തുര്‍ക്കിയെ പിടിച്ചുകുലുക്കി വന്‍ഭൂകമ്പം; ഇര്‍മിസ് പ്രവിശ്യയിലും ഗ്രീസിലെ സമോസ് ദ്വീപിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയി, സുനാമി മുന്നറിയിപ്പ് നൽകി

പടിഞ്ഞാറന്‍ തുര്‍ക്കിയെ പിടിച്ചുകുലുക്കി വന്‍ഭൂകമ്ബം റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ പ്രഭവകേന്ദ്രം ഏജീയന്‍ കടലിലാണ് എന്നാണ് ലഭ്യമാകുന്ന വിവരം. തുര്‍ക്കിയിലെ ഇര്‍മിസ് പ്രവിശ്യയിലും ഗ്രീസിലെ സമോസ് ദ്വീപിലുമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 22 ആയതായാണ് വിവരം. 700 ഓളം പേര്‍ക്ക് പരിക്ക് പറ്റിയിട്ടുള്ളതായി റിപ്പോർട്ട് ചെയ്തു. അതേസമയം തുര്‍ക്കിയിലെ ഇര്‍മിസ് പ്രവിശ്യയില്‍ നിന്നാണ് 20 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏജിയന്‍ തീരത്താണ് ഭൂചലനമുണ്ടായത് തന്നെ. തുടർന്ന് പ്രവിശ്യയില്‍ രണ്ടായിരത്തോളം പേരെ ഇപ്പോള്‍ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. പ്രവിശ്യയിലെ തെക്കന്‍ ജില്ലയില്‍ ചെറിയ സുനാമിയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇതേതുടർന്ന് തുര്‍ക്കിയുടെ പടിഞ്ഞാറന്‍ തീരമേഖലയില്‍ ഭൂകമ്ബം മൂലം വന്‍നാശമുണ്ടാക്കി. ഇസ്മീര്‍ നഗരത്തില്‍ ബഹുനിലക്കെട്ടിടങ്ങളടക്കം ഒട്ടേറെ കെട്ടിടങ്ങള്‍ തകർന്നുവീണു. അതോടൊപ്പം തന്നെ ഏജീയന്‍ കടലിലെ ഗ്രീക്ക് ദ്വീപായ സാമൊസില്‍ സൂനാമി മുന്നറിയിപ്പ് പുറപ്പടുവിച്ചിട്ടുണ്ട്. ഇസ്മീര്‍ നഗരതീരത്തുനിന്ന് 17 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ഭൂകമ്ബം ഉണ്ടായത് 10 കിലോമീറ്റര്‍ താഴ്ചയിലാണെന്നും പ്രഭവകേന്ദ്രം തുര്‍ക്കിയുടെ തീരത്ത് നിന്ന് 33.5 കിലോമീറ്റര്‍ അകലെയാണെന്നും യുഎസ് ജിയോളജിക്കല്‍ സര്‍വേ റിപ്പോർട്ട് ചെയ്യുകയുണ്ടായി.
https://www.facebook.com/Malayalivartha






















