തായ്‌വാനെ ഒരു രാജ്യം എന്ന് വിളിക്കരുത്" ഇന്ത്യൻ മാധ്യമങ്ങളോട് ചൈന ചൈനയോട് പോയി പണി നോക്കാൻ പറഞ്ഞു തായ്‌വാൻ

"ഒരു ചൈന” നയം പിന്തുടരാൻ ഇന്ത്യൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടതിനെത്തുടർന്ന് ചൈനയോട് രൂക്ഷമായ ഭാഷയിൽ പ്രതികരിച്ചു രംഗത്ത് വന്നിരിക്കുകയാണ് തായ്‌വാൻ വിദേശകാര്യ മന്ത്രി ജോസഫ് വു. ബുധനാഴ്ച അദ്ദേഹത്തിന്റെ പൊതു മാധ്യമ അക്കൗണ്ടിലൂടെ അദ്ദേഹം ചൈനീസ് എംബസിയോട് പോയി പണിനോക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഇതിനെ തുടർന്ന് തായ്‌വാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ ട്വീറ്റ് ഇങ്ങനെയായിരുന്നു “ഇന്ത്യ ഊർജ്ജസ്വലമായ മാധ്യമങ്ങളും സ്വാതന്ത്ര്യസ്നേഹികളുമുള്ള ജനങ്ങളുള്ള ഭൂമിയിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമാണ് .നിങ്ങൾ നിങ്ങളുടെ അടിച്ചമർത്തൽ സെന്സർഷിപ്പും കൊണ്ട് ഇന്ത്യയിലേക്ക് മാർച്ച് ചെയ്യാനാണെന്നാണ് ഉദ്ദേശിക്കുന്നതെന്നാണ് തോന്നുന്നത്. തായ്‌വാന്റെ ഇന്ത്യൻ സുഹൃത്തുക്കൾക്ക് നിങ്ങളോടു ഒന്നേ പറയാനുള്ളു " പോയി വേറെ വല്ല പണിയും നോക്ക് "
ഒരു ജനാധിപത്യ രാജ്യമെന്ന് സ്വയം അവകാശപ്പെടുകയും ലോക വ്യാപകമായി അമേരിക്കയടക്കമുള്ള രാജ്യങ്ങൾ തൽസ്ഥിതി അംഗീകരിക്കുകയും ചെയ്യുന്ന ഒരു രാജ്യമാണ് തായ്‌വാൻ അവരുടെ ദേശീയ ദിനമായി ശനിയാഴ്ച ആഘോഷിക്കുന്നതിനു വേണ്ടി തായ്‌വാൻ സർക്കാർ പ്രമുഖ ഇന്ത്യൻ പത്രങ്ങളിൽ നൽകിയ പരസ്യങ്ങളാണ് ചൈനയെ പ്രകോപിപ്പിച്ചത് .പരസ്യത്തിൽ പ്രസിഡന്റ് സായ് ഇംഗ്-വെന്റെ ഫോട്ടോയും സഹ ജനാധിപത്യ രാജ്യമായ ഇന്ത്യയെ തായ്‌വാനിലെ സ്വാഭാവിക പങ്കാളിയെന്ന് പ്രശംസിച്ചു കൊണ്ടുള്ള പ്രസ്ഥാവനയും ഉണ്ടായിരിന്നു
തായ്‌വാനെ സ്വന്തം പ്രദേശമായി അവകാശപ്പെടുകയും അതിനെ ഒരു വഴിപിഴച്ച പ്രവിശ്യയായി മാത്രം കണക്കാക്കുകയും ചെയ്യുന്ന ചൈന ബുധനാഴ്ച രാത്രിയാണ് തങ്ങളുടെ എംബസി മുഖാന്തരം റോയിട്ടേഴ്‌സ് അടക്കമുള്ള മാധ്യമങ്ങൾക്ക് അയച്ച ഇ-മെയിലിലൂടെ തങ്ങളുടെ അതൃപ്തി വ്യക്തമാക്കിയത്.
ഒക്ടോബർ 10 ന് തായ്‌വാനിലെ ദേശീയ ദിനത്തിന് മുന്നോടിയായി ദില്ലിയിലെ ചൈനീസ് മിഷൻ ഇന്ത്യൻ മാധ്യമങ്ങൾക്ക് കത്തെഴുതിയത് ഇപ്രകാരമാണ്. തായ്‌വാനെ ഒരു രാഷ്ട്രമായി പരാമർശിക്കരുതെന്ന് ഞങ്ങൾ നിങ്ങളോട് ആവശ്യപ്പെടുകയാണ് . “ലോകത്ത് ഒരു ചൈന മാത്രമേയുള്ളൂവെന്ന് ഞങ്ങളുടെ മാധ്യമ സുഹൃത്തുക്കളെ ഓർമ്മിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു” അത് “ചൈനയെ മുഴുവനായും പ്രതിനിധീകരിക്കുന്ന ഏക നിയമാനുസൃത സർക്കാരായ പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് ചൈന” മാത്രമാണ് കത്തിൽ ചൈനീസ് മിഷൻ വ്യക്തമാക്കുന്നു
ചൈനയുടെ ഭൂപ്രദേശത്തിന്റെ ഒഴിച്ചുകൂടാനാവാത്ത ഭാഗമാണ് തായ്‌വാൻ. ചൈനയുമായി നയതന്ത്രബന്ധമുള്ള എല്ലാ രാജ്യങ്ങളും ഈ ഒറ്റ ചൈന നയത്തോടുള്ള പ്രതിബദ്ധതയെ ശക്തമായി മാനിക്കണം, ഇത് ഇന്ത്യൻ സർക്കാരിന്റെ ദീർഘകാല ഔദ്യോഗിക നിലപാട് കൂടിയാണ്. ചൈനീസ് മിഷൻ കൂട്ടി ചേർത്തു. തായ്‌വാൻ ദേശീയ ദിനത്തിൽ ഇന്ത്യയിലെ പ്രമുഖ ദേശീയ പത്രങ്ങൾ പൂർണ്ണ പേജ് പരസ്യം നൽകി മണിക്കൂറുകൾക്ക് ശേഷമാണ് കത്ത് വന്നത്.
