ഒക്ടോബര്‍ 15ന് രണ്ടാമത്തെ കോവിഡ് വാക്‌സിന്‍ പുറത്തിറക്കാന്‍ ഒരുങ്ങി റഷ്യ

ഒക്ടോബര്‍ 15ന് രണ്ടാമത്തെ വാക്‌സിന്‍ പുറത്തിറക്കാന്‍ ഒരുങ്ങുകയാണ് റഷ്യ. സൈബീരിയയിലെ വെക്ടര്‍ ഇന്‍സ്റ്റിറ്റിയൂട്ടാണ് പുതിയ വാക്‌സിന്‍ വികസിപ്പിച്ചത്. ഈ വാക്‌സിന്റെ മനുഷ്യരിലെ ആദ്യ ഘട്ട പരീക്ഷണം കഴിഞ്ഞ മാസം പൂര്‍ത്തിയാക്കിയിരുന്നു. അതേസമയം ആദ്യ കൊവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ റഷ്യന്‍ ഭരണകൂടത്തിന് ഇതുവരെ സാധിച്ചിട്ടില്ല. അതേസമയം ആദ്യ കോവിഡ് വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളുടെ വിശദാംശങ്ങള്‍ നല്‍കാന്‍ റഷ്യന്‍ ഭരണകൂടം പരാജയപ്പെട്ടതിനാല്‍ ലോകമെമ്പാടും റഷ്യയുടെ നടപടി വളരെയേറെ സംശയത്തോടെയാണ് കണ്ടിരുന്നത്. ഇതിന് പിന്നാലെയാണ് റഷ്യ രണ്ടാമത്തെ വാക്‌സിനും അംഗീകാരം നല്‍കാന്‍ ഒരുങ്ങുന്നത്.
https://www.facebook.com/Malayalivartha






















