സ്വർണക്കടത്ത് കേസിൽ പുതിയ കരുക്കൾ നീക്കുകയാണ് കേന്ദ്രം. ... പ്രതികളുടെ ജാമ്യം തടയാൻ മുതിർന്ന അഭിഭാഷകരെ കേന്ദ്രം ഇറക്കി കഴിഞ്ഞു.....

സ്വർണക്കടത്ത് കേസിൽ കോടതികൾ തെളിവു ചോദിച്ചു തുടങ്ങിയിരുന്നു. ഇതോടെയാണ് നിയമയുദ്ധത്തിൽ പുതിയ കരുനീക്കങ്ങളാണ് കേന്ദ്രസർക്കാർ നടത്തുന്നത്.... പ്രതികൾക്ക് ജാമ്യം ലഭിച്ച് കേസ് ദുർബലമാകുന്നത് തടയാൻ ഇന്ത്യയിലെ മുതിർന്ന അഭിഭാഷകരെ രംഗത്തിറക്കുകയാണ്. എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ കേസിൽ വെള്ളിയാഴ്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ അഡീഷണൽ സോളിസിറ്റർ ജനറലും സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകനുമായ സൂര്യപ്രകാശ് വി. രാജുവാണ് ഹാജരായത്. കേസിൽ സ്വപ്നാ സുരേഷിന് ജാമ്യം ലഭിക്കാൻ സാധ്യതയുണ്ടെന്ന ഘട്ടം വരെ എത്തിയ സാഹചര്യത്തിൽ ആയിരുന്നു ഈ നീക്കം.
സ്വർണക്കടത്ത് കേസ് അത്രത്തോളം പ്രാധാന്യം നൽകിയാണ് കേന്ദ്രം കാണുന്നതെന്ന സത്യത്തിലേക്കും ഇത് വിരൽ ചൂണ്ടുന്നു. കസ്റ്റംസ് പ്രിവന്റീവ് വിഭാഗം രജിസ്റ്റർചെയ്ത കേസിൽ അറസ്റ്റിലായ 17 പേരിൽ 10 പേർക്കും ജാമ്യം ലഭിച്ചത് വൻ തിരിച്ചടിയായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ വിലയിരുത്തിയത്. കുറ്റപത്രം സമർപ്പിച്ചുകഴിഞ്ഞ ഇ.ഡി. കേസിൽ പ്രധാനപ്രതി സ്വപ്നയ്ക്ക് ജാമ്യം ലഭിച്ചാൽ, എൻ.ഐ.എ. കോടതിയിലും സമാനവിധി വന്നേക്കുമെന്ന തിരിച്ചറിവിലാണ് അഡീഷണൽ സോളിസിറ്റർ ജനറലിനെ രംഗത്തിറക്കിയത്.
സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന സംസ്ഥാനങ്ങളിലെ കോടതികളിൽ അഡീഷണൽ സോളിസിറ്റർ ജനറൽമാർ നേരിട്ട് ഹാജരാകുന്നത് അപൂർവമാണ്. പ്രധാന കേസുകളിൽ കീഴ്‌കോടതികളിൽ സാധാരണ കേന്ദ്രത്തിനായി അസിസ്റ്റന്റ് സോളിസിറ്റർ ജനറൽമാരാണ് ഹാജരാകാറുള്ളത്. സി.ബി.ഐ., എൻ.ഐ.എ, കസ്റ്റംസ്, ഇ.ഡി. എന്നിവയ്ക്കെല്ലാം പ്രത്യേക അഭിഭാഷകരുമുണ്ട്.
സ്വർണക്കടത്ത് കേസിൽ ബുധനാഴ്ച സ്വപ്നയുടെ ജാമ്യാപേക്ഷ പരിഗണിക്കാനിരുന്നത് ഇ.ഡി. സ്പെഷ്യൽ പ്രോസിക്യൂട്ടർ ടി.എ. ഉണ്ണികൃഷ്ണന്റെ അപേക്ഷപ്രകാരം പ്രിൻസിപ്പൽ സെഷൻസ് കോടതി വെള്ളിയാഴ്ചയിലേക്ക് മാറ്റിയിരുന്നു. വ്യാഴാഴ്ച വൈകീട്ടാണ് അഡീഷണൽ സോളിസിറ്റർ ജനറൽ ഹാജരാകാനുള്ള കേന്ദ്ര തീരുമാനം വന്നത്. ഓൺലൈനായി ഡൽഹിയിൽനിന്നായിരുന്നു സൂര്യപ്രകാശ് വി. രാജു വാദിച്ചത്.
അതെ സമയം സ്വർണക്കടത്ത് കേസിലെ പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസമാക്കണമെന്ന് എൻഐഎ. ഇത് സംബന്ധിച്ച് എൻഐഎ കോടതിയിൽ അപേക്ഷ നൽകി കഴിഞ്ഞു . സന്ദീപിന് പുറമെ മറ്റു മൂന്ന് പ്രതികൾ കൂടി കുറ്റസമ്മതം നടത്തിയെന്നും എൻഐഎ കോടതിയെ അറിയിക്കുകയുണ്ടായി.യുഎപിഎ പ്രകാരം പ്രതികളുടെ കസ്റ്റഡി കാലാവധി 180 ദിവസം വരെ നീട്ടാൻ സാധിക്കും. ഇത് പ്രകാരമാണ് എൻഐഎ ഈ ആവശ്യം ഉന്നയിച്ചത്. . 90 ദിവസം കഴിഞ്ഞാൽ പ്രത്യേക അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. അതിന്റെ അടിസ്ഥാനത്തിലാണ് കോടതിയിൽ എൻഐഎ ഇത്തരത്തിൽ അപേക്ഷ നൽകിയത്.
അന്വേഷണം പുരഗോമിക്കുകയും വ്യാപിപ്പിക്കുകയുമാണ്. ഫൈസൽ ഫരീദടക്കമുള്ള പ്രധാനപ്പെട്ട രണ്ടുപ്രതികൾ യുഎഇ പോലീസിന്റെ കസ്റ്റഡിയിലാണുള്ളത്. ഇവരെ ഇങ്ങോട്ടേക്കെത്തിക്കേണ്ടതുണ്ട്. ഇതടക്കമുള്ള കാര്യങ്ങൾ എൻ.ഐ.എ ചൂണ്ടിക്കാട്ടി.
മുസ്തഫ, അബ്ദുൾ അസീസ്, നന്ദഗോപാൽ എന്നീ പ്രതികളാണ് കേസിൽ പുതുതായി കുറ്റസമ്മതം നടത്തിയവർ.
https://www.facebook.com/Malayalivartha






