ചൈനീസ് മിഷന്റെ കത്തിൽ, “ഇന്ത്യൻ മാധ്യമങ്ങൾ തായ്‌വാൻ വിഷയത്തിൽ ഇന്ത്യൻ സർക്കാരിന്റെ സമാനമായ നിലപാടിൽ ഉറച്ചുനിൽക്കാനും ഒറ്റ-ചൈന തത്ത്വം ലംഘിക്കാതിരിക്കാനും ആവശ്യപ്പെട്ടു തായ്‌വാനെ “ഒരു രാജ്യം” എന്നോ “റിപ്പബ്ലിക് ഓഫ് ചൈന” എന്നോ പരാമർശിക്കരുതെന്ന് ഇന്ത്യയിലെ ചൈനീസ് മിഷൻ ഇന്ത്യൻ മാധ്യമങ്ങളോട് ആവശ്യപ്പെട്ടു. ”മാത്രമല്ല തായ്‌വാൻ പ്രസിഡന്റ് സായ് ഇംഗ്-വെന്നിനെ പ്രസിഡന്റായി കണക്കാക്കരുതെന്നും ഇത് പൊതുജനങ്ങൾക്ക് തെറ്റായ സൂചനകൾ നൽകുമെന്നും ചൈനീസ് മിഷൻ നൽകിയ കത്തിൽ ആവശ്യപ്പെടുന്നുണ്ട്
ചൈനീസ് സർക്കാർ പെരുമാറുന്നത് ഒരു തെരുവ് ഗുണ്ടയെപ്പോലെയാണ്, ഒരു ഉത്തരവാദിത്വബോധമുള്ള സൂപ്പർ പവർ പോലെയല്ല. അവർ ഞങ്ങളെ ഭീഷണിപ്പെടുത്താനാണ് ശ്രമിക്കുന്നത് , ”ചൈനീസ് എംബസിയുടെ ഇമെയിൽ ലഭിച്ച ശേഷം ഒരു പ്രതിരോധ, സുരക്ഷാ വെബ്‌സൈറ്റിന്റെ എഡിറ്റർ നിതിൻ ഗോഖലെ പറഞ്ഞു.
ന്യൂഡൽഹിക്ക് തയ്‌വാനുമായി നിലവിൽ ഔദ്യോഗിക നയതന്ത്ര ബന്ധങ്ങളില്ല എന്നാൽ അധികം വിദൂരമല്ലാത്ത ഭാവിയിൽ ഉണ്ടായി കൂടായ്കയും ഇല്ല. നിലവിൽ ഇരുവിഭാഗത്തിനും ബിസിനസ്സ്, സാംസ്കാരിക ബന്ധങ്ങൾ ഉണ്ട്. മുൻകാലങ്ങളിൽ തായ്‌വാൻ വിഷയത്തിൽ ചൈനയെ അസ്വസ്ഥമാക്കുന്നത് ഒഴിവാക്കാൻ ഇന്ത്യൻ സർക്കാർ വളരെ ശ്രദ്ധാപൂർവ്വം ആണ് പെരുമാറാറുണ്ടായിരുന്നത് .ചൈനയോടുള്ള മറ്റനേകം കാര്യങ്ങളിൽ മാറ്റം ഉണ്ടാക്കിയ ഗാൽവാൻ വാലി സംഘർഷം ഉണ്ടാകുന്നത് വരെ . അതിനു ശേഷം ഇപ്പോൾ ചൈനയുടെ കാര്യത്തിൽ അത്ര കരുതൽ ഇന്ത്യൻ സർക്കാർ എടുക്കാറില്ല. ഇനി തായ്‌വാന്റെ കാര്യത്തിൽ ചൈനയുടെ വാദങ്ങൾ ഇന്ത്യ കേൾക്കാനും പോകുന്നില്ല. ഇത് ചൈനക്കും കൃത്യമായി അറിയാം. എന്നാലും അവർക്കു ആകെ അറിയുന്ന നയതന്ത്ര ഭാഷയായ ഭീഷണിയിലൂടെ കാര്യം നേടാൻ ആണ് അവർ വീണ്ടും ശ്രമിച്ചു കൊണ്ടേയിരിക്കുന്നത്. തായ്‌വാന്റെ വിദേശ കാര്യാ മന്ത്രാലയം പറയുന്നത് പോലെ , താൻ പോയി തന്റെ പണി നോക്കെടോ എന്നെ ചൈനയോട് ഇനി ഇന്ത്യക്കും പറയാൻ ഉള്ളൂ.
https://www.facebook.com/Malayalivartha






















