പുനരുപയോഗിക്കാവുന്ന ബഹിരാകാശ വാഹനം ചൈന വിജയകരമായി പരീക്ഷിച്ചു

ചൈന പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനം വിജയകരമായി പരീക്ഷിച്ചു. 'ലോങ്മാര്‍ച്ച് 2എഫ് ' എന്ന കാരിയര്‍ റോക്കറ്റില്‍ നിന്നു വെള്ളിയാഴ്ച വിക്ഷേപിച്ച ബഹിരാകാശവാഹനം ഇന്നലെ വിജയകരമായി തിരികെ റണ്‍വേയിലിറങ്ങി.
ഇതോടെ ബഹിരാകാശയാത്രയില്‍ യുഎസിനൊപ്പം നില്‍ക്കാന്‍ കരുത്തുണ്ടെന്ന് ചൈന തെളിയിക്കുകയാണ്.
സാധാരണ ബഹിരാകാശ വാഹനങ്ങള്‍ ഒറ്റത്തവണ ഉപയോഗത്തിനുള്ളതാണ്. എന്നാല്‍, നാസയുടെ കൊളംബിയ പോലുള്ള സ്‌പേസ് ഷട്ടിലുകളും അവയുടെ ചെറുപതിപ്പായ ബഹിരാകാശ വിമാനങ്ങളും വീണ്ടും ഉപയോഗിക്കാനാകും.
തങ്ങളുടെ ബഹിരാകാശ വാഹനത്തില്‍ ഒട്ടേറെ നവീനതകളുണ്ടെന്നു ചൈന അവകാശപ്പെട്ടു. എന്നാല്‍, തങ്ങളുടെ ബഹിരാകാശ വാഹനത്തിന്റെ പേരോ സാങ്കേതികവിശദാംശങ്ങളോ ദൃശ്യങ്ങളോ ഒന്നും ചൈന പുറത്തുവിട്ടിട്ടില്ല.
ബോയിങ്, യുഎസ് വ്യോമസേനയ്ക്കു വേണ്ടി നിര്‍മിച്ച എക്‌സ്-37ബി എന്ന സ്വയം നിയന്ത്രിത ബഹിരാകാശ വിമാനത്തോടാണ് ചൈന തങ്ങളുടെ ബഹിരാകാശ വാഹനത്തെ ഉപമിച്ചത്. ബഹിരാകാശത്ത് ഏറെ നാള്‍ തങ്ങാനും ദൗത്യം കഴിഞ്ഞു സ്വയം തിരികെയെത്തി ഭൂമിയില്‍ റണ്‍വേയില്‍ പറന്നിറങ്ങാനും കഴിവുള്ളതാണ് എക്‌സ് 37-ബി വിമാനം.
യുഎസ് കമ്പനികളായ എസ്എന്‍സിയുടെ ഡ്രീം ചേസര്‍, സ്‌പേസ്എക്‌സിന്റെ ഡ്രാഗന്‍ എന്നിവയും പുനരുപയോഗിക്കാവുന്ന ബഹിരാകാശ വിമാനങ്ങളാണ്.
ചൈനയുടെ ചൊവ്വ പര്യവേക്ഷണ പദ്ധതിയായ ടിയാന്‍വെന്‍-1 ഓര്‍ബിറ്ററും, ലാന്‍ഡറും റോവറും വഹിച്ചുകൊണ്ട് ചൊവ്വയിലേക്കുള്ള യാത്രയിലാണ്.
ടിയാന്‍വെന്‍1 ആരംഭിച്ച് ആഴ്ചകള്‍ക്കകമാണ് ബഹിരാകാശ വിമാനം പരീക്ഷണപ്പറക്കല്‍ നടത്തിയതെന്നത് ശ്രദ്ധേയമാണ്.
https://www.facebook.com/Malayalivartha



























