ന് അവര്‍ ഉറപ്പായും വിശ്വസിക്കുന്നുണ്ട് .എന്നാല്‍ വെട്ടാന്‍ വരുന്ന പോത്തിനോട് വേദമോദിയാല്‍ ചരിത്രപരമായ വിഡ്ഢിത്തമാകും എന്നതിനാല്‍ തന്നെ ചൈനയുടെ സമീപനത്തെ കരുതി തന്നെയാണ് ഇന്ത്യന്‍ സൈന്യം സര്‍വത്ര മേഖലയിലും ആധിപത്യം ഉറപ്പിക്കാന്‍ ശ്രമിക്കുന്നത് .റഷ്യ ആയുധക്കച്ചവടത്തിന്റെ കാര്യത്തില്‍ എടുത്ത ഉദാസീനമായ നടപടിയെ ഇന്ത്യ ചോദ്യം ചെയ്തതും ചൈനയുമായുള്ള വിദ്വേഷം എത്രമാത്രം കാഠിന്യമേറിയതാണ് എന്നത് വ്യക്തമാക്കികൊടുക്കാന്‍ തന്നെയാണ് . ഫ്രാന്‍സില്‍ നിന്നും ഇസ്രായേലില്‍ നിന്നും തിടുക്കപ്പെട്ട് ഇന്ത്യ ആയുധശേഖരണം നടത്തിയതും വെറുതെ വെടിപ്പുര നിറച്ചു വച്ചുകൊണ്ട് വീമ്പു പറയാനോ അധികമായി കൈയ്യിലുള്ള പണം ചിലവാക്കാണോ വേണ്ടിയല്ല .
അനുനിമിഷം പാകിസ്താനെയും കൂട്ടുപിടിച്ച് ഇന്ത്യന്‍ കരഭൂമി ചുരണ്ടിയെടുത്ത് ദന്തഗോപുരങ്ങള്‍ പണിയാന്‍ ശ്രമിക്കുന്ന ചൈനീസ് പട്ടാളത്തിന്റെ പൊടിപോലും കിട്ടാത്ത തരത്തില്‍ തിരിച്ചടിക്കാന്‍ തന്നെയാണ് .അതിര്‍ത്തിയിലെ ചൈനയുടെ നടപടികളില്‍ ഇന്ത്യ അതൃപ്തി വീണ്ടും വ്യക്തമാക്കിയത് ഷാന്‍ഹായിയില്‍ വച്ച് പ്രതിരോധ മന്ത്രി തല ചര്‍ച്ചകളുടെ തുടര്‍ച്ചയായാണ് എന്നത് റഷ്യയുള്‍പ്പടെയുള്ള രാജ്യങ്ങള്‍ക്ക് വ്യക്തമായതാണ് .അവരുടെ ആശങ്കയെ മാനിച്ചാണ് ഈ ഒരു മുന്നറിയിപ്പ് കൂടി നല്‍കിയത് .
ഇന്ത്യന്‍ വിദേശ കാര്യമന്ത്രാലയം നയം വ്യക്തമാക്കിയതിലൂടെ ശക്തമായ തിരിച്ചടി നല്കാന്‍ സൈന്യം സുസജ്ജമാണ് എന്നതുകൂടി ചൈനീസ് ഭരണകൂടത്തെ ബോധ്യപ്പെടുത്തുന്നു . ഹോട്ട് ലൈന്‍ സംവിധാനം വഴി അതിര്‍ത്തി പ്രശ്നത്തിലെ സമീപനം വീണ്ടും വ്യക്തമാക്കിയത് അവരില്‍ തിരിച്ചറിവുണ്ടാക്കും എന്ന് ഒരു പ്രതീക്ഷയും ഇന്ത്യന്‍ സൈന്യത്തിന് ഉണ്ടായിട്ടല്ല ,പക്ഷെ ഒരു അന്തരാഷ്ട്ര ചര്‍ച്ചയില്‍ ഉരുത്തിരിഞ്ഞ ആശങ്ക പരിഗണിച്ച് മാത്രമാണ് ഇത്തരമൊരു നടപടിക്ക് ഇന്ത്യ മുതിര്‍ന്നത് .ലഡാക്കിലെ ചുഷൂല്‍ മേഖലയില്‍ ഇന്ത്യന്‍ സൈന്യം നിലയുറപ്പിച്ചതിന്റെ ആശങ്ക ചൈന ഉന്നയിച്ചതിനോടാണ് ഇന്ത്യയുടെ പ്രതികരണം. ലഡാക്കിലെ പ്രകോപനങ്ങള്‍ ചൈന തുടങ്ങിവെച്ചതാണെന്നും ഏപ്രില്‍ മാസത്തിന് മുമ്പുള്ള അവസ്ഥയിലേക്ക് മടങ്ങാതെ ചര്‍ച്ചകള്‍ ഗുണംചെയ്യില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
ഇതിനിടെ അതിര്‍ത്തിയിലെ സൈനിക സന്നാഹങ്ങളും ആകാശ നിരീക്ഷണവും ഇന്ത്യ ശക്തമാക്കി. ചൈന അതിര്‍ത്തിയില്‍ യുദ്ധവിമാനങ്ങളുപയോഗിച്ചുള്ള നിരീക്ഷണം നടത്തിയെന്ന വാര്‍ത്തയില്‍ കഴമ്പില്ലെന്നും ഇന്ത്യയ്ക്കാണ് ലഡാക്കിലെ തന്ത്രപ്രധാന മേഖലകളില്‍ മേല്‍കൈ എന്നും പ്രതിരോധ മന്ത്രാലയവും അറിയിച്ചിട്ടുണ്ട്.അതിനാല്‍ പുതിയ അടവുകള്‍ ഇറക്കാതിരിക്കുന്നതാണ് ചൈനയുടെ ഭാവിക്കും നിലവിലെ സാഹചര്യത്തിലും നല്ലത് .
അതിര്‍ത്തിയില്‍ ചൈന ഉണ്ടാക്കിയിരിക്കുന്നത് സാഹചര്യം അതീവ ഗുരുതരമെന്ന മുന്നറിയിപ്പുമായി കരസേന മേധാവി രണ്ടു ദിവസം മുന്നെയാണ് ലഡാക്കിലെ ലേ മേഖലയില്‍ സന്ദര്‍ശനം നടത്തിയത് . യഥാര്‍ത്ഥ നിയന്ത്രണരേഖയിലെ സ്ഥിതി അതീവ ഗുരുതരമെന്നു തന്നെയാണ് നരവാനേ അന്ന് വിശേഷിപ്പിച്ചത്. സൈന്യം ഏതു സാഹചര്യവും നേരിടാന്‍ തയ്യാറെടുത്തുകഴിഞ്ഞുവെന്നും നരവാനേ അന്ന് അറിയിച്ചിരുന്നു .1962 ലെ നൊസ്റ്റാള്‍ജിയ വീണ്ടെടുക്കാനാണ് ചൈനീസ് പട്ടാളത്തിന്റെ ശ്രമമെങ്കില്‍ അതൊന്നും വിലപ്പോകില്ല എന്നുമാത്രമല്ല
പാകിസ്താനെക്കാള്‍ ദുരിതത്തിലേക്ക് പോകാനുള്ള സ്വമേധയായുള്ള കുഴി വെട്ടലാകുമത് എന്നുകൂടിയാണ്
മനസ്സിലാക്കേണ്ടത് .
"
https://www.facebook.com/Malayalivartha



























