ചൈനയെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയാണ് ഇപ്പോൾ അമേരിക്കയുടെ ഇന്ത്യയുടെയും ഇടയിൽ ഉണ്ടാകാൻ പോകുന്നത്..യുഎസ് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി അടുത്ത ആഴ്ച ഇന്ത്യയില്‍

യുഎസ് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി അടുത്ത ആഴ്ച ഇന്ത്യയില്‍; ചൈനയ്ക്കുള്ള മുന്നറിയിപ്പ്ഇന്ത്യ ചൈന അതിർത്തി സന്ദർശനം രൂക്ഷമായിക്കൊണ്ടിരിക്കവേ, കാര്യങ്ങൾ യുദ്ധത്തിന്റെ വക്കിൽ വരെ എത്തി നിൽക്കവേ.. ചൈനയെ പ്രതിരോധത്തിലാക്കുന്ന ഒരു നടപടിയാണ് ഇപ്പോൾ അമേരിക്കയുടെ ഇന്ത്യയുടെയും ഇടയിൽ ഉണ്ടാകാൻ പോകുന്നത്..യുഎസ് സ്റ്റേറ്റ് ഡപ്യൂട്ടി സെക്രട്ടറി അടുത്ത ആഴ്ച ഇന്ത്യയില്‍.
യുഎസ് സ്റ്റേറ്റ് ഡെപ്യൂട്ടി സെക്രട്ടറി സ്റ്റീഫൻ ബീഗൻ അടുത്ത ആഴ്ച ഇന്ത്യ സന്ദർശിക്കും. ഇന്ത്യ-യുഎസ് ഫോറത്തിൽ അദ്ദേഹം സംസാരിക്കുകയും ചെയ്യും. ഒക്ടബോർ 12 മുതൽ 14 വരെ സ്റ്റീഫൻ ബീഗൻ നടത്തുന്ന ഇന്ത്യ സന്ദർശനം ചൈനയ്ക്കുള്ള നയതന്ത്ര മുന്നറിയിപ്പായിട്ടാണ് വിലയിരുത്തുന്നത്.ഇന്ത്യ-ചൈന അതിർത്തി സംഘർഷം അഞ്ച് മാസത്തോളമായി നിലനിൽക്കുന്ന ഘട്ടത്തിൽ സന്ദർശനം പ്രാധാന്യമർഹിക്കുന്നു. ഈ മാസം അവസാനം നടക്കുന്ന ഇൻഡോ-യുഎസ് 2+2 മന്ത്രിതല യോഗം സംബന്ധിച്ചുള്ള അജണ്ടകളും സ്റ്റീഫൻ ബീഗന്റെ സന്ദർശനത്തിൽ ചർച്ചയാകും.
ഇൻഡോ-യുഎസ് 2+2 മന്ത്രിതല യോഗം ഒക്ടോബർ 26,27 തിയതികളിൽ നടക്കാനാണ് സാധ്യതയെങ്കിലും കോവിഡ് സാഹചര്യങ്ങൾകൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. ഒക്ടോബർ ആറിന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക് പോംപിയോയും വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറും കൂടിക്കാഴ്ച നടത്തിയിരുന്നു.ഇന്ത്യാ സന്ദർശനത്തിന് ശേഷം സ്റ്റീഫൻ ബീഗൻ ബംഗ്ലാദേശിലേക്കാണ് പോകുന്നത്. രണ്ടു ദിവസത്തെ സന്ദർശനമാണ് ബംഗ്ലാദേശിൽ.
https://www.facebook.com/Malayalivartha






















