ആദായനികുതിയായി ട്രംപ് അടച്ചത് ഏകദേശം 54,750 രൂപ മാത്രം! ട്രംപിനെതിരെ നികുതിവെട്ടിപ്പ് ആരോപണം
വൈറ്റ് ഹൗസിലെ ആദ്യ വര്‍ഷവും യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട വര്‍ഷവും ആദായനികുതിയായി ഡോണള്‍ഡ് ട്രംപ് അടച്ചത് 750 ഡോളര്‍ (ഏകദേശം 54,750 രൂപ) മാത്രം. അതേസമയം, 2017-ല്‍ ട്രംപിന്റെ കമ്പനികള്‍ ഇന്ത്യയില്‍ 1,45,400 ഡോളര്‍ നികുതിയടച്ചതായും ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
ട്രംപിന്റെയും അദ്ദേഹത്തിന്റെ വിവിധ കമ്പനികളുടെയും 20 വര്‍ഷത്തെ നികുതിരേഖകള്‍ പുറത്തുവിട്ട റിപ്പോര്‍ട്ട്, നാളെ ട്രംപും എതിരാളി ജോ ബൈഡനും തമ്മില്‍ നടക്കാനിരിക്കുന്ന ആദ്യ തിരഞ്ഞെടുപ്പു സംവാദത്തെ നിര്‍ണ്ണായകമായി സ്വാധീനിച്ചേക്കാം.
കച്ചവടമെല്ലാം നഷ്ടമായിരുന്നുവെന്ന് സത്യവാങ്മൂലം നല്കിയ ട്രംപ് കഴിഞ്ഞ 15 വര്‍ഷത്തിനിടെ 10 വര്‍ഷവും ആദായനികുതി നല്കിയിട്ടേയില്ല.
വൈറ്റ് ഹൗസിലെ ആദ്യ 2 വര്‍ഷം ട്രംപിന്റെ വിദേശവരുമാനം 7.3 കോടി ഡോളറാണ്. നവംബര്‍ 3-നാണ് യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha