ഇന്ത്യയുടെ ഗഗൻയാൻ സ്പേസ് യാത്രയ്ക്ക് പടച്ചട്ടയൊരുക്കി റഷ്യ; ബഹിരാകാശസഞ്ചാരികൾക്കാവശ്യമായ സ്പേസ് സ്യൂട്ടുകൾ റഷ്യയിൽ നിർമിക്കും

ഇന്ത്യയുടെ ഗഗൻയാൻ സ്പേസ് യാത്രയ്ക്ക് പടച്ചട്ടയൊരുക്കി റഷ്യ. ഗഗൻയാൻ സ്പേസ് സ്യൂട്ട് നിർമാണം റഷ്യയിൽ ഇന്ത്യയുടെ ഗഗൻയാൻ ദൗത്യത്തിൽ പങ്കെടുക്കുന്ന ബഹിരാകാശസഞ്ചാരികൾക്കാവശ്യമായ സ്പേസ് സ്യൂട്ടുകൾ റഷ്യയിൽ നിർമിക്കും. റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്കോസ്മോസിന്റെ ഉപകമ്പനിയായ 'സ്വെസ്ദ' സ്യൂട്ടുകളുടെ നിർമാണം തുടങ്ങി കഴിഞ്ഞു.. ഐ.എസ്.ആർ.ഒ. റഷ്യൻ ഏജൻസിയുമായി സഹകരിച്ചാണ് ബഹിരാകാശ ദൗത്യത്തിനൊരുങ്ങുന്നത്. ബഹിരാകാശ സഞ്ചാരികൾക്ക് പരിശീലനം നൽകുന്നതും റഷ്യയിൽ തന്നെയാണ്. അവർ സ്വെസ്ദ സന്ദർശിച്ചതായി കമ്പനി തിങ്കളാഴ്ച അറിയിക്കുകയുണ്ടായി...
ബഹിരാകാശത്തിന്റെ അനന്തതയിലേക്ക് മനുഷ്യനെ കൊണ്ടെത്തിക്കാൻ ഐ.എസ്.ആർ.ഒ ആരംഭിച്ച ഗഗൻയാൻ പദ്ധതിയിലേക്ക് നാല് യാത്രികരെ തിരഞ്ഞെടുത്തിരുന്നു... ബഹിരാകാശ രംഗത്ത് വൻ കുതിപ്പാകാനൊരുങ്ങുന്ന ഈ പദ്ധതിക്കൊപ്പം വാർത്താവിനിമയ, ഭൗമനിരീക്ഷണ ഉപഗ്രഹങ്ങൾ, ചന്ദ്രയാൻ മൂന്ന്, പുനരുപയോഗ്യ റോക്കറ്റ്, മിനി റോക്കറ്റ്, സൂര്യനെക്കുറിച്ച് പഠിക്കാനുള്ള ആദിത്യ, തുടങ്ങിയ പദ്ധതികളുമായി ഐ.എസ്.ആർ.ഒ. മുന്നോട്ട് പോകുകയാണ്.
https://www.facebook.com/Malayalivartha



























