ഫ്രാന്‍സിലെ പള്ളിയില്‍ ഉണ്ടായത് 'ഇസ്ലാമിക ഭീകരാക്രമണ'മാണെന്ന് പറഞ്ഞ ഇമ്മാനുവല്‍ മക്രോയ്‌ക്കെതിരെ മുംബൈയില്‍ പ്രതിഷേധം

ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോയ്‌ക്കെതിരെ മുംബൈയില്‍ പ്രതിഷേധം.
ഫ്രാന്‍സിലെ പള്ളിയില്‍ അക്രമി 3 പേരെ കൊലപ്പെടുത്തിയ സംഭവം 'ഇസ്ലാമിക ഭീകരാക്രമണ'മാണെന്നു ഇമ്മാനുവല്‍ മക്രോ പറഞ്ഞതിനെ തുടര്‍ന്ന് റോഡില്‍ മക്രോയുടെ ഫോട്ടോകള്‍ പതിപ്പിച്ച്, ചവിട്ടുകയും വാഹനങ്ങള്‍ ഓടിച്ചുകയറ്റുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന്, ഈ ഫോട്ടോകള്‍ മുംബൈ പൊലീസ് നീക്കം ചെയ്തു.
അതേസമയം, ഫ്രാന്‍സിലേത് ഭീകരാക്രമണമാണെന്ന ഇന്ത്യയുടെ നിലപാട് മഹാരാഷ്ട്ര സര്‍ക്കാര്‍ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യവുമായി ബിജെപി രംഗത്തെത്തി.
https://www.facebook.com/Malayalivartha






















