ഇന്ത്യയിലുള്ളവര്‍ക്ക് ഒക്ടോബര്‍ 30 മുതല്‍ പബ്ജി ഗെയിം ലഭ്യമാകില്ല; പബ്ജി പിന്‍വാങ്ങി

പബ്ജിയ്ക്ക് നിരോധനം ഏര്‍പ്പെടുത്തി രണ്ടു മാസത്തിനിപ്പുറം ഇന്ത്യന്‍ സര്‍ക്കാരുമായുള്ള യുദ്ധത്തില്‍ തോല്‍വി സമ്മതിച്ചു ചൈനീസ് കമ്പനി ഇന്ത്യയില്‍നിന്നുള്ള പിന്‍മാറ്റം പ്രഖ്യാപിച്ചു. ഒക്ടോബര്‍ 30 മുതല്‍ ഇന്ത്യയിലുള്ളവര്‍ക്ക് പബ്ജി ഗെയിം ലഭ്യമാകില്ലെന്നായിരുന്നു പബ്ജി ആരാധകര്‍ക്കുള്ള കമ്പനിയുടെ അവസാന സന്ദേശം.
ആപ്പ് നേരത്തേ തന്നെ ഗൂഗിള്‍ പ്ലേ, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ എന്നിവയില്‍ നിന്ന് അപ്രത്യക്ഷമായിരുന്നെങ്കിലും മുമ്പ് ഇന്‍സ്റ്റാള്‍ ചെയ്തവര്‍ക്ക് ഫോണിലും ടാബിലും ഗെയിം കളിക്കാമായിരുന്നു. എന്നാല്‍ ഇനി ഇതും സാധ്യമാകില്ലെന്നാണു വിലയിരുത്തല്‍. സിംഗപ്പൂര്‍ വി.പി.എന്‍. പേലുള്ള വെര്‍ച്വല്‍ പ്രോക്സി നെറ്റുകള്‍ വഴിയുള്ള ഗെയിം കളി സാധ്യമാകുമോയെന്ന ചോദ്യം ബാക്കിയാണ്.
ഇന്ത്യന്‍ ആരാധകര്‍ക്കായി ചൈനീസ് കമ്പനിയായ ടെന്‍സെന്‍ഡുമായുള്ള ബന്ധം കൊറിയന്‍ കമ്പനിയായ പബ്ജി കോര്‍പ്പറേഷന്‍ ഉപേക്ഷിക്കാന്‍ തയാറായിരുന്നു. എന്നാല്‍ കുട്ടികളെയും മുതിര്‍ന്നവരേയും ഒരുപോലെ അടിമയാക്കുന്ന ഗെയിം ഇനി വേണ്ടെന്നായിരുന്നു പൊതുവേയുള്ള വിലയിരുത്തല്‍.
പബ്ജി അടക്കമുള്ള ആപ്പുകള്‍ക്കെതിരെ ഇന്ത്യ ഉന്നയിച്ചത് ഉപയോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തി എന്നതടക്കം എഴുപതോളം പ്രശ്നങ്ങളാണ്. കോവിഡിനെ തുടര്‍ന്ന് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ ഇന്ത്യയില്‍നിന്നുള്ള പബ്ജിയുടെ വരുമാനത്തില്‍ കോടികളുടെ വര്‍ധനയുണ്ടായിരുന്നു. പബ്ജിയുടെ ലോകത്തെ ഏറ്റവും വലിയ വിപണികളിലൊന്നും ഇന്ത്യയായിരുന്നു.
പബ്ജി പന്‍മാറിയതോടെ പകരക്കാരനായ ഇന്ത്യന്‍ 'ഫൗ-ജി' ആപ്പിനായുള്ള കാത്തിരിപ്പിലാണ് ഗെയിം പ്രേമികള്‍. നവംബറില്‍ ആപ്പ് വിപണിയിലെത്തുമെന്ന് നിര്‍മതാക്കള്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.
https://www.facebook.com/Malayalivartha






















