സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമായ ശുക്രനില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന കണ്ടെത്തലുമായി ശാസ്ത്ര ലോകം; ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്‌ഫൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തി;

ഇനിയൊരു ജന്മമുണ്ടെങ്കിൽ ഈ ഭൂമിയിൽ ഒരിക്കൽ കൂടി ജീവിക്കണമെന്ന് ആഗ്രഹിക്കുച്ചവരാണ് നമ്മുടെ പൂർവികന്മാർ .. അവരുടെ ആഗ്രഹവും ഈ ഭൂമിയിൽ ഒരിക്കൽ കൂടി ജനിക്കണമെന്നും ജീവിക്കണമെന്നും,ആയിരുന്നു. എന്നാൽ ഇപ്പോഴത്തെ അവസ്ഥയിൽ ഉറപ്പായിട്ടും ഈ ഭൂമിയിൽ നിന്നും എങ്ങോട്ടെങ്കിലും മാറി താമസിക്കാൻ ആഗ്രഹിക്കുന്നവരാണ് പല മനുഷ്യരും. കാരണം മഹാമാരികളും മനുഷ്യന്റെ കോപ്രായങ്ങളും തുടങ്ങി ഇത്തരത്തിൽ തുടങ്ങി നിരവധി കാരണങ്ങൾ മനുഷ്യനെയും ഭൂമിയിൽ ജീവിക്കുന്നആഗ്രഹത്തിൽ നിന്നും അകറ്റി നിർത്തുന്നു . ഇത്തരത്തിൽ സാഹചര്യത്തിൽ പലരും മറ്റെവിടെയും ജീവിക്കാൻ പറ്റുമോയെന്നും ആഗ്രഹിക്കുന്നുണ്ട്.. ഭൂമിക്ക് പുറത്ത് മറ്റൊരു ഗ്രഹത്തിൽ ജീവിക്കാൻ കഴിയും എങ്കിൽ അങ്ങോട്ട് ചേക്കേറാൻ ആഗ്രഹിക്കുന്നവരാണ് ഭൂരിഭാഗം ആൾക്കാരും.. അത്തരത്തിലുള്ള വർക്ക് ഇതാ ഒരു സന്തോഷ വാർത്തയാണ് ശാസ്ത്രലോകം കണ്ടെത്തിയിരിക്കുന്നത്.. ചന്ദ്രനിൽ വെള്ളത്തിന്റെ സാന്നിധ്യം മനുഷ്യൻ കണ്ടെത്തിയിരുന്നു.... ചൊവ്വയിലേക്കു ചേക്കേറാനുള്ള ശ്രമം മനുഷ്യൻ ... നടത്തിയിരുന്നു ഇപ്പോഴിതാ ശുക്രനിൽ ജീവന്റെ സാന്നിധ്യം ഉണ്ടെന്ന നിഗമനത്തിലാണ് ശാസ്ത്രലോകം...
സൗരയൂഥത്തിലെ രണ്ടാമത്തെ ഗ്രഹമായ ശുക്രനില്‍ ജീവന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തിലാണ് ശാസ്ത്രലോകം. ശുക്രന്റെ അന്തരീക്ഷത്തില്‍ ഫോസ്‌ഫൈന്‍ വാതകത്തിന്റെ സാന്നിധ്യം കണ്ടെത്തിയതാണ് ഇത്തരമൊരു സാധ്യതയെക്കുറിച്ച് ചിന്തിക്കാന്‍ ഗവേഷകരെ പ്രേരിപ്പിക്കുന്നത്.ഭൂമിയില്‍ ജൈവാവിഷ്ടങ്ങളുടെ വിഘടനത്തെ തുടര്‍ന്നാണ് ഫോസ്‌ഫൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നത്. അതിനാലാണ് ഭൂമിയുടെ സമീപഗ്രഹമായ ശുക്രനില്‍ ഈ വാതകത്തിന്റെ സാന്നിധ്യം ജീവന്റെ സൂചനയാണോ എന്ന സംശയത്തിലേക്ക് ശാസ്ത്രലോകം ചെന്നത്തിയത് . ഹവായിലും ചിലിയിലെ അറ്റക്കാമ മരുഭൂമിയിലും സ്ഥാപിച്ചിട്ടുള്ള ദൂരദര്‍ശിനികളിലൂടെയാണ് ഫോസ്‌ഫൈന്‍ സാന്നിധ്യം വിദഗ്ധര്‍ തിരിച്ചറിഞ്ഞത്. ശുക്രനിലെ 60 കിലോമീറ്റര്‍ ചുറ്റളവിലുള്ള ബാഹ്യമേഘപാളികളുടെ നിരീക്ഷണമാണ് ഇവിടെ നടക്കുന്നത്.ഈയം ഉരുകാന്‍ ഇടയാക്കുന്ന വിധത്തിലുള്ളതാണ് ശുക്രനിലെ പകല്‍ സമയത്തെ താപനില. അന്തരീക്ഷത്തില്‍ ഭൂരിഭാഗവും കാര്‍ബണ്‍ഡൈ ഓക്‌സൈഡ് ആണ്. ഇക്കാരണങ്ങള്‍ക്കൊണ്ട് ശുക്രനിലെ ഉപരിതലാവസ്ഥ ജീവന് അനുഗുണമല്ലെന്നാണ് വിലയിരുത്തപ്പെട്ടിരുന്നത്. ഈ സാഹചര്യത്തിലാണ് ഫോസ്‌ഫൈന്റെ സാന്നിധ്യം പുതിയ വെളിച്ചം വീശുന്നത്.
