വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ തകര്‍ന്ന മാര്‍ബിള്‍ ഖനിയില്‍ നിന്ന് ചൊവ്വാഴ്ച എട്ട് മൃതദേഹങ്ങള്‍ കൂടി കനത്ത യന്ത്രങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു... മരണസംഖ്യ 16 ആയി

വടക്കുപടിഞ്ഞാറന്‍ പാക്കിസ്ഥാനിലെ തകര്‍ന്ന മാര്‍ബിള്‍ ഖനിയില്‍ നിന്ന് ഇന്ന് എട്ട് മൃതദേഹങ്ങള്‍ കൂടി കനത്ത യന്ത്രങ്ങള്‍ ഉപയോഗിച്ച് രക്ഷാപ്രവര്‍ത്തകര്‍ പുറത്തെടുത്തു. ഇതോടെ മരണസംഖ്യ 16 ആയി ഉയര്‍ന്നു. ദുരന്ത കാരണം വ്യക്തമായിട്ടില്ല. സുരക്ഷാ നിയന്ത്രണങ്ങള്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന പാക്കിസ്ഥാനില്‍ ഖനന അപകടങ്ങള്‍ സാധാരണമാണ്.അഫ്ഗാന്‍ അതിര്‍ത്തിക്കടുത്തുള്ള മൊഹ്മണ്ട് ജില്ലയിലെ ഖനിയില്‍ തിങ്കളാഴ്ച 30 ഖനിത്തൊഴിലാളികള്‍ ട്രക്കുകളില്‍ മാര്‍ബിള്‍ കയറ്റിക്കൊണ്ടിരിക്കവെയായിരുന്നു അപകടം എന്നും ആദ്യ എട്ട് മൃതദേഹങ്ങള്‍ അതേ ദിവസം തന്നെ പുറത്തെടുത്തു.
എട്ട് എണ്ണം ഇന്നും കണ്ടെടുത്തുവെന്നും കൂറ്റന്‍ പാറക്കല്ലുകള്‍ക്കിടയില്‍ ഇനിയും കൂടുതല്‍ ഖനിത്തൊഴിലാളികള്‍ കുടുങ്ങിക്കിടക്കുകയാണെന്നുമാണ് പുറത്തു വരുന്ന വിവരങ്ങള്‍.
"
https://www.facebook.com/Malayalivartha



























