ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷം കടന്നു... പ്രതിദിന രോഗികളുടെ വര്‍ധനവില്‍ ഇന്ത്യയാണ് മുന്നില്‍ 24 മണിക്കൂറിനിടെ 28,332,354 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്

ലോകത്ത് കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 10.80 ലക്ഷം കടന്നു. ഇതുവരെ 1,081,119 പേര്‍ക്ക് വൈറശ് ബാധയേത്തുടര്‍ന്ന് ജീവന്‍ നഷ്ടപ്പെട്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആഗോള വ്യാപകമായി കോവിഡ് ബാധിതരുടെ എണ്ണം മൂന്ന് കോടി 75 ലക്ഷം പിന്നിട്ടു. 37,729,729 പേര്‍ക്ക് ഇതുവരെ കോവിഡ് ബാധിച്ചെന്നാണ് റിപ്പോര്‍ട്ട്. 28,332,354 പേര്‍ രോഗമുക്തി നേടിയെന്നും കണക്കുകളില്‍ നിന്ന് വ്യക്തമാകുന്നുണ്ട്.
അമേരിക്ക, ഇന്ത്യ, ബ്രസീല്‍, റഷ്യ, കൊളംബിയ, സ്‌പെയിന്‍, അര്‍ജന്റീന, പെറു, മെക്‌സിക്കോ, ഫ്രാന്‍സ് എന്നീ രാജ്യങ്ങളാണ് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ ആദ്യ പത്തിലുള്ളത്. പ്രതിദിന രോഗികളുടെ വര്‍ധനവില്‍ ഇന്ത്യയാണ് മുന്നില്‍ 24 മണിക്കൂറിനിടെ 28,332,354 പേര്‍ക്കാണ് ഇന്ത്യയില്‍ വൈറസ് ബാധിച്ചത്.
രോഗബാധയില്‍ ഒന്നാമത് നില്‍ക്കുന്ന അമേരിക്കയില്‍ 40,573 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം ബാധിച്ചത്. പ്രതിദിന കോവിഡ് മരണങ്ങളുടെ കണക്കിലും ഇന്ത്യയാണ് മുന്നില്‍. 24 മണിക്കൂറിനിടെ ഇന്ത്യയില്‍ 813 പേര്‍ക്കാണ് വൈറസ് ബാധിച്ച് ജീവന്‍ നഷ്ടമായത്.
"
https://www.facebook.com/Malayalivartha






