എന്നാല്‍ ഫോസ്ഫറസിന്റെയും ഹൈഡ്രജന്റെയും സംയുക്തമായ ഫോസ്‌ഫൈന്റെ സാന്നിധ്യം ശുക്രനില്‍ ജീനുള്ളതായി ഉറപ്പു നല്‍കുന്നതല്ലെന്ന് നേച്ചര്‍ അസ്‌ട്രോണമി (Nature Astronomy)യിലെ ലേഖനത്തില്‍ ഗവേഷകര്‍ പറയുന്നു. ജൈവസാന്നിധ്യംകൊണ്ടല്ലാതെ മറ്റേതോ പ്രവര്‍ത്തനഫലമായാവാം ഫോസ്‌ഫൈന്‍ ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് അവര്‍ അഭിപ്രായപ്പെടുന്നു. ശുക്രനിലെ ഫോസ്‌ഫൈന്‍ സാന്നിധ്യത്തെ കുറിച്ച് വിവിധ കണക്കുകൂട്ടലുകളിലാണ് ശാസ്ത്രജ്ഞരിപ്പോള്‍. ഫോസ്‌ഫൈന് മാത്രമായി ജൈവസാന്നിധ്യം ഉറപ്പുനല്‍കാനാവില്ലെന്നാണ് ചില ഗവേഷകരുടെ അഭിപ്രായം. ശുക്രനിലെ അന്തരീക്ഷത്തില്‍ അമ്ലത കൂടുതലായതിനാല്‍ ഫോസ്‌ഫൈന്‍ വേഗത്തില്‍ തന്നെ അപ്രത്യക്ഷമാകുന്നതിനാല്‍ ഉത്പാദിപ്പിക്കപ്പെടുന്ന ഫോസ്‌ഫൈനെ കുറിച്ചുള്ള കൂടുതല്‍ വിവരശേഖരണം അസാധ്യവുമാണ്.ശുക്രനില്‍ ഫോസ്ഫറസിന്റെ സാന്നിധ്യം കൂടുതലാണെങ്കിലും അന്തരീക്ഷതാപനില ഉയര്‍ന്നതിനാല്‍ ജൈവസാന്നിധ്യത്തിന് സാധ്യത തുറവാണെന്ന് കാര്‍ഡിഫ് യൂണിവേഴ്‌സിറ്റീസ് സ്‌കൂള്‍ ഓഫ് ഫിസിക്‌സ് ആന്‍ഡ് അസ്‌ട്രോണമിയിലെ വിദഗ്ധ ജെയ്ന്‍ ഗ്രീവ്‌സ് പറയുന്നു. ഫോസ്‌ഫൈന്‍ കാണപ്പെടുന്നതിനാല്‍ ജൈവസാന്നിധ്യം ഉറപ്പിക്കാമെങ്കില്‍ ഫോസ്‌ഫൈന്‍ ഉത്പാദിപ്പിക്കപ്പെടുന്ന മറ്റെല്ലാ അജൈവകാരണങ്ങളും നാം തള്ളിക്കളയേണ്ടിവരുമെന്ന് സ്വിന്‍ബേണ്‍ യൂണിവേഴ്‌സിറ്റിയിലെ ബഹിരാകാശനിരീഷകനും മുഖ്യശാസ്ത്രജ്ഞനുമായ അലന്‍ ഡഫി അഭിപ്രായപ്പെടുന്നു.ഭൂമിയുടെ ഭ്രമണദിശയ്ക്ക് വിപരീതമായാണ് ശുക്രന്റെ ഭ്രമണം. കൂടാതെ ഭൂമിയിലെ ദിവസത്തിന്റെ 243 മടങ്ങാണ് ശുക്രനിലെ ദിവസത്തിന്റെ ദൈര്‍ഘ്യം. ഏകദേശം ഭൂമിയുടെ വലിപ്പമുള്ള ഗ്രഹത്തില്‍ സജീവ അഗ്നിപര്‍വതങ്ങളുള്ളതായി സൂചനകള്‍ കിട്ടിയിട്ടുണ്ട് .ഏതായാലും പുതിയ കണ്ടുപിടിത്തം ഏറെ സന്തോഷകരമാണ് . അത് നിഗമനമാണെങ്കിൽ പോലും.
https://www.facebook.com/Malayalivartha