എട്ട് ദളങ്ങള്‍ വീതമുള്ള ആറു പാളി പണി തീർത്തത് വെറും 7801 ഡയമണ്ടുകൾ കൊണ്ട്; 'ദി ഡിവൈന്‍-7801 ബ്രഹ്മ വജ്രകമലം' ഇനി ഗിന്നസ് റെക്കോർഡിൽ, ഇന്ത്യയിലെ മറ്റൊരു അത്ഭുതം

ഇന്ത്യയിൽ നിന്ന് മഹാവിസ്മയം തീർത്ത് മറ്റൊരു ഗിന്നസ് റെക്കോർഡ് കൂടെ. ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയത് ഒരു ഡയമണ്ട് ആഭരണമാണ്. ഏറ്റവും അധികം ഡയമണ്ടുകളുമായി ഒരു മോതിരം. അതായത്, 7801 ഡയമണ്ടുകള്‍ കൊണ്ട് തീര്‍ത്ത 'ദി ഡിവൈന്‍-7801 ബ്രഹ്മ വജ്രകമലം' എന്ന ഒരു വജ്ര മോതിരം അത്ഭുതത്തോടെയാണ് ഏവരും ഉറ്റുനോക്കുന്നത്.
ഹൈദരാബാദിലെ കോട്ടി ശ്രാകാന്ത് എന്ന സ്വര്‍ണ്ണ വ്യാപാരിയാണ് ഇത്തരത്തിൽ ഗിന്നസ് റെക്കോര്‍ഡില്‍ ഇടം നേടിയിരിക്കുന്നത്. എട്ട് ദളങ്ങള്‍ വീതമുള്ള ആറു പാളികളായാണ് മോതിരം നിര്‍മ്മിച്ചിരിക്കുന്നത് തന്നെ.
അതേസമയം 2018 ലാണ് ഇത്തരമൊരു മോതിരം നിര്‍മ്മിക്കുന്നതിനെ കുറിച്ച് വ്യാപാരിയായ കോട്ടി ശ്രീകാന്ത് ആലോചിക്കുന്നത് തന്നെ. ഇതേതുടർന്ന് 11 മാസം കൊണ്ടാണ് മോതിരത്തിന്റെ പണി വ്യാപാരി പൂര്‍ത്തിയാക്കിയത്. എന്നാല്‍ പരിശ്രമത്തിന്റെ ഫലമായി ഏറ്റവും കൂടുതല്‍ ഡയമണ്ടുള്ള മോതിരം എന്ന ബഹുമതി ദി ഡിവൈന്‍ ബ്രഹ്മ വജ്രകമലത്തിന് നേടിക്കൊടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha






















